തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ ആരെയും പഴി ചാരാൻ ഇല്ലെന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. നല്ലത് പോലെ പ്രവർത്തിച്ചു, പക്ഷേ വിജയിക്കാൻ ആയില്ല. തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കും. സംസ്ഥാന സർക്കാരിനെതരായ വികാരമല്ല ഈ തിരഞ്ഞെടുപ്പിൽ നിഴലിച്ചത്. പണത്തിന്റെ കുത്തൊഴുക്ക് തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു.
'ഞങ്ങൾ പരാതി പറയാൻ പോകാത്തതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടും കാര്യമില്ല'- പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പണം നൽകി വോട്ട് പർച്ചെയ്സ് ചെയ്തിട്ടുണ്ട്. പണം കണ്ടമാനം സ്വാധീനിച്ചു. തലസ്ഥാനത്ത് കോടികൾ വാരിവിതറിയിട്ടുണ്ടെന്നും പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു.
രാജ്യം ആര് ഭരിക്കും? തിരക്കിട്ട ചർച്ചകൾ; സഖ്യകക്ഷികളെ ഒപ്പം കൂട്ടാൻ ബിജെപി, പ്രതീക്ഷ വിടാതെ ഇൻഡ്യയുംലോക്സഭാ തിരഞ്ഞെടുപ്പിൽ പന്ന്യന് രവീന്ദ്രന് മൂന്നാം സ്ഥാനത്തായിരുന്നു. ശശി തരൂരിനായിരുന്നു വിജയം. തിരുവനന്തപുരത്ത് നാലാം തവണയാണ് ശശി തരൂർ വിജയം നേടുന്നത്. 16000ത്തിലേറെ ഭൂരിപക്ഷത്തിനാണ് തരൂര് ജയിച്ചു കയറിയത്. എന്ഡിഎ സ്ഥാനാര്ഥി രാജീവ് ചന്ദ്രശേഖര് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. പാറശ്ശാല മണ്ഡലത്തില് രണ്ടാമതെത്തിയത് ഒഴിച്ചാല് വോട്ടെടുപ്പിന്റെ ഒരുഘട്ടത്തിലും പന്ന്യന് രവീന്ദ്രന് മുന്നേറ്റമുണ്ടാക്കാന് സാധിച്ചില്ല