സമുദ്രനിരപ്പിൽ നിന്ന് 8,562 അടി ഉയരം, ഏത് കാലാവസ്ഥയിലും യാത്ര ചെയ്യാം; ജമ്മുവില്‍ പുതിയ തുരങ്ക പാത തുറന്നു

ഏത് കാലാവസ്ഥയിലും ​ഗതാ​ഗതത്തിനായി ഈ തുരങ്ക പാത ഉപയോ​ഗിക്കാനാകുമെന്നതാണ് പ്രധാന പ്രത്യേകത. ഇനി വർഷം മുഴുവനും സോനമാർ‌​ഗ് ന​ഗരത്തിലേക്ക് പോകാം

dot image

ഇനി വർഷം മുഴുവനും ജമ്മു-കശ്മീരിലെ സോനമാർ‌​ഗ് ന​ഗരത്തിലേക്ക് യാത്ര ചെയ്യാം. കഴിഞ്ഞ ദിവസമാണ് ​ഗന്ദർപാൽ ജില്ലയിലെ സോനമാർ​ഗ് തുരങ്ക പാത പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. തുരങ്കത്തിനുള്ളിലൂടെ വാഹനത്തിൽ നരേന്ദ്ര മോ​ദി യാത്ര ചെയ്യുകയും ചെയ്തു. ഇസഡ് മോർ ടണൽ എന്നറിയപ്പെടുന്ന ഈ തുരങ്കത്തിന് 6.4 കിലോമീറ്റർ നീളമാണുള്ളത്. ഇരട്ടവരിപാതയാണ്. 2,700 കോടി രൂപ ചെലവിലാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്.

സോനാമാർ​ഗിനേയും ​ഗ​ഗൻ​ഗിറിനെയും ബന്ധിപ്പിക്കുന്നതാണ് ഈ തുരങ്കം. സമുദ്രനിരപ്പിൽ നിന്ന് 8,562 അടി ഉയരത്തിലാണ് ഈ തുരങ്കം നിർമ്മിച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയിലും ​ഗതാ​ഗതത്തിനായി ഈ തുരങ്ക പാത ഉപയോ​ഗിക്കാനാകുമെന്നതാണ് പ്രധാന പ്രത്യേകത.
ഇത് സോനാമാർഗിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള സന്ദർശകരുടെ വരവിന് സഹായകരമാകും. മണ്ണിടിച്ചിൽ സാധ്യതയുള്ളതും ഹിമപാത ബാധിത പ്രദേശങ്ങളും നേരത്തെ യാത്രകളെ പ്രതികൂലമായി ബാധിച്ചിരുന്നു.

Also Read:

2015 മെയ് മാസത്തിലാണ് തുരങ്ക പാതയുടെ നിർമ്മാണം ആരംഭിച്ചത്.‌ 2024 ൽ പൂർത്തിയായ ഇസഡ്-മോർ തുരങ്കം ഇപ്പോൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്. ഇസഡ്-മോർ തുരങ്കം ബാൽട്ടൽ, ലഡാക്ക് മേഖലകളിലേക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകും. ഇത് ജനങ്ങളുടെയും, സൈനിക ഗതാഗതത്തെയും പിന്തുണയ്ക്കുകയും ചെയ്യും. സോജില തുരങ്ക പദ്ധതിയുടെ ഭാ​ഗമാണ് സോനാമാർ​ഗ് പാത. 13.2 കിലോമീറ്റർ സോജില പാതയുടെ നിർമ്മാണം 2028ൽ പൂർത്തിയാകും.

Content Highlights: PM Modi inaugurates Z-Morh tunnel in Kashmir, connecting Sonamarg year-round

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us