നിങ്ങള്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ വരുന്ന ചെലവ് പലപ്പോഴും താങ്ങാനാവാത്തതായിരിക്കും. എന്നാല്‍ അടുത്ത തവണ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഈ ചെറിയ നുറുങ്ങുകളൊക്കെ പരീക്ഷിക്കുകയാണെങ്കില്‍ യാത്രയില്‍ കുറച്ച് പണം ലാഭിക്കാം.
എത്ര തിരക്കിലായാലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് ഇതുമായി ബന്ധപ്പെട്ട വെബ് സൈറ്റുകള്‍ പരിശോധിക്കുന്നത് നന്നായിരിക്കും. സ്‌കൈസ്‌കാനര്‍, കയാക്ക് പോലുള്ള വെബ്‌സൈറ്റുകള്‍ ഫ്‌ളൈറ്റുകളുടെ സമഗ്രമായ ലിസ്റ്റ് നല്‍കും. ഒപ്പം വ്യത്യസ്ത എയര്‍ലൈനില്‍ നിന്നുള്ള താരതമ്യ നിരക്കുകളും നല്‍കും.
മുന്‍കൂട്ടി ബുക്കിംഗുകള്‍ ആസൂത്രണം ചെയ്യുക. യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും കഴിയുന്നത്ര നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്യുന്നതാണ് വില കുറഞ്ഞ രീതിയില്‍ വിമാന ടിക്കറ്റ് ലഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.
ഇന്‍കോഗ്നിറ്റോ മോഡ് ഉപയോഗിക്കുക എന്നതാണ് അടുത്ത മാര്‍ഗ്ഗം. കാരണം കുക്കികള്‍ക്ക് നിങ്ങളുടെ തിരയലുകള്‍ ട്രാക്ക് ചെയ്യാനും നിരക്ക് വര്‍ദ്ധിപ്പിക്കുവാനും കഴിയും. ഇത് ഒഴിവാക്കാനായി സ്വകാര്യ ബ്രൗസിംഗ് മോഡ് ഉപയോഗിക്കുക. അല്ലെങ്കില്‍ കുക്കികളെ റിജക്ട് ചെയ്യുക.
നിരവധി സെര്‍ച്ച് എഞ്ചിനുകളും എയര്‍ലൈനുകളും യാത്രാനിരക്കുകള്‍ സംബന്ധിച്ച അറിയിപ്പുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന റൂട്ട് ഇവിടെ സെര്‍ച്ച് ചെയ്യുക. വിലകള്‍ മാറുമ്പോള്‍ അവര്‍ നിങ്ങളെ അറിയിക്കും.
അടുത്തതായി സോഷ്യല്‍ മീഡിയ ട്രാക്ക് ചെയ്യുകയാണ് ചെയ്യേണ്ടത്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ഗോ എയര്‍,സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനകമ്പനികള്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അല്ലെങ്കില്‍ എക്‌സ് എന്നിവയില്‍ ഡീലുകള്‍ അറിയിക്കാറുണ്ട്. അവരെ പിന്തുടരുന്നത് വന്‍ കിഴിവുകള്‍ നേടാന്‍ സഹായിക്കും.
Content Highlights : How to book cheap flight tickets online