കയ്യില്‍ പണമില്ലെങ്കിലും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം... എങ്ങനെയെന്ന് അറിയാമോ?

ടിക്കറ്റ് എടുത്ത് 14 ദിവസത്തിനുള്ളില്‍ പണമടച്ചാല്‍ മതിയാകും

dot image

കയ്യില്‍ പണമില്ലാത്തതിന്റെ പേരില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റാത്ത അവസ്ഥ പലരും നേരിട്ടിട്ടുണ്ടാകും അല്ലേ? എന്നാല്‍ ഇനി കയ്യില്‍ പണമില്ലെങ്കിലും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യന്‍ റെയില്‍ വേയുടെ ബുക്ക് നൗ, പേ ലേറ്റര്‍ എന്ന സംവിധാനം ഉപയോഗിച്ചാണ് പണം നല്‍കാതെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. ടിക്കറ്റ് എടുത്ത് 14 ദിവസത്തിനുള്ളില്‍ പണമടച്ചാല്‍ മതിയാകും. അര്‍ഥശാസ്ത്ര ഫിന്‍ടെക് പ്രൈവറ്റ് ലിമിറ്റജുമായി സഹകരിച്ചാണ് ഈ സംവിധാനം നടപ്പാക്കുന്നത്.

ബുക്ക് നൗ പേ ലെയ്റ്റര്‍ സംവിധാനം വഴി എങ്ങനെ ബുക്ക് ചെയ്യാം

  • ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യുക
  • ബുക്ക് നൗ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • യാത്രാ തീയതിയും ട്രെയിനും തിരഞ്ഞെടുക്കുക.
  • യാത്രക്കാരന്റെ വിശദവിവരങ്ങള്‍ പങ്കുവെക്കുക.
  • പിന്നാലെ വരുന്ന പേജില്‍ യാത്രക്കാരന്റെ വിവരങ്ങളും കാപ്ച്ച കോഡും നല്‍കുക, ശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
  • പിന്നീട് പെയ്‌മെന്റ് പേജായിരിക്കും കാണാനാവുക.
  • ‌ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, ബിഎച്ച്ഐഎം (BHIM) ആപ്പ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് പോലുള്ള പേയ്‌മെൻ്റ് ഓപ്ഷനുകൾ കാണാൻ സാധിക്കും.
  • പേ ലേറ്റർ എന്ന ഓപ്ഷൻ‌ തിരഞ്ഞെടുക്കുക.
  • പേ ലേറ്റർ ഓപ്ഷൻ ഉപയോഗിക്കുന്നതിന്, രജിസ്ട്രേഷനായി ആദ്യം www.epaylater.in സന്ദർശിക്കുക.
  • ബുക്കിംഗ് പൂർത്തിയാക്കുക.
  • രജിസ്ട്രേഷന് ശേഷം, 'പേ ലേറ്റർ' ഓപ്ഷൻ ലഭ്യമാകും, ഇതിലൂടെ മുൻകൂർ പണം നൽകാതെ തന്നെ ബുക്കിംഗ് പൂർത്തിയാക്കാനും സ്ഥിരീകരിച്ച ടിക്കറ്റ് സുരക്ഷിതമാക്കാനും അനുവദിക്കുന്നു.
  • ബുക്ക് ചെയ്ത് 14 ദിവസത്തിനുള്ളിൽ മുഴുവൻ പണവും ഓൺലൈനായി നൽകണം. ഈ സമയപരിധി കഴിഞ്ഞാണ് പണം അടക്കുന്നതെങ്കിൽ 3.5 ശതമാനം സേവന നിരക്ക് കൂടുതൽ നൽകേണ്ടിവരും. കൃത്യസമയത്ത് പണമടയ്ക്കുന്നവർക്ക് അധിക നിരക്കുകളൊന്നും നൽകേണ്ടതില്ല.

കഴിഞ്ഞ വര്‍ഷം യാത്രക്കാർക്കായി നിരവധി സേവനങ്ങളാണ് ഇന്ത്യന്‍ റെയില്‍വേ മുന്നോട്ടുവെച്ചത്. പുതിയ ഐആർസിടിസി നെക്സ്റ്റ് ജനറേഷൻ ബുക്കിങ് സിസ്റ്റം, വികൽപ് സ്കീം, ഇ- കാറ്ററിം​ഗ് തുടങ്ങിയവ ഈ സേവനങ്ങളില്‍ ഉള്‍പ്പെടും.

പുതിയ ഐആർസിടിസി നെക്സ്റ്റ് ജനറേഷൻ ബുക്കിങ് സിസ്റ്റം: വളരെ വേ​ഗത്തിലും എളുപ്പത്തിലും ട്രെയിൻ ബുക്ക് ചെയ്യാൻ സഹായിക്കുന്നതാണ് പുതിയ ഐആർസിടിസി നെക്സ്റ്റ് ജനറേഷൻ ബുക്കിങ് സിസ്റ്റം. ട്രെയിനുകൾ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും സീറ്റ് ലഭ്യത പരിശോധിക്കാനും സുരക്ഷിതമായി പേയ്മെന്റുകൾ നടത്താനും കഴിയുന്ന രീതിയിലുള്ള ഉപയോക്തൃ സൗഹൃദ ഇന്റർഫേസാണ് ഇതിന്റെ പ്രത്യേകത.

വികൽപ് സ്കീം: ബുക്ക് ചെയ്ത ട്രെയിൻ വൈകുകയോ കൺഫർമേഷനാകാതെ വെയ്റ്റിങ് ലിസ്റ്റിൽ വന്ന ശേഷം ടിക്കറ്റ് ലഭിക്കാതിരിക്കുകയോ ചെയ്താൽ യാത്രക്കാർക്ക് ബദൽ ട്രെയിൻ തിരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ഇ-കാറ്ററിംഗ് സേവനങ്ങൾ: ട്രെയിനുകളിലെ നിങ്ങളുടെ സീറ്റിലേക്ക് നേരിട്ട് ഭക്ഷണം ഡെലിവറി ചെയ്യുന്നതിനുള്ള സൗകര്യമാണിത്. ഐആർസിടിസി വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി തിരഞ്ഞെടുത്ത റെസ്റ്റോറൻ്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ്.

Content Highlights: the new IRTCTC later scheme lets you book now, pay later

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us