
ടേക്ക്ഓഫിനിടെ വിമാനത്തിന്റെ എഞ്ചിനില്‍ തീ; ഒഴിവായത് വന്‍ദുരന്തം. വീഡിയോ
പറന്നുയരാനുള്ള തയ്യാറെടുപ്പിനിടെ വിമാനത്തിന്റെ എഞ്ചിനില്‍ തീ. ഒര്‍ലാന്‍ഡോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡെല്‍റ്റ എയര്‍ വിമാനത്തിനാണ് തീപിടിച്ചത്. തലനാരിഴയ്ക്കാണ് വന്‍അപകടം ഒഴിവായത്. അപകടമുണ്ടായി ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം.
ഡെല്‍റ്റ ഫ്‌ളൈറ്റ് 1213-യുടെ എഞ്ചിനാണ് തീ പിടിച്ചത്. 282 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം കയറി പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് എഞ്ചിനിലെ തീ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസിട്രേഷന്‍ പറഞ്ഞു.
ഉടന്‍ തന്നെ ജീവനക്കാര്‍ സുരക്ഷാനടപടികള്‍ ആരംഭിച്ചു. യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. എമര്‍ജന്‍സി സ്ലൈഡ് വഴിയാണ് യാത്രക്കാരെ പുറത്തിറക്കിയത്. അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല. യാത്രക്കാര്‍ പകര്‍ത്തിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
A Delta flight just caught on fire at the Orlando Airport 😳 pic.twitter.com/kmksyx5QIu
— Dylan (@dylangwall) April 21, 2025
അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ഡെല്‍റ്റ എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു ഡെല്‍റ്റ വിമാനത്തില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ചതായും അധികൃതര്‍ അറിയിച്ചു.
Content Highlights: Delta plane catches fire at Orlando airport, passengers evacuate on slides