കന്യാകുമാരിയോ രാമേശ്വരമോ? ഏതാണ് നിങ്ങൾ തിരഞ്ഞെടുക്കുക

പ്രക്യതി സൗന്ദര്യവും ആത്മീയതയും ആസ്വദിക്കാനായി ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഓപ്ഷനുകളാണ് കന്യാകുമാരിയും രാമേശ്വരവും.

dot image

യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാൽ എവിടെ പോകണം എന്നാലോചിച്ച് ആശയകുഴപ്പത്തിലാകാറുണ്ടോ? മനോഹരമായ നിരവധി സ്ഥലങ്ങളുള്ള നാടാണ് ദക്ഷിണേന്ത്യ. പ്രക്യതി സൗന്ദര്യവും ആത്മീയതയും ആസ്വദിച്ച് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുകളാണ് കന്യാകുമാരിയും രാമേശ്വരവും. പ്രകൃതി സൗന്ദര്യം, ആത്മീയത, സാംസ്കാരിക പൈതൃകം എന്നിവയെല്ലാം ചേർന്നുള്ള ആസ്വാദനം ഈ സ്ഥലങ്ങള്‍ വാ​ഗ്ദാനം ചെയ്യുന്നു.

പ്രകൃതി സൗന്ദര്യവും ആകർഷണങ്ങളും

കന്യാകുമാരി

ഇന്ത്യയുടെ തെക്കേ അറ്റം എന്നറിയപ്പെടുന്ന ഇവിടം ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവ സംഗമിക്കുന്ന സ്ഥലമാണ്. സൺസെറ്റ് പോയിൻ്റ്, വിവേകാനന്ദ റോക്ക് മെമ്മോറിയൽ എന്നിവിടങ്ങളിൽ നിന്ന് അതിമനോഹരമായ സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും കാണാൻ കഴിയും. ക്ഷേത്രങ്ങൾ, പള്ളികൾ തുടങ്ങിയ മതപരമായ സ്ഥലങ്ങൾ മുതൽ ബീച്ചുകളും വെള്ളച്ചാട്ടങ്ങളും വരെയുണ്ട്. കന്യാകുമാരിയിൽ സന്ദർശിക്കാൻ സ്ഥലങ്ങൾക്ക് ഒരു കുറവുമില്ല. ബീച്ചുകൾ, വട്ടക്കോട്ടൈ കോട്ട, തിർപ്പരപ്പ് വെള്ളച്ചാട്ടം എന്നിവയെല്ലാം പ്രകൃതി സൗന്ദര്യത്തിൻ്റെ ആഴം കൂട്ടുന്നു.

രാമേശ്വരം

പ്രശസ്തമായ പാമ്പൻ പാലം രാമേശ്വരം ദ്വീപ് പട്ടണത്തെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നു. ബീച്ചുകൾക്കും ശാന്തമായ ചുറ്റുപാടുകൾക്കും പേരുകേട്ടതാണ്. ചരിത്രപരമായ അവശേഷിപ്പുകളും അതുല്യമായ പ്രകൃതിദൃശ്യങ്ങളും ഇവിടെ കാണാം. ധനുഷ്കോടി ബീച്ചിൽ ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും സംഗമിക്കുന്നു.

ആത്മീയവും മതപരവുമായ പ്രാധാന്യം

കന്യാകുമാരി

ശക്തമായ ആത്മീയ ബന്ധങ്ങളുള്ള ഈ പട്ടണത്തിലാണ് കുമാരി അമ്മൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയുടെ എല്ലാമാണ് ഇവിടുത്തെ കുമാരി അമ്മൻ ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്. നൂറുകണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും ഇവിടെ എത്തിച്ചേരുന്നത്. ഈ ക്ഷേത്രം കന്യാകുമാകി എന്ന നാടിൻ്റെ അടയാളം കൂടിയാണ്. ആദിപരാശക്തിയുടെ അവതാരമായ കന്യാകുമാരി ദേവിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ആത്മീയ അന്വേഷകർ ഗാന്ധി സ്മാരകവും വിവേകാനന്ദ പാറ സ്മാരകവും സന്ദർശിക്കാനും ഇഷ്ടപ്പെടുന്നു.

വിവേകാനന്ദ പാറ സ്മാരകം

രാമേശ്വരം

ചാർധാം തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ രാമനാഥസ്വാമി ക്ഷേത്രം രാമേശ്വരത്താണ് സ്ഥിതി ചെയ്യുന്നത്.പഞ്ചമുഖി ഹനുമാൻ ക്ഷേത്രവും രാമായണവുമായി ബന്ധപ്പെട്ട പൊങ്ങിക്കിടക്കുന്ന കല്ലുകളും ഇതിന്റെ മതപരമായ ആകർഷണത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു.

സാഹസികതയും പ്രവർത്തനങ്ങളും

കന്യാകുമാരി

കാഴ്ചകൾക്ക് പുറമെ ബോട്ടിം​ഗ്, ബീച്ച് സൈഡ് വിശ്രമം, ചരിത്ര പര്യവേക്ഷണം എന്നിവയ്ക്കുള്ള അവസരങ്ങളും കന്യാകുമാരിയിലുണ്ട്.

രാമേശ്വരം

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമാണ് ഈ ന​ഗരം. പാമ്പൻ, കുരുസഡായി ദ്വീപുകൾക്ക് സമീപം സ്നോർക്കലിംഗ്, സ്കൂബ ഡൈവിംഗ് എന്നിവയുൾപ്പെടെയുള്ള ജല കായിക വിനോദങ്ങൾക്ക് അനുയോജ്യമായ ഒരു പട്ടണമാണ്.

സന്ദർശിക്കാൻ ഏറ്റവും നല്ല സമയം

കന്യാകുമാരി


ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയാണ് കന്യാകുമാരി സന്ദർശിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം. ആ സമയം കാലാവസ്ഥ മികച്ചതായിരിക്കും.

രാമേശ്വരം

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് രാമേശ്വരം സന്ദർശിക്കാൻ അനുയോജ്യമായത്.

ഏതാണ് നിങ്ങൾ തിരഞ്ഞെടുക്കുക?

നിങ്ങൾക്ക് സൂര്യാസ്തമയം, തീരദേശ കാഴ്ചകൾ, ചരിത്രത്തിൻ്റേയും ആത്മീയതയുടേയും സമന്വയം തുടങ്ങിയവയാണ് ആസ്വദിക്കേണ്ടതെങ്കില്‍ കന്യാകുമാരി തിരഞ്ഞെടുക്കാം.

ആത്മീയതയും സാഹസികതകളും ആസ്വദിക്കാനാണ് താത്പര്യമെങ്കിൽ രാമേശ്വരം തിരഞ്ഞെടുക്കാവുന്നതാണ്. രണ്ട് സ്ഥലങ്ങളും വ്യത്യസ്തമാണ്.

content highlights: Kanyakumari vs Rameswaram Which south indian destination should you pick?

dot image
To advertise here,contact us
dot image