
ഡൽഹിയിൽ നിന്ന് ലഖ്നൗവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിൽവെച്ചുണ്ടായ ഭയാനകരമായ അനുഭവം പങ്കുവെച്ച് യാത്രക്കാരൻ. വിമാനം പറന്നുയർന്നതോടെ യാത്രക്കാരന്റെ സീറ്റ് ഇളകിയാടുകയായിരുന്നു. യാത്രക്കാരൻ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. പിന്നാലെ ക്ഷമ ചോദിച്ച് ഇൻഡിഗോ വിമാന കമ്പനി രംഗത്തെത്തുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ദക്ഷ് സേട്ടി എന്ന യാത്രക്കാരനാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. വിമാനത്തിലെ സീറ്റുകൾ ഇളകിമാറിയത് തന്നെ പേടിപ്പിച്ചുവെന്നും ഇത്തരത്തിലൊരനുഭവം ആദ്യമായിട്ടാണെന്നും യാത്രക്കാരൻ പറഞ്ഞു. ഇതൊരു വലിയ പ്രശ്നമായി തോന്നില്ലായിരിക്കാം, പക്ഷേ തനിക്ക് പകരം പ്രായമായ ഒരാളാണ് ഈ സീറ്റിൽ ഇരുന്നതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്നും യാത്രക്കാരൻ ചോദിച്ചു.
സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ കടുത്ത വിമർശനങ്ങളാണ് ഇൻഡിഗോ എയർലൈനിനെതിരെ ഉയരുന്നത്. പ്രശ്നം ശ്രദ്ധയിൽപ്പെട്ടയുടൻ ഇൻഡിഗോ യാത്രക്കാരന് മറ്റൊരു സീറ്റ് നൽകി. ലാന്‍ഡിംഗിന് ശേഷം പ്രശ്നം പരിശോധിക്കാന്‍ മെയിന്റനന്‍സ് ജീവനക്കാരെ ഏര്‍പ്പാട് ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹവും മറ്റ് രണ്ട് യാത്രക്കാരും ഇരിക്കുന്ന സീറ്റ് പെട്ടെന്ന് ആടിയുലയാൻ തുടങ്ങുന്നതായി വീഡിയോയിൽ കാണാം. ആ അനുഭവം ഭയാനകമാമെന്നാണ് മിസ്റ്റർ സേത്തി പ്രതികരിച്ചത്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ക്ഷമാപണവുമായി എയർലൈൻ രംഗത്തെത്തി. 'മിസ്റ്റർ സേത്തി, ഞങ്ങളോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിന് നന്ദി. വിമാനത്തിൽവെച്ചുണ്ടായ അനുഭവത്തിന് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. പ്രത്യക്ഷത്തിൽ ഇതൊരു അസാധാരണ സംഭവമായിരുന്നു, ഈ സീറ്റുകൾക്ക് ലോക്കിംഗ് സംവിധാനം ഉള്ളതാണ്', എയർലൈൻ കുറിച്ചു.
നിങ്ങളുടെ പരാതി വളരെ ഗൗരവത്തോടെ എടുക്കുന്നുവെന്നും സമഗ്രമായി അന്വേഷിക്കുമെന്നും എയർലൈൻ വാഗ്ദാനം നൽകി. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ തങ്ങളുടെ ജീവനക്കാർ ഉടനടി പ്രതികരിക്കുകയും മറ്റൊരു സീറ്റ് അനുവദിക്കുകയും ചെയ്തതുവെന്നാണ് മനസിലാക്കുന്നതെന്ന് എയർലൈൻ കുറിച്ചു. തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയും സുഖസൗകര്യങ്ങളും ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണനയായി തുടരുന്നു. നിങ്ങളുടെ ഫീഡ്‌ബാക്കിനെ ഞങ്ങൾ അഭിനന്ദിക്കുന്നു, കൂടാതെ ഞങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും സുരക്ഷിതവും തടസ്സരഹിതവും ആസ്വാദ്യകരവുമായ യാത്രാനുഭവം നൽകുന്നതിനുള്ള ഞങ്ങളുടെ തുടർച്ചയായ പ്രതിബദ്ധത നിങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും ഇൻഡിഗോ കൂട്ടിച്ചേർത്തു.
Content Highlights: IndiGo Seats Malfunction In Viral Video, Airline Apologises For "Anomaly"