പല വര്‍ണത്തിലുള്ള ലൈറ്റുകള്‍, സംഗീതം, മനസ്സിന് ആനന്ദം പകര്‍ന്ന് പലനിറത്തിലുള്ള മീനുകള്‍ ഓടിക്കളിക്കുന്ന അക്വേറിയം..മനസ്സിന് കുളിര്‍മയേകുന്ന കാഴ്ച അല്ലേ.. ഈ അടിപൊളി വൈബല്ലേ.. ആ വൈബുള്ളത് ഒരു ഓട്ടോയിലാണെങ്കിലോ.. യാത്ര വേറെ ലെവലാകും….
പുണെയിലെ ഒരു ഓട്ടോയിലാണ് അക്വേറിയം, സ്പീക്കറുകള്‍, ഡിസ്‌കോ ലൈറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളൊക്കെയുളളത്. ഡ്രൈവറുടെ സീറ്റിന് പിന്നിലുള്ള ബാറിലാണ് അക്വേറിയം സ്ഥാപിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വൈറലായ വീഡിയോയിലൂടെയാണ് ഓട്ടോയെക്കുറിച്ച് ലോകമറിയുന്നത്. നിങ്ങള്‍ പുണെയിലെത്തിയായാല്‍ അവിടുത്തെ റോഡുകളിലൂടെ ഒരു ആനന്ദകരമായ യാത്ര ആസ്വദിക്കാന്‍ ഈ ഓട്ടോ കണ്ടുപിടിക്കണമെന്നു മാത്രം.
ഇന്‍സ്റ്റഗ്രാമില്‍ വൈറലായ വീഡിയോയുടെ താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഈ യാത്ര ശാന്തമായ അന്തരീക്ഷത്തിലേക്ക് നയിക്കുന്നു എന്നാണ് ഒരു ഉപയോക്താവ് എഴിതിയത്. ചില ആളുകള്‍ മത്സ്യങ്ങള്‍ ഉയര്‍ന്ന ജീവിതം നയിക്കുന്നവരാണെന്ന് തമാശയായി പറഞ്ഞു. യാത്രക്കാര്‍ക്ക് രസകരമാണെങ്കിലും മത്സ്യങ്ങള്‍ക്ക് വളരെ സമ്മര്‍ദ്ദമായിരിക്കും യാത്ര, ഈ ഓട്ടോയിലെ യാത്രയ്ക്ക് ഇരട്ടി പണം കൊടുക്കാന്‍ തയ്യാറാണെന്ന് മറ്റൊരാള്‍. എന്തായാലും ഇത്തരം വ്യത്യസ്തമായ യാത്രാനുഭവങ്ങള്‍ എപ്പോഴും ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്നവയാണ്.
Content Highlights :The world came to know about Auto through a viral video on Instagram