വന്ദേഭാരതില്‍ ചങ്ങലയുണ്ടോ? അത്യാവശ്യഘട്ടങ്ങളില്‍ നിര്‍ത്താന്‍ എന്തു ചെയ്യണം?

അത്യാവശ്യഘട്ടങ്ങളില്‍ എങ്ങനെയാണ് വന്ദേഭാരത് ട്രെയിനുകള്‍ നിര്‍ത്തുക?

dot image

വളരെ കുറച്ച് നാളുകള്‍ കൊണ്ട് തന്നെ നിരവധി യാത്രക്കാരെ സ്വന്തമാക്കി മുന്നേറുകയാണ് വന്ദേഭാരത് സര്‍വീസുകള്‍. സൗകര്യങ്ങളും, യാത്രാസമയത്തിലെ കുറവും ഉള്‍പ്പടെ വന്ദേഭാരതിനോടുള്ള ആളുകളുടെ പ്രീതി വര്‍ധിക്കാന്‍ കാരണമായി. മറ്റ് ട്രെയിനുകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് വന്ദേഭാരത് ട്രെയിനുകള്‍. മറ്റു ട്രെയിനുകളില്‍ അത്യാവശ്യഘട്ടങ്ങളില്‍ നിര്‍ത്തുന്നതിനായി ചങ്ങലകള്‍ കാണാറുണ്ട്. എന്നാല്‍ വന്ദേഭാരത് ട്രെയിനില്‍ ഈ ചങ്ങല ഉണ്ടോ? അത്യാവശ്യഘട്ടങ്ങളില്‍ ട്രെയിന്‍ എങ്ങനെയാണ് നിര്‍ത്തുക? പരിശോധിക്കാം,

വന്ദേഭാരത് ട്രെയിനുകളില്‍ മറ്റ് ട്രെയിനുകളില്‍ കാണുന്നത് പോലെ ചങ്ങലകള്‍ ഇല്ല എന്നതാണ് വസ്തുത. അപ്പോള്‍ അത്യാവശ്യഘട്ടങ്ങളില്‍ എങ്ങനെയാണ് വന്ദേഭാരത് ട്രെയിനുകള്‍ നിര്‍ത്തുക? ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് ലോക്കോ പൈലറ്റുമായി ബന്ധപ്പെടാനുള്ള സൗകര്യം ട്രെയിനുകളില്‍ ഒരുക്കിയിട്ടുണ്ട്. ഏറ്റവും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഇവ ഉപയോഗിക്കാവൂ.

പൈലറ്റുമായി ബന്ധപ്പെടാന്‍ ഒരു അലാറം സ്വിച്ചും, ഇവയ്ക്കടുത്ത് ഒരു മൈക്കും കാമറയും ഉണ്ടാകും. ഇതിലൂടെ അടിയന്തര സാഹചര്യത്തെ കുറിച്ച് നിങ്ങള്‍ക്ക് ലോക്കോ പൈലറ്റുമായി സംസാരിക്കാം. അത്യാവശ്യഘട്ടമാണെന്ന് ബോധ്യപ്പെട്ടാല്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിർത്തും. ഈ സൗകര്യം അനാവശ്യമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

Content Highlights: Is there a chain in Vande Bharat? What should be done to stop it in case of emergency?

dot image
To advertise here,contact us
dot image