
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി റെയില്‍പാളത്തിലേക്ക് വീണ സ്ത്രീയെ രക്ഷിക്കുന്ന റെയില്‍വേ പൊലീസിന്റെ വീഡിയോ വൈറല്‍. റെയില്‍വേ മന്ത്രാലയമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ സ്ത്രീയെ രക്ഷിക്കുന്ന വീഡിയോ എക്‌സില്‍ പങ്കുവച്ചത്.
महाराष्ट्र के बोरीवली रेलवे स्टेशन पर एक महिला चलती ट्रेन से उतरते समय असंतुलित होकर गिर पड़ी। वहां मौजूद रेलवे सुरक्षाकर्मी ने तत्परता दिखाते हुए उसे बचा लिया।
— Ministry of Railways (@RailMinIndia) March 9, 2025
कृपया चलती ट्रेन से चढ़ने या उतरने की कोशिश न करें।#MissionJeevanRaksha pic.twitter.com/6R8FALdD0d
മുംബൈയിലെ ബൊറിവാലി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കവേ സ്ത്രീ ബാലന്‍സ് തെറ്റി പാളത്തിനും ട്രെയിനിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്നു ഉദ്യോഗസ്ഥന്‍ ഭാഗ്യവശാല്‍ ഇത് കാണുകയും ഓടിയെത്തുകയും ചെയ്തു. ഉദ്യോഗസ്ഥന്‍ പരാമധി ശക്തിയെടുത്ത് സ്ത്രീയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിടുകയായിരുന്നു. ഉദ്യോഗസ്ഥനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
'ജാഗ്രതയോടെയും ആത്മസമര്‍പ്പണത്തോടെയും പ്രവര്‍ത്തിക്കുകയും യാത്രക്കാരെ സഹായിക്കുകയും ചെയ്യുന്ന റെയില്‍വേ സുരക്ഷാ സേനയ്ക്ക് അര്‍ഹമായ അംഗീകാരം നല്‍കണം. അത് അവരുടെ ആത്മവീര്യത്തെ ഉയര്‍ത്തുകയും സഹപ്രവര്‍ത്തകര്‍ക്ക് പ്രചോദനമാവുകയും ചെയ്യും.' ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് പ്രതികരിച്ചു. മെട്രോയിലും വന്ദേഭാരതിലുമുള്ളതുപോലെ ഓട്ടോമാറ്റിക് ഡോറുകള്‍ ട്രെയിനുകള്‍ക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് നിര്‍ദേശിച്ചവരുമുണ്ട്.
ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ട്രെയിനില്‍ കയറാനും ഇറങ്ങാനും പാടില്ലെന്ന് നിരവധി തവണ റെയില്‍വേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും പലപ്പോഴും യാത്രക്കാര്‍ ഇതുശ്രദ്ധിക്കാറില്ല. ചെറിയൊരു ശ്രദ്ധക്കുറവില്‍ ചിലപ്പോള്‍ ജീവന്‍ പോലും നഷ്ടമായേക്കാം.
Content Highlights: Railway Cop Rescues Woman Dragged By Train At Mumbai Station