ചെറിയ പെരുന്നാളും വേനൽക്കാല അവധിയുടെ ആരംഭവും പ്രമാണിച്ച് തിരക്ക് ഒഴിവാക്കാൻ കേരളത്തിലെ പ്രധാന ട്രെയിനുകൾക്ക് വാരാന്ത്യത്തിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. കേരളത്തിലൂടെ ഓടുന്ന 8 ട്രെയിനുകൾക്കാണ് റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചത്. ജനശദാബ്ദി, മാവേലി, മലബാർ, അമൃത എക്‌സ്പ്രസ് എന്നിവയ്ക്ക് അധികകോച്ചുകൾ അനുവദിച്ചിട്ടുണ്ട്.
തിരക്ക് ഒഴിവാക്കാൻ അധികമായി കോച്ച് അനുവദിച്ച ട്രെയിനുകളും ദിവസവും
- തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം സെൻട്രൽ കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിൽ 2025 മാർച്ച് 29-ന് താൽക്കാലികമായി ഒരു ചെയർ കാർ കോച്ച് നൽകും.
- കോഴിക്കോട് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12075 കോഴിക്കോട് തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്പ്രസിൽ 2025 മാർച്ച് 29-ന് താൽക്കാലികമായി ഒരു ചെയർ കാർ കോച്ച് നൽകും.
- തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16604 തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ മാവേലി എക്‌സ്പ്രസിന് 2025 മാർച്ച് 28, 29 തീയതികളിൽ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികം നൽകും.
- മംഗളൂരു സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16603 തിരുവനന്തപുരം സെൻട്രൽ തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്പ്രസിൽ 2025 മാർച്ച് 27, 28 തീയതികളിൽ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികം നൽകും.
- ട്രെയിൻ നമ്പർ 16629 തിരുവനന്തപുരം സെൻട്രലിൽ നിന്ന് 2025 മാർച്ച് 28, 29 തീയതികളിലും 2025 ഏപ്രിൽ 01, 02 തീയതികളിലും പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ മലബാർ എക്‌സ്പ്രസ് യാത്രയ്ക്ക് ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികം നൽകും.
- മംഗളൂരു സെൻട്രലിൽ നിന്ന് 2025 മാർച്ച് 27, 28, 31 തീയതികളിലും 2025 ഏപ്രിൽ 01 തീയതികളിലും പുറപ്പെടുന്ന ട്രെയിൻ നമ്പർ 16630 മംഗളൂരു സെൻട്രൽ തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്പ്രസ് യാത്രയ്ക്ക് ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികം നൽകും.
- 2025 മാർച്ച് 28, 29 തീയതികളിൽ പുറപ്പെടുന്ന ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ മധുര ജംഗ്ഷൻ അമൃത എക്‌സ്പ്രസ് യാത്രയ്ക്ക് ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികം നൽകും.
- 2025 മാർച്ച് 29, 30 തീയതികളിൽ മധുര ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16344 മധുര ജംഗ്ഷൻ തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്പ്രസ് യാത്രയ്ക്ക് ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികം നൽകും.
Content Highlights: Railways allocates extra coaches for 8 trains control rush in Eid and Veccation