ഏറ്റവും കൂടുതല്‍ മുറികളുള്ള ഇന്ത്യയിലെ ഹോട്ടല്‍, എത്ര മുറികളുണ്ടെന്നറിയാമോ?

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മുറികളുള്ള ഹോട്ടല്‍ ഏതാണെന്ന് അറിയാമോ?

dot image

ഏറ്റവും കൂടുതല്‍ മുറികളുള്ള ആഡംബര ഹോട്ടല്‍ ഏതൊക്കെയാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതൊരുപക്ഷേ രത്തന്‍ ടാറ്റയുടെ ഐക്കോണിക് താജ് ഹോട്ടലോ റാഡിസണോ അല്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുറികളുളള ഹോട്ടല്‍ എന്ന പദവി ' ഔറിക മുംബൈ സ്‌കൈസിറ്റി ഹോട്ടലി' നാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഹോട്ടലില്‍ ഏകദേശം 699 മുറികളുണ്ട്. എന്നാല്‍ താജ് ഹോട്ടലിനുള്ളത് 600 മുറികളാണ്. മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനടുത്തുള്ള ഏറ്റവും മികച്ച ഹോട്ടലുകളിലൊന്നാണ് ഔറിക മുംബൈ സ്‌കൈസിറ്റി ഹോട്ടല്‍. അമേരിക്കന്‍ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ ട്രിപ്പ് അഡൈ്വസര്‍ ഔറിക മുംബൈ സ്‌കൈസിറ്റി ഹോട്ടലിന് 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്.

റസ്റ്റോറന്റുകള്‍, നീന്തല്‍കുളം, സ്പാ, സലൂണ്‍, ഫിറ്റ്‌നെസ് സെന്റര്‍ തുടങ്ങിയുള്ള സൗകര്യങ്ങള്‍ ഈ ഹോട്ടലില്‍ ലഭ്യമാണ്. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്തിന് (ടെര്‍മിനല്‍2) ന് സമീപം സ്ഥിതി ചെയ്യുന്ന ഔറിക മുംബൈ സ്‌കൈസിറ്റി രാജ്യത്തെ ഏറ്റവും വലിയ ഹോട്ടലുകളില്‍ ഒന്നാണ്.

Content Highlights : Do you know which hotel has the most rooms in India?

dot image
To advertise here,contact us
dot image