പതിമൂന്നുകാരിയായ മകളെ രണ്ട് വർഷക്കാലം പീഡിപ്പിച്ചു; പിതാവിന് 88 വര്‍ഷം കഠിന തടവും പിഴയും

പിഴ അടക്കുകയാണെങ്കില്‍ പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായി.
പതിമൂന്നുകാരിയായ മകളെ രണ്ട് വർഷക്കാലം പീഡിപ്പിച്ചു; പിതാവിന് 88 വര്‍ഷം കഠിന തടവും പിഴയും
Updated on

മലപ്പുറം: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 88 വര്‍ഷം കഠിന തടവും എഴുപത്തയ്യായിരം രൂപ പിഴയും. മഞ്ചേരി സ്വ​ദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഏഴ് മാസം സാധാരണ തടവിനും കോടതി വിധിച്ചു.

പതിമൂന്നുകാരിയായ മകളെ രണ്ട് വർഷക്കാലം പീഡിപ്പിച്ചു; പിതാവിന് 88 വര്‍ഷം കഠിന തടവും പിഴയും
റിമോർട്ടിനെ ചൊല്ലി അമ്മയുമായി തർക്കം; ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി ജീവനൊടുക്കി

13 കാരിയായ മകളെ രണ്ടു വർഷക്കാലം ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിയെയാണ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ ചേർത്താണ് വിധി പ്രഖ്യാപിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി-2 ജഡ്ജി ശ്രീമതി എസ് രശ്മി ആണ് ശിക്ഷ വിധിച്ചത്. പ്രതി പിഴ അടക്കുകയാണെങ്കില്‍ പിഴസംഖ്യ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com