'പാകിസ്താനിൽ സ്ത്രീകൾക്ക് എന്ത് സുരക്ഷയാണുള്ളത്?' തുര്‍ക്കി യുവതിയെ പൊതിഞ്ഞ് പാക് പുരുഷന്മാർ|വീഡിയോ

ആശ്ചര്യമാണോ ഉപദ്രവമാണോ എന്ന് പോലും വായിച്ചെടുക്കാൻ പറ്റാത്ത തരത്തിലുള്ള നിൽപ്പാണ് ഈ പുരുഷന്മാരുടേതെല്ലാം

dot image

ബൈക്കുകളില്‍ വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്ന വിദേശികളുടെ എണ്ണം ഇക്കാലത്ത് വളരെ കൂടുതലാണ്. യാതൊരു ഭയവും കൂടാതെ, ആൺ-പെൺ ലിംഗവ്യത്യാസമില്ലാതെ, യാത്രയുടെ ലഹരിയിൽ ഇവർ ദൂരങ്ങൾ താണ്ടും. വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ആ നാഗരികതകൾ ഉള്‍ച്ചേര്‍ക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഇത്തരം യാത്രകള്‍ അത്ര എളുപ്പമല്ല. യാത്രയ്ക്കിടെ അവർ നേരിട്ടേക്കാവുന്ന സുരക്ഷാ ഭീഷണികൾ അല്പം കൂടുതലാണ്.

അത്തരത്തിൽ ഒരു സംഭവമാണ് പാകിസ്താനിൽ ഉണ്ടായിരിക്കുന്നത്. പാകിസ്താൻ ഒട്ടാകെ ബൈക്കിൽ യാത്ര ചെയ്യുന്ന ഒരു യുവതിയെ പുരുഷന്മാരുടെ ഒരു കൂട്ടം പൊതിഞ്ഞതാണ് സംഭവം. 'റാഡിയോ ജനോവ' എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ബൈക്ക് യാത്രികയായ യുവതി നേരിട്ട സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.

ബൈക്കിൽ വന്ന യുവതി, ഒരു കടയുടെ അടുത്ത് വണ്ടി നിർത്തുകയും, ഭക്ഷണം കഴിക്കുകയുമാണ്. ഈ സമയത്ത് പ്രയാസപ്പെടുത്തുന്ന തരത്തിൽ യുവതിയെ പുരുഷന്മാരുടെ ഒരുകൂട്ടം പൊതിയുകയായിരുന്നു. ആശ്ചര്യമാണോ, ഉപദ്രവമാണോ ഇവരുടെ മുഖത്തുള്ളത് എന്ന് വായിച്ചെടുക്കാന്‍ പോലും സാധിക്കാത്ത രീതിയിലാണ് പുരുഷന്മാര്‍ സ്ത്രീക്കുചുറ്റും നിലയുറപ്പിച്ചിരിക്കുന്നത്.

'തുര്‍ക്കിക്കാരിയായ യുവതി പാകിസ്താനിൽ യാത്ര ചെയ്യുകയാണ്. ഈ യാത്ര എങ്ങനെ അവസാനിക്കുമെന്നാണ് കരുതുന്നത്' എന്ന കുറിപ്പോടെയാണ് വീഡിയോ എക്സില്‍ പങ്കുവച്ചിരിക്കുന്നത്. തനിക്ക് ചുറ്റും കൂടിനിൽക്കുന്ന എല്ലാ പുരുഷൻമാരെയും യുവതി തന്റെ ക്യാമറയിൽ കാണിക്കുന്നുണ്ട്. ഈ വീഡിയോ കണ്ടാൽ എന്തിനാണ് ആ യുവതിയെ എല്ലാവരും ഇത്തരത്തിൽ നോക്കിനിൽക്കുന്നത് എന്ന് കാണുന്നവര്‍ക്കും തോന്നിപ്പോകും.

ഏഴ് മില്യൺ ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേർ അഭിപ്രായങ്ങളുമായും രംഗത്തെത്തി. എന്തിനാണ് പാകിസ്താനിൽ നിങ്ങൾ പോയതെന്നും അവിടെ എന്ത് സുരക്ഷയാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ചില കമന്റുകൾ. പാകിസ്താനിൽ എന്ത് അവധിക്കാലമാണ് ഉള്ളതെന്ന് മറ്റ് ചിലർ ചോദിക്കുന്നു. പാകിസ്താൻ, തുർക്കി പ്രസിഡന്റുമാർ ചങ്ങാതിമാരാണെന്നും അതിനാൽ പേടിക്കേണ്ടതില്ല എന്നുമാണ് മറ്റൊരു കമന്റ്. എന്തുതന്നെയായാലും യുവതിക്ക് ചുറ്റും നിൽക്കുന്ന പുരുഷന്മാരുടെ കൂട്ടം അറപ്പുളവാക്കുന്നതാണ് എന്ന് മാത്രമല്ല, പേടിപ്പെടുത്തുന്നത് കൂടിയാണ്.

Content Highlights: Women strangled in between strangers at pakistan

dot image
To advertise here,contact us
dot image