'യാത്രക്കാർ ഏറ്റവും അവസാനം'; ഇൻഡിഗോ എയർലൈന്‍സിനെതിരെ വിമർശനവുമായി ഹർഷ ഭോഗ്ലെ

അത്താഴ വിരുന്നിനായി ഇൻഡിഗോയിലെ ആളുകളെ വീട്ടിലേക്ക് ക്ഷണിക്കുന്നുണ്ടെന്നും ഭോഗ്ലെ കുറിച്ചു

dot image

ഇൻഡിഗോ എയർലൈൻസിനെതിരെ വിമർശനവുമായി ക്രിക്കറ്റ് കമന്റേറ്ററും എഴുത്തുകാരനുമായ ഹർഷ ഭോഗ്ലെ. ഇന്ഡിഗോയ്ക്ക് 'യാത്രക്കാർ അവസാനം' എന്ന മനോഭാവമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം

'ഒരു ദിവസം ഞാൻ @IndiGo6E-യിലെ ആളുകളെ അത്താഴത്തിന് വീട്ടിലേക്ക് ക്ഷണിക്കും, മേശ ഒരുക്കി ഭക്ഷണം പാകം ചെയ്യുന്നതുവരെ വാതിലിനു പുറത്ത് കാത്തിരിക്കാൻ അവരോട് ആവശ്യപ്പെടും #IndigoFirstPassengerLast'- സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഭോഗ്ലെ കുറിച്ചു. എന്ത് സംഭവത്തെ ആസ്പദമാക്കിയാണ് അദ്ദേഹം ഇത്തരത്തിൽ കുറിപ്പ് എഴുതിയതെന്ന് വ്യക്തമല്ല.

ഒരു ഉപയോക്താവ് പോസ്റ്റിന് മറുപടിയായി കുറിച്ചത് ഇങ്ങനെ, 'ഇൻഡിഗോ ജീവനക്കാരെ അത്താഴത്തിന് ക്ഷണിക്കൽ, ഘട്ടം 1 - പ്രവർത്തന അനുമതികൾ ലഭിക്കുന്നതുവരെ അവരെ പുറത്ത് കാത്തിരിക്കാൻ പ്രേരിപ്പിക്കുക. ഘട്ടം 2 - അവസാന നിമിഷം ക്രമരഹിതമായി ഡൈനിംഗ് റൂം മാറ്റുക. ഘട്ടം 3 - മുൻഗണനാ ഇരിപ്പിടങ്ങൾക്ക് അധിക നിരക്ക് ഈടാക്കുക. ഘട്ടം 4 - അസൗകര്യത്തിന് ക്ഷമാപണം നടത്തുകയും എന്റെ വീട് തിരഞ്ഞെടുത്തതിന് അവരോട് നന്ദി പറയുകയും ചെയ്യുക.'

ഇന്ത്യൻ എയർലൈൻസിൽ ഒന്നിൽ നിന്നും നല്ലൊരു യാത്രാ അനുഭവം പ്രതീക്ഷിക്കില്ലെന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്. പരിഹാസങ്ങളും വിമർശനങ്ങളുമായി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

Content Highlights: Harsha Bhogle Calls Out IndiGo Once Again For Its 'Passengers Last' Attitude, Sparks Online Chatter

dot image
To advertise here,contact us
dot image