
എയര്‍ ഏഷ്യ, കൊച്ചി -തായ്‌ലാന്‍ഡ് വിമാന സര്‍വ്വീസ് ആരംഭിച്ചു. കൊച്ചിയില്‍ നിന്ന് ഫൂക്കറ്റിലേക്ക് നേരിട്ടുളള വിമാന സര്‍വ്വീസാണ് ആരംഭിച്ചത്. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ അതായത് തിങ്കള്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് സര്‍വ്വീസ്. എയര്‍ ബസ് A320 വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്.കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 2.45 ന് പുറപ്പെടുന്ന വിമാനം രാവിലെ 8.05 ന് ഫുക്കറ്റില്‍ എത്തിച്ചേരും.
തായ്‌ലാന്‍ഡിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നും ഏറ്റവും പഴക്കം ചെന്ന ദ്വീപുമാണ് ഫുക്കറ്റ്. ആന്‍ഡമാന്‍ കടലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഫുക്കറ്റിന് വലിയ ചൈനീസ് സ്വാധീനമുണ്ട്. നിരവധി യാത്രാ ഓപ്ഷനുകള്‍ ഉള്ള സ്ഥലമായതുകൊണ്ടുതന്നെ ഫുക്കറ്റ് സന്ദര്‍ശിക്കുന്നത് എന്തുകൊണ്ടും മികച്ച ഓപ്ഷനാണ്.
വലിയ ദ്വീപായതിനാല്‍ നിരവധി മനോഹരമായ ബീച്ചുകളാല്‍ ചുറ്റപ്പെട്ടതാണ് ഫുക്കറ്റ്. തായ്‌ലാന്‍ഡിലെ ഏറ്റവും മനോഹരമായ സൂര്യാസ്തമനം കാണാന്‍ കഴിയുന്ന സ്ഥലമാണ് ലാം ഫ്രോംതെപ് വ്യൂപോയിന്റ്. വര്‍ണ്ണാഭമായ കടകളും ചൈന, പോര്‍ച്ചുഗീസ് കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. മനോഹരമായ സ്ഥലങ്ങളും പ്രകൃതി ഭംഗിയും കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്നതുകൊണ്ടുതന്നെ എല്ലാ യാത്രക്കാര്‍ക്കും യാത്ര ചെയ്യാന്‍ നിരവധി കാരണങ്ങളുണ്ട് ഈ നഗരത്തില്‍.
Content Highlights :Air Asia launches direct flight service from Kochi to Phuket