ലാന്‍ഡ് ചെയ്യുമ്പോള്‍ വിമാനത്തിനകത്തെ ലൈറ്റുകള്‍ ഡിം ചെയ്യുന്നത് എന്തിനാണെന്ന് അറിയാമോ

മങ്ങിയ വെളിച്ചത്തില്‍ അല്പനേരം ഇരുന്നുകഴിഞ്ഞാല്‍ നമ്മുടെ കാഴ്ച തെളിഞ്ഞുവരുന്നത് ശ്രദ്ധിച്ചിട്ടില്ലേ.

dot image

പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും വിമാനത്തിനകത്തെ ലൈറ്റുകള്‍ മങ്ങുന്നത് ശ്രദ്ധിച്ചിട്ടില്ലേ. എന്തുകൊണ്ടായിരിക്കും ലൈറ്റുകള്‍ ഡിം ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. അതിന് ഒരു കാരണമുണ്ട്.

മങ്ങിയ വെളിച്ചത്തില്‍ അല്പനേരം ഇരുന്നുകഴിഞ്ഞാല്‍ നമ്മുടെ കാഴ്ച തെളിഞ്ഞുവരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. അതുതന്നെയാണ് ഇതിന്റെ പിന്നിലും ഉള്ളത്. വെളിച്ചക്കുറവുമായി കണ്ണിനെ അഡ്ജസ്റ്റ് ചെയ്യിപ്പിക്കുന്നു. അടിയനന്തരമായി വിമാനത്തില്‍ നിന്ന് പുറത്തിറങ്ങേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ വെളിച്ചക്കുറവ് മൂലം കാഴ്ചവ്യക്തമാകാതെ യാത്രക്കാര്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ വരരുത് എന്ന ഉദ്ദേശ്യമാണ് ഇതിന് പിന്നിലുള്ളത്. രാത്രിയിലോ മറ്റോ ആണ് വിമാനത്തില്‍ നിന്ന് അടിയന്തരമായി പുറത്തിറങ്ങേണ്ടി വരുന്നതെങ്കില്‍ ഒരിക്കലും വെളിച്ചക്കുറവ് ഒരു തടസ്സമാകരുത്.

തന്നെയുമല്ല വെളിച്ചം മങ്ങുന്നതോടെ മറ്റുചില സൂചനാലൈറ്റുകള്‍ വിമാനത്തിനകത്ത് തെളിഞ്ഞുകാണാറില്ലേ. വളരെ വേഗത്തില്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങേണ്ട അടിയന്തരസാഹചര്യമുണ്ടാകുകയാണെങ്കില്‍ മങ്ങിയ വെളിച്ചത്തില്‍ ഇത്തരം സൂചനാലൈറ്റുകള്‍ വ്യക്തമായി കാണും. ഇത് പുറത്തേക്കുള്ള വഴിയിലേക്ക് യാത്രക്കാരനെ എത്തിക്കും.

ലാന്‍ഡ് ചെയ്യുമ്പോഴും പറന്നുയരുമ്പോഴും വിന്‍ഡോ ഉയര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുന്നതിന് പിന്നിലും ഇതുതന്നെയാണ് കാരണം. അടിയന്തര ഒഴിപ്പിക്കലിന് പകല്‍വെളിച്ചമുണ്ടെങ്കില്‍ അതിന്റെ ലഭ്യത ഉറപ്പുവരുത്തുക. മറ്റൊന്ന് ഇപ്രകാരം ലൈറ്റ് മങ്ങിക്കുന്നതിലൂടെ ഇലക്ട്രിക്കല്‍ സിസ്റ്റത്തിന്റെ ലോഡ് കുറയ്ക്കാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ച് നിര്‍ണായക ഘട്ടമായ ടേക്കോഫിലും ലാന്‍ഡിങ്ങിലും

Content Highlights: Why do airplane lights dim during take off and landing

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us