പൈങ്കുനി ആറാട്ട് ഘോഷയാത്ര: തിരുവനന്തപുരം വിമാനത്താവളം ഏപ്രില്‍ 11ന് അഞ്ച് മണിക്കൂര്‍ അടച്ചിടും

വിമാനസർവീസുകള്‍ പുനക്രമീകരിച്ചിട്ടുണ്ട്

dot image

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏപ്രില്‍ 11ന് അഞ്ച് മണിക്കൂര്‍ അടച്ചിടും. വിമാനത്താവളത്തിന്റെ റണ്‍വേയിലൂടെ ഘോഷയാത്ര കടന്നുപോകുന്നതിനാലാണ് നിയന്ത്രണമെന്ന് ടിയാല്‍ അറയിച്ചു.

ഏപ്രില്‍ 11ന് വൈകീട്ട് 4.45 മുതല്‍ രാത്രി 9 വരെയായിരിക്കും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുക. വിമാനങ്ങളുടെ പുതുക്കിയ സമയം അതത് വിമാനക്കമ്പനികളില്‍ നിന്ന് ലഭിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഘോഷയാത്ര കടന്നുപോകുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ വര്‍ഷത്തില്‍ രണ്ട് തവണ അടച്ചിടാറുണ്ട്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലെ അല്‍പശി ആറാട്ടിനും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ പൈങ്കുനി ആറാട്ടിനോടും അനുബന്ധിച്ചാണ് വിമാനത്താവളം നിശ്ചിത സമയത്തേക്ക് അടച്ചിടുന്നത്.

ഈ ദിവസങ്ങളില്‍ പടിഞ്ഞാറേകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും. വിമാനത്താവളം സ്ഥാപിതമായതിന് ശേഷവും ഈ ആചാരം തുടരുകയായിരുന്നു. ഈ ദിവസങ്ങളില്‍ വിമാനസര്‍വീസുകള്‍ പുനക്രമീകരിക്കുകയാണ് ചെയ്യുന്നത്.

Content Highlights: Thiruvananthapuram Airport to be closed for five hours on April 11

dot image
To advertise here,contact us
dot image