
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ കടുത്ത നടപടികള്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചത്. ഇതോടെ ഷെഡ്യൂളുകളില്‍ മാറ്റമുണ്ടാകുമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അടക്കമുള്ള വിമാനക്കമ്പനികള്‍.
വിമാനപാത മാറുന്നത് ചില അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ ഷെഡ്യൂളുകളെ ബാധിച്ചേക്കാമെന്ന് ഇരു കമ്പനികളും അറിയിച്ചു. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള സര്‍വീസുകളിലാണ് മാറ്റമുണ്ടാകുക.
യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ പരമാവധി കുറയ്ക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയ വിമാനക്കമ്പനികള്‍, അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
വിമാനസമയങ്ങളും ഷെഡ്യൂളും ഇടയ്ക്ക് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും എയര്‍ലൈനുകള്‍ അഭ്യര്‍ത്ഥിച്ചു. കമ്പനികളുടെ വെബ്‌സൈറ്റ് വഴി വിമാനങ്ങളുടെ സ്റ്റാറ്റസുകള്‍ പരിശോധിക്കാം. ഇതിനായുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Air India, IndiGo Warn Of Impact On Flights After Pak Shuts Airspace