
അവധിക്കാലമായി തിരക്കൊഴിവാക്കാനും യാത്രക്കാരുടെ സൗകര്യത്തിനുമായി കേരളത്തിലെ ട്രെയിനുകള്‍ക്ക് പ്രത്യേക സര്‍വ്വീസുകളും അധിക കോച്ചുകളും അനുവദിച്ചിരിക്കുകയാണ് റെയില്‍വെ.
ലോകമാന്യതിലകിലേക്ക് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് വേനല്‍ക്കാല പ്രതിവാര ട്രെയിന്‍ സര്‍വ്വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. ലോകമാന്യതിലകില്‍നിന്നും ഏപ്രില്‍ 3,10,17,24 മെയ് 1,8,15,22, 29 തീയതികളില്‍ വൈകിട്ട് നാലിന് പുറപ്പെടുന്ന ട്രെയിന്‍ (01063) പിറ്റേന്ന് രാത്രി 10.45 ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും.
മടക്കയാത്ര ഏപ്രില്‍ 5, 12, 19,26 മെയ് 3,10,17,24,31 തീയതികളില്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്നും വൈകിട്ട് 4.20 ന് പുറപ്പെടുന്ന ട്രെയിന്‍ (01064) മൂന്നാം ദിവസം പുലര്‍ച്ചെ 12.45 ന് ലോകമാന്യ തിലകിലെത്തും.
Content Highlights :Special train services from Thiruvananthapuram to Lokmanya Tilak