സ്പീഡ് ബ്രേക്കറുകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍

സ്പീഡ് ബ്രേക്കറുകളെക്കുറിച്ച് അധികമാർക്കും അറിയാത്ത നാല് കാര്യങ്ങള്‍ നോക്കാം

dot image

റോഡിലൂടെ വാഹനമോടിക്കുമ്പോള്‍ പെട്ടെന്നായിരിക്കും ഒരു സ്പീഡ് ബ്രേക്കര്‍ നമ്മുടെ ഡ്രൈവിംഗിന്റെ വേഗത കുറയ്ക്കുന്നത്. റോഡില കുണ്ടും കുഴിയും കാണുമ്പോള്‍ തോന്നുന്ന അതേ അസ്വസ്ഥത തന്നെയാണ് ചിലര്‍ക്കെങ്കിലും സ്പീഡ് ബ്രേക്കര്‍ കാണുമ്പോള്‍ തോന്നാറുള്ളതും. പക്ഷേ ഗതാഗതം സുരക്ഷിതമാക്കുന്നതിനായി സ്പീഡ് ബ്രേക്കര്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സ്പീഡ് ബ്രേക്കറിന്റെ യഥാര്‍ഥ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കറിയാമെങ്കിലും സ്പീഡ് ബ്രേക്കറുകളെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത നാല് അത്ഭുതകരമായ വസ്തുതകളുണ്ട്.

ആരാണ് സ്പീഡ് ബ്രേക്കറുകള്‍ കണ്ടുപിടിച്ചത്

സ്പീഡ് ബ്രേക്കറുകള്‍ ആരാണ് കണ്ടുപിടിച്ചത് എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു റോഡ് എഞ്ചിനിയറോ ഒരു ട്രാഫിക് പ്ലാനറോ അല്ല. വൈദ്യുത, കാന്തിക സിദ്ധാന്തത്തിലെ പ്രവര്‍ത്തനത്തിന് നോബല്‍ സമ്മാനം നേടിയ ആര്‍തര്‍ ഹോളി കോംപ്റ്റണ്‍ എന്ന പ്രശസ്തനായ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു അത്. 1953 ലാണ് അദ്ദേഹത്തിന്റെ ജോലി സ്ഥലമായ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം വാഹനങ്ങളുടെ വേഗതകുറയ്ക്കാന്‍ ട്രാഫിക് കണ്ട്രോള്‍ ബമ്പ് സൃഷ്ടിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

പല പേരുകളില്‍ അറിയപ്പെടുന്ന സ്പീഡ് ബ്രേക്കര്‍

ലോകമെമ്പാടും വ്യത്യസ്തമായ പേരുകളിലാണ് സ്പീഡ് ബ്രേക്കറുകള്‍ അറിയപ്പെടുന്നത്. യുകെ യില്‍ 'സ്‌ളീപ്പിംഗ് പൊലീസ് ഓഫീസേഴ്‌സ്' എന്നും, ന്യൂസിലാന്‍ഡില്‍ ' ജഡ്ഡര്‍ ബാര്‍സ്' എന്നും, പോർട്ടോ റിക്കോയില്‍ ' മ്യൂര്‍ട്ടോ' എന്നും അര്‍ജന്റീനയില്‍ ' ലോമോസ് ഡി ബറോ' അല്ലെങ്കില്‍ 'ഡോങ്കീസ് ബാക്ക് ' എന്നും അറിയപ്പെടുന്നു. അങ്ങനെ പല സ്ഥലങ്ങളില്‍ പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.

സ്പീഡ് ബ്രേക്കറുകള്‍ എന്തുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്?

സ്പീഡ് ബ്രേക്കറുകള്‍ എന്തുകൊണ്ടാണ് നിര്‍മ്മിട്ടിരിക്കുന്നതെന്നല്ലേ. എല്ലായിടത്തും കോണ്‍ക്രീറ്റുകൊണ്ടാ ടാറുപയോഗിച്ചോ ആണ് ഇവ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് വിശ്വസിച്ചിരിക്കുന്നതെങ്കില്‍ തെറ്റി. സ്പീഡ് ബ്രേക്കറുകള്‍ റബ്ബര്‍, ലോഹം, അല്ലെങ്കില്‍ പുനരുപയോഗിച്ച പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചാണ് പ്രധാനമായും നിര്‍മ്മിക്കുന്നത്. പ്രത്യേകിച്ച് റബ്ബര്‍ സ്പീഡ് ബ്രേക്കറുകള്‍ക്ക് ഒരു നേട്ടം കൂടിയുണ്ട്. അവ ബോള്‍ട്ട് ചെയ്യാന്‍ കഴിയും എന്നുള്ളതാണ് ഈ പ്രത്യേകത. അതുകൊണ്ട് ആവശ്യമുള്ളപ്പോള്‍ അവ നീക്കി മാറ്റാനോ ഇളക്കിയെടുക്കാനോ എളുപ്പമാണ്.

സ്പീഡ് ബമ്പുകളും സ്പീഡ് ഹമ്പുകളും തമ്മിലുള്ള വ്യത്യാസം

സ്പീഡ് ബമ്പുകള്‍ അല്ലെങ്കില്‍ ബ്രേക്കറുകളും സ്പീഡ് ഹമ്പുകളും ഒരുപോലെ കാണപ്പെടാം. പക്ഷേ അവയുടെ ഉദ്ദേശ്യങ്ങള്‍ പലതാണ്. പാര്‍ക്കിംഗ് സ്ഥലങ്ങളിലും സ്വകാര്യ റോഡുകളിലും കാണപ്പെടുന്ന സ്പീഡ് ബമ്പുകള്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 5 കിലോമീറ്ററായി കുത്തനെ കുറയ്ക്കുന്നു. പൊതു റോഡുകളില്‍ കാണപ്പെടുന്ന സ്പീഡ് ഹമ്പുകള്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്നു. ഇത് സ്‌കൂളുകള്‍ക്കടുത്ത് ക്രോസിംഗുകള്‍ക്ക് സമീപം ഉള്‍പ്പടെ സ്ഥാപിക്കാറുണ്ട്. പൊതുറോഡുകളില്‍ സ്പീഡ് ബ്രേക്കറുകള്‍ ഉപയോഗിക്കാറില്ല. പക്ഷേ അപ്പാര്‍ട്ട്‌മെന്റുകള്‍, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ വേഗത കുറയ്ക്കാന്‍ ഇവ ഉപയോഗിക്കാറുണ്ട്.

Content Highlights :While we know the true benefits of speed breakers, there are four surprising facts you may not know about speed breakers

dot image
To advertise here,contact us
dot image