കയറാൻ ആളില്ല, കാലിയടിച്ച് ഓട്ടം; സെക്കന്ദരാബാദ് വന്ദേഭാരതിന്റെ കോച്ചുകൾ വെട്ടിക്കുറച്ച് റെയിൽവേ

വണ്ടിയിൽ രണ്ട്‌ വശത്തേക്കുമുള്ള യാത്രയിൽ കയറാൻ ആളില്ല എന്നതാണ് കോച്ചുകൾ വെട്ടിക്കുറയ്ക്കാനുള്ള കാരണം

dot image

സെക്കന്ദരാബാദ് നാഗ്പൂർ വന്ദേ ഭാരതിന്റെ കോച്ചുകൾ കുറയ്‌ക്കാനൊരുങ്ങി റെയിൽവേ. ഇരുപത് കോച്ചുകൾ ഉണ്ടായിരുന്ന വണ്ടി ഇനി മുതൽ എട്ട് കോച്ചുകളുമായാണ് സർവീസ് നടത്തുക.

വണ്ടിയിൽ രണ്ട്‌ വശത്തേക്കുമുള്ള യാത്രയിൽ കയറാൻ ആളില്ല എന്നതാണ് കോച്ചുകൾ വെട്ടിക്കുറയ്ക്കാനുള്ള കാരണം. സെപ്റ്റംബർ 2024 മുതൽ ജനുവരി 2025 വരെയുള്ള കാലയളവിൽ ട്രെയിനിൽ യാത്രക്കാർ തീരെയില്ലായിരുന്നു. നാഗ്പൂരിൽ നിന്ന് സെക്കന്ദരാബാദിലേക്കുള്ള യാത്രയിൽ മൊത്തം ഒക്കുപൻസിയുടെ 33.81 ശതമാനവും തിരിച്ച് 33.87% മാത്രമാണ് യാത്രക്കാർ ഉണ്ടായിരുന്നത്. ഇത് മൂലം 20 കോച്ചുകൾ ഓടിക്കുക എന്നത് റെയിൽവേക്ക് കനത്ത നഷ്ടമായിരുന്നു.

കോച്ചുകൾ കുറയ്ക്കുന്നത് ട്രെയിനിന്റെ മികച്ച സർവീസിന് വഴിയൊരുക്കും എന്നാണ് റയിൽവേയുടെ പ്രതീക്ഷ. കോച്ചുകൾ കുറച്ചാലും ട്രെയിനിൽ നൽകിവരുന്ന സർവീസുകളിൽ യാതൊരു കുറവും ഉണ്ടാകില്ലെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.

Content Highlights: Nagpur Secunderabad vande bharat coaches reduced to eight from twenty

dot image
To advertise here,contact us
dot image