ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയുടെ തുടക്കം?; ഷെയ്ഖ് ഹസീനയുടെ പലായനം ചരിത്രത്തിൻ്റെ ആവർത്തനം!

മുജീബുർ റഹ്മാൻ്റെ കൊലപാതകത്തിന് ശേഷമുള്ള രണ്ട് ദശകത്തോളം ബംഗ്ലാദേശിൽ രൂപപ്പെട്ട രാഷ്ട്രീയ അനിശ്ചിതാവസ്ഥയും ജനാധിപത്യത്തിൻ്റെ തകർച്ചയും അതേ രീതിയിൽ ആവർത്തിക്കപ്പെടുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്

dot image

ബംഗ്ലാദേശില് വീണ്ടും ചരിത്രം ആവര്ത്തിക്കുകയാണ്. മുന് പ്രസിഡന്റ് ഷെയ്ഖ് ഹസീന പദവി രാജിവെയ്ക്കുകയും വിദേശത്ത് രാഷ്ട്രീയ അഭയം തേടാനുള്ള നീക്കം നടത്തുകയും ചെയ്യുന്നത് ബംഗ്ലാദേശിനെ സംബന്ധിച്ച് മാത്രമല്ല ഷെയ്ഖ് ഹസീനയെ സംബന്ധിച്ചും ചരിത്രത്തിന്റെ ആവര്ത്തനമാണ്. അവര് രാഷ്ട്രീയ അഭയം തേടുന്നത് ഇന്ത്യയിലാണെങ്കില് അത് മറ്റൊരു ആകസ്മികതയായും മാറും.

ഷെയ്ഖ് ഹസീനയുടെ രാജി പ്രഖ്യാപിച്ചു കൊണ്ട് രാജ്യത്തിന്റെ ക്രമസമാധാന ചുമതല സൈന്യം ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ചത് ബംഗ്ലാദേശിന്റെ സൈനിക മേധാവി ജനറല് വഖിറുസ്സമാനാണ്. ഇടക്കാല സര്ക്കാര് രൂപീകരിക്കാന് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഭരണത്തിന്റെ നിയന്ത്രണം തല്ക്കാലത്തേയ്ക്ക് സൈന്യത്തിന്റെ കൈകളിലായിരിക്കുമെന്ന് വ്യക്തം. രാജ്യത്തിന്റെ ഭരണം സൈനിക നേതൃത്വത്തിന്റെ കൈകളില് എത്തുമ്പോള് ബംഗ്ലാദേശ് രൂപീകരണത്തിന് ശേഷമുള്ള രാഷ്ട്രീയ അസ്ഥിരതയുടെയും സൈനിക അട്ടിമറികളുടെയും രണ്ട് ദശകത്തോളം നീണ്ട ചരിത്രം ബംഗ്ലാദേശില് വീണ്ടും ആവര്ത്തിക്കപ്പെടുമോ എന്ന ചോദ്യവും പ്രസക്തമാണ്.

രാഷ്ട്രീയ അസ്ഥിരതകളുടെ ബംഗ്ലാദേശ് ചരിത്രം

ഏതാണ്ട് ഒമ്പത് മാസത്തോളം നീണ്ട യുദ്ധത്തിന് ശേഷമാണ് 1971ല് പാകിസ്താനില് നിന്നും ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടുന്നത്. യുദ്ധത്തില് ഏതാണ്ട് മൂന്ന് ദശലക്ഷം ആളുകള് കൊല്ലപ്പെടുകയും ലക്ഷകണക്കിന് സ്ത്രീകള് ലൈംഗികാതിക്രമങ്ങള്ക്ക് ഇരയാവുകയും ചെയ്തുവെന്നാണ് ബംഗ്ലാദേശിന്റെ കണക്ക്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര സമര പോരാട്ടത്തിന് നേതൃത്വം നല്കിയ ഷെയ്ഖ് മുജീബുര് റഹ്മാന് തന്നെയാണ് സൈന്യത്തിന്റെ നേതൃത്വത്തില് നടന്ന ആദ്യത്തെ അട്ടിമറിയുടെ ഇരയെന്നാണ് മറ്റൊരു വിരോധാഭാസം.

പ്രസിഡൻ്റായിരുന്ന ഷെയ്ഖ് മുജീബുര് റഹ്മാൻ സൈനീക നീക്കത്തിൽ കൊല്ലപ്പെട്ടത് 1975ലാണ്. ബംഗ്ലാദേശ് എന്ന രാജ്യം പിറന്നതിൻ്റെ നാലാം വർഷത്തിലായിരുന്നു ഈ കൊലപാതകം. മുജീബുർ റഹ്മാൻ്റെ വധത്തോടെ ബംഗ്ലാദേശിലെ ജനാധിപത്യം മാത്രമായിരുന്നില്ല പ്രതിസന്ധി നേരിട്ടത്

പ്രസിഡൻ്റായിരുന്ന ഷെയ്ഖ് മുജീബുര് റഹ്മാൻ സൈനീക നീക്കത്തിൽ കൊല്ലപ്പെട്ടത് 1975ലാണ്. ബംഗ്ലാദേശ് എന്ന രാജ്യം പിറന്നതിൻ്റെ നാലാം വർഷത്തിലായിരുന്നു ഈ കൊലപാതകം. മുജീബുർ റഹ്മാൻ്റെ വധത്തോടെ ബംഗ്ലാദേശിലെ ജനാധിപത്യം മാത്രമായിരുന്നില്ല പ്രതിസന്ധി നേരിട്ടത്. ലോകത്തെ തന്നെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായിരുന്ന ബംഗ്ലാദേശിൻ്റെ നിലനില്പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന നിലയിലേയ്ക്ക് കാര്യങ്ങള് പോയി. മുജീബുര് റഹ്മാന്റെ വധത്തിന് ശേഷം അധികാരത്തിലെത്തിയ ഖോണ്ടാക്കര് മൊസ്താഖ് അഹ്മദിനെയും പിന്നീട് സൈന്യം അധികാരത്തില് നിന്നും നിഷ്കാസിതനാക്കി. മുജബീർ റഹ്മാൻ വധത്തിൽ മൊസ്താഖ് അഹമ്മദിൻ്റെ പങ്കാളിത്തം ഷെയ്ഖ് ഹസീന തന്നെ പിന്നീട് ആരോപണമായി ഉന്നയിച്ചിരുന്നു. എന്തായാലും കടുത്ത രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലൂടെ ബംഗ്ലാദേശ് കടന്നുപോയ കാലഘട്ടമായിരുന്നു ഇത്.

രാഷ്ട്രീയ അസ്ഥിരതയിലൂടെ കടന്ന് പോയ ബംഗ്ലാദേശില് സൈനിക പശ്ചാത്തലമുള്ള സിയാവുര് റഹ്മാന് അധികാരത്തില് എത്തിയതോടെ ഏകാധിപത്യപരമായി ജനാധിപത്യ സംവിധാനത്തെ ഉപയോഗിക്കുന്ന സാധ്യതകള് പ്രയോഗിക്കപ്പെട്ടു. ശക്തമായ ഭരണസംവിധാനം ഉണ്ടാകുമെന്ന പ്രതീതി സൃഷ്ടിക്കാന് സിയാവുര് റഹ്മാന് സാധിച്ചിരുന്നു. അധികാരത്തിലെത്താനും നിലനിര്ത്താനും തിരഞ്ഞെടുപ്പുകളില് അടക്കം കൃത്രിമത്വം നടത്തിയെന്ന ആരോപണങ്ങളും ഭരണകാലത്ത് സിയാവൂര് റഹ്മാന് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.

ആദ്യ പ്രസിഡന്റ് മുജീബുര് റഹ്മാന്റെ വധത്തില് സിയാവുര് റഹ്മാനുള്ള പങ്കാളിത്തവും വിവാദമായി ഉയര്ന്നു വന്നിരുന്നു. മുജീബുര് റഹ്മാന്റെ വധത്തില് പങ്കാളിത്തമുണ്ടെന്ന് ആരോപണവിധേയരായ ഉദ്യോഗസ്ഥരെ പ്രധാന ചുമതലകളില് സിയാവുര് റഹ്മാന് നിയമിച്ചിരുന്നു

ആദ്യ പ്രസിഡന്റ് മുജീബ് റഹ്മാന്റെ വധത്തില് സിയാവുര് റഹ്മാനുള്ള പങ്കാളിത്തവും വിവാദമായി ഉയര്ന്നു വന്നിരുന്നു. മുജീബുര് റഹ്മാന്റെ വധത്തില് പങ്കാളിത്തമുണ്ടെന്ന് ആരോപണവിധേയരായ ഉദ്യോഗസ്ഥരെ പ്രധാന ചുമതലകളില് സിയാവുര് റഹ്മാന് നിയമിച്ചിരുന്നു. മാത്രമല്ല മുജിബുര് റഹ്മാന് വധത്തില് പങ്കാളിത്തമുള്ളവര്ക്ക് നിയമപരമായ പരിരക്ഷയും സിയാവൂര് റഹ്മാന്റെ ഭരണകാലത്ത് ഉറപ്പാക്കപ്പെട്ടിരുന്നു. നാല് വര്ഷം നീണ്ട ഭരണകാലയളവിനൊടുവില് 1981 മെയ് 30 സിയാവൂര് റഹ്മാന് സൈനീക നീക്കത്തില് വധിക്കപ്പെട്ടു. പിന്നീട് മൂന്ന് കൊല്ലത്തോളം രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലൂടെ ബംഗ്ലാദേശ് കടന്ന് പോയി.

ഭരണഘടനയും രാഷ്ട്രീയ പാര്ട്ടികളുടെ അംഗീകാരവും സസ്പെന്ഡ് ചെയ്ത് 1983ല് ഹുസൈന് മുഹമ്മദ് എര്ഷാദ് അധികാരത്തിലെത്തിയതോടെ ബംഗ്ലാദേശില് ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങി. ഭരണകൂടം നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്ട്ടി രൂപീകരിച്ചു കൊണ്ടുള്ള സൈനീക ഏകാധിപത്യ ഭരണമായിരുന്നു എര്ഷാദിന്റേത്. 1990കളിലെ ഗള്ഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില് ബംഗ്ലാദേശില് ജനാധിപത്യ പ്രക്ഷോഭം ശക്തമായി. ഷെയ്ഖ് ഹസീന സര്ക്കാരിനെതിരെ ഉയര്ന്നതിന് സമാനമായ പ്രക്ഷോഭം അന്ന് ബംഗ്ലാദേശില് ഉയര്ന്നുവന്നു. പിന്നീട് രാഷ്ട്രീയ എതിരാളികളായി മാറിയ ഖാലിദ സിയയും ഷെയ്ഖ് ഹസീനയും കൈകോര്ത്ത് പിടിച്ചാണ് സൈനീക ഭരണത്തിനെതിരെ 1990കളില് ബംഗ്ലാദേശിലെ ജനാധിപത്യപരമായ പ്രക്ഷോഭം നയിച്ചത്. ഷെയ്ഖ് ഹസീന ഭരണകൂടം പിന്നീട് ശക്തമായി എതിര്ത്ത ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയും ഈ പ്രക്ഷോഭത്തില് കണ്ണി ചേര്ന്നിരുന്നു. സൈന്യത്തിന്റെ തന്നെ ഇടപെടലിലാണ് പിന്നീട് എര്ഷാദിന് അധികാരം ഒഴിയേണ്ടി വന്നത്.

2006ന് ശേഷം വീണ്ടും മൂന്ന് വര്ഷം രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉണ്ടായെങ്കിലും പിന്നീട് 2009ല് ഷെയ്ഖ് ഹസീന അധികാരത്തില് തിരിച്ചെത്തി. പിന്നീട് തുടര്ച്ചയായ 15 കൊല്ലവും 222 ദിവസവും അധികാരത്തില് തുടര്ന്നതിന് ശേഷമാണ് 2024 ആഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന അധികാരം ഒഴിഞ്ഞതും രാജ്യം വിട്ടതും

ഇതിന് പിന്നാലെയാണ് ബംഗ്ലാദേശില് ജനാധിപത്യം തിരികെ വരുന്നത്. ജനാധിപത്യ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്ട്ടിയുടെ നേതാവ് ഖാലിദ സിയ 1991ല് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് വീണ്ടും ബംഗ്ലാദേശില് ജനാധിപത്യത്തിന്റെ തിരിച്ചുവരവായി വിലയിരുത്തപ്പെട്ടു. പിന്നീട് 1996ല് ആദ്യമായി ഷെയ്ഖ് ഹസീനയും പ്രധാനമന്ത്രി പദത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഗതിവിഗതികള് നിശ്ചയിക്കുന്ന രണ്ട് വനിതകളുടെ യുഗത്തിന്റെ കൂടി തുടക്കമായി 1990കള് വിലയിരുത്തപ്പെടുന്നുണ്ട്. ഷെയ്ഖ് ഹസീനയ്ക്കും ഖാലിദ സിയയ്ക്കും ഇടയിലെ ശത്രുത 'ബാറ്റില് ഓഫ് ബീഗംസ്' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പിന്നീട് 2001ല് ഖാലിദ സിയ അധികാരത്തില് തിരിച്ചെത്തി. 2006ന് ശേഷം വീണ്ടും മൂന്ന് വര്ഷം രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉണ്ടായെങ്കിലും പിന്നീട് 2009ല് ഷെയ്ഖ് ഹസീന അധികാരത്തില് തിരിച്ചെത്തി. പിന്നീട് തുടര്ച്ചയായ 15 കൊല്ലവും 222 ദിവസവും അധികാരത്തില് തുടര്ന്നതിന് ശേഷമാണ് 2024 ആഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന അധികാരം ഒഴിഞ്ഞതും രാജ്യം വിട്ടതും.

തടവറ, പ്രവാസം, പ്രക്ഷോഭം, അധികാരം വീണ്ടും പ്രവാസം: ഹസീനയുടെ രാഷ്ട്രീയ ജീവിതം സംഭവബഹുലം

ബംഗ്ലാദേശിൽ ജനാധിപത്യ പുനഃസ്ഥാപനത്തിനായി പോരാട്ടം നയിച്ച ഷെയ്ഖ് ഹസീനയ്ക്ക് അധികാരത്തിൽ നിന്നും പുറത്ത് പോകേണ്ടി വന്നതിന് കാരണമായതും മറ്റൊരു പ്രക്ഷോഭമാണ് എന്നത് മറ്റൊരു യാദൃശ്ചികതയാണ്. അധികാരത്തിലിരിക്കെ വധിക്കപ്പെട്ട പിതാവ് മുജിബൂർ റഹ്മാൻ്റെ കാലത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോൾ ഹസീന അഭിമുഖീകരിക്കുന്ന പ്രതിസന്ധി. സൈന്യത്തിലെ ഒരു വിഭാഗത്തിൻ്റെ പിന്തുണയോടെ നടന്ന രാഷ്ട്രീയ ഗൂഡാലോചനയാണ് മുജീബുർ റഹ്മാൻ്റെ വധത്തിലേയ്ക്ക് നയിച്ചത്. 1975 ഓഗസ്റ്റ് 15നായിരുന്നു ഹസീനയുടെ പിതാവ് ബംഗബന്ധു ഷെയ്ഖ് മുജിബുര് റഹ്മാനെ അദ്ദേഹത്തിൻ്റെ 18 കുടുംബാംഗങ്ങള്ക്കൊപ്പം സൈനിക ഉദ്യോഗസ്ഥര് വധിച്ചത്. ആ സമയം പശ്ചിമ ജർമ്മനിയിലായിരുന്നതിനാൽ മാത്രമാണ് ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രഹനയും രക്ഷപെട്ടത്. ഭര്ത്താവ് എംഎ വാസെദ് മിയയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും അന്ന് ഷെയ്ഖ് ഹസീനയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഈ നിലയിൽ സംഘർഷങ്ങളുടെയും പോരാട്ടങ്ങളുടേതുമായിരുന്നു ഷെയ്ഖ് ഹസീനയുടെ പൊതുജീവിതം. 1947 സെപ്തംബര് 28ന് ഇന്നത്തെ ബംഗ്ലാദേശിലെ തുങ്കിപ്പാറയിലായിരുന്നു ഹസീനയുടെ ജനനം. 1968ലായിരുന്നു ഹസീനയുടെ വിവാഹം. ധാക്കാ സർവകലാശാലയിൽ പഠിക്കവെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലെ പ്രമുഖ വനിതാ കോളേജായ ഈഡന് ഗേള്സ് കോളേജിലെ സ്റ്റുഡൻ്റ്സ് യൂണിയന് മേധാവിയായും ഹസീന തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ധാക്ക സര്വകലാശാലയിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി സംഘടനയായ ഛത്ര ലീഗിൽ അംഗവും റോക്കിയ ഹാളിലെ ഛത്ര ലീഗ് സെക്രട്ടറിയുമായിരുന്നു ഹസീന. ബംഗ്ലാദേശ് വിമോചനത്തിൻ്റെ ഭാഗമായി നടന്ന ജനകീയ സമരത്തിലും സജീവ പങ്കാളിയായിരുന്നു ഹസീന. 1971ലെ വിമോചനയുദ്ധ കാലത്ത് ഭര്ത്താവ്, അമ്മ, സഹോദരി, സഹോദരന് എന്നിവരോടൊപ്പം ഹസീനയും പാകിസ്ഥാന് അധിനിവേശ സൈന്യത്തിൻ്റെ തടവിലായിരുന്നു.

'ഇന്ദിരാ ഗാന്ധി ഞങ്ങള്ക്കായി എല്ലാ ക്രമീകരണങ്ങളും ചെയ്തു. എൻ്റെ ഭര്ത്താവിന് ഒരു ജോലി. പണ്ടാര റോഡിൽ വീട്, ഞങ്ങള് അവിടെ താമസിച്ചു' എന്നായിരുന്നു ഹസീനയുടെ വെളിപ്പെടുത്തൽ

മുജീബുർ റഹ്മാനെ ചേർത്തു പിടിച്ച ഇന്ദിരാ ഗാന്ധി ഷെയ്ഖ് ഹസീനയെയും ചേർത്തു പിടിച്ചു. ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയെത്തിയ ഹസീന പിതാവടക്കം കുടുംബത്തിലെ 18 പേർ കൊല്ലപ്പെട്ട വിവരം ഇന്ദിരാ ഗാന്ധി പറഞ്ഞാണ് അറിയുന്നത്. ഡൽഹിയിൽ വിമാനമിറങ്ങിയ ഉടനെ തന്നെ ഇന്ദിരാഗാന്ധി നേരിട്ടെത്തിയാണ് ഹസീനയോട് വിവരങ്ങൾ പങ്കുവെച്ചത്. ഇന്ദിരാ ഗാന്ധി ചെയ്ത് തന്ന സഹായങ്ങൾ 2022ൽ എഎൻഐയോട് ഷെയ്ഖ് ഹസീന വെളിപ്പെടുത്തിയിരുന്നു. 'ഇന്ദിരാ ഗാന്ധി ഞങ്ങള്ക്കായി എല്ലാ ക്രമീകരണങ്ങളും ചെയ്തു. എൻ്റെ ഭര്ത്താവിന് ഒരു ജോലി. പണ്ടാര റോഡിൽ വീട്, ഞങ്ങള് അവിടെ താമസിച്ചു' എന്നായിരുന്നു ഹസീനയുടെ വെളിപ്പെടുത്തൽ. ആ കാലത്ത് അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചും അവർ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ പ്രവാസത്തിന്റെ ആദ്യത്തെ രണ്ടോ മൂന്നോ വര്ഷം 'ബുദ്ധിമുട്ടായിരുന്നു' എന്നും അവർ വെളിപ്പെടുത്തിയിരുന്നു. തീരെ ചെറുതായിരുന്ന രണ്ട് കുട്ടികളുടെ അവസ്ഥയയായിരുന്നു ഏറ്റവും പ്രയാസകരമെന്നും ഹസീന പറഞ്ഞിരുന്നു. 'അവര് എന്റെ ഇളയ സഹോദരനെയാണ് (ഷൈഖ് റസ്സലിനെ) കൂടുതലും ഓര്ത്തിരുന്നതെന്നും എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷെയ്ഖ് ഹസീന അനുസ്മരിച്ചിരുന്നു. ഡല്ഹിയിലെത്തിയ ഹസീന കുടുംബ സമേതം ആദ്യം താമസിച്ചിരുന്നത് ലജ്പത് നഗര്-3യിലെ റിംഗ് റോഡിലായിരുന്നു. പിന്നീട് ലുട്ടിയന്സ് ഡല്ഹിയിലെ പണ്ടാര റോഡിലുള്ള വീട്ടിലേക്ക് മാറുകയായിരുന്നു.

സാമ്പത്തികമായി തകർന്ന ബംഗ്ലാദേശിനെ പുനരുജ്ജീവിപ്പിച്ചതാണ് ഷെയ്ഖ് ഹസീനയുടെ ഭരണത്തിലെ പൊൻതൂവലാണ്. ദരിദ്രരാജ്യമെന്ന ബംഗ്ലാദേശിൻ്റെ മേൽവിലാസം മാറ്റിയെഴുതിയതായിരുന്നു ഷെയ്ഖ് ഹസീനയുടെ ഭരണകാലം. എന്നാൽ രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തിയ ഹസീനയുടെ നിലപാടുകൾ അവരുടെ ജനാധിപത്യ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കിയിരുന്നു. സൈനീക ഭരണത്തിനെതിരായ ജനാധിപത്യ പോരാട്ടത്തിൽ കൈകോർത്ത പിന്നീട് പ്രധാന രാഷ്ട്രീയ എതിരാളിയായ ഖാലിദ സിയ ഗ്രാഫ്റ്റ് അഴിമതിയിൽ ജയിലായതും ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിക്കെതിരെ കർശന നടപടികൾ കൈക്കൊണ്ടതും ഇക്കാലയളവിലായിരുന്നു. എന്തായാലും ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്ട്ടിയുടെ നേതാവും മുൻപ്രധാനമന്ത്രിയുമായ ഖാലിദ സിയയെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് ഷെയ്ഖ് ഹസീനയുടെ പ്രധാനരാഷ്ട്രീയ എതിരാളി കൂടിയായി ഖാലിദ സിയയെ ജയില്മോചിതയാക്കാനുള്ള തീരുമാനമെടുത്തത്. എന്തുതന്നെയായാലും രോഗാതുരയായ ഖാലിദ സിയയ്ക്ക് പഴയ നിലയിൽ ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ എത്രമാത്രം സ്വാധീനം ചെലുത്താൻ കഴിയുമെന്നതും ചോദ്യ ചിഹ്നമാണ്.

മുജീബൂർ റഹ്മാൻ്റെ വധത്തെ തുടർന്നുള്ള പ്രവാസ ജീവിതം അവസാനിപ്പിച്ച് 1981 മെയ് 17നാണ് ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ മടങ്ങിയെത്തിയത്. തുടർന്ന് അവാമി ലീഗിൻ്റെ നേതൃത്വം ഏറ്റെടുത്തു. പിന്നാലെ ബംഗ്ലാദേശ് പട്ടാളഭരണത്തിലേയ്ക്ക് പോയപ്പോൾ അതിനെതിരെ ജനാധിപത്യത്തിൻ്റെ ശബ്ദമുയർത്തി ആദ്യം രംഗത്ത് വന്നത് ഷെയ്ഖ് ഹസീനയായിരുന്നു. ഇതിനിടെ മൂന്ന് വട്ടം പട്ടാളഭരണകൂടത്തിൻ്റെ വീട്ടുതടങ്കലിലും ഹസീനയ്ക്ക് കഴിയേണ്ടി വന്നു. 1984-ല് ഫെബ്രുവരിയിലും പിന്നീട് നവംബറില് വീണ്ടും വീട്ടുതടങ്കലിൽ കഴിയേണ്ടി വന്നു. 1985 മാര്ച്ച് മാസത്തിൽ മൂന്ന് മാസത്തെ വീട്ടുതടങ്കലിലും ഹസീനയെ പാർപ്പിച്ചു. 1986ൽ ഹസീന പാർലമെൻ്റിലെ പ്രതിപക്ഷ നേതാവായി. 1990ൽ രാജ്യത്ത് നടന്ന ജനാധിപത്യ പ്രക്ഷോഭത്തിൽ ഖാലിദ സിയയുമായി കൈകോർക്കാനും ഹസീന തയ്യാറായി. ബംഗ്ലാദേശിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷം 1996ൽ ഹസീന ആദ്യമായി രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2009ൽ അധികാരത്തിലെത്തിയ ഹസീന 2024ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് നാലാമതും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഏറ്റവും ഒടുവിൽ ഹസീനയുടെ വീഴ്ചയ്ക്ക് കാരണമായതും ഭരണപരമായ പോരായ്മകൾ തന്നെയാണ്. രാജ്യത്തെ വര്ദ്ധിച്ച തൊഴിലില്ലായ്മയാണ് വിദ്യാര്ത്ഥി പ്രക്ഷോഭത്തിന് വഴിതെളിച്ചത്. രാജ്യത്തെ സ്വകാര്യമേഖലയിലെ തൊഴില് അവസരങ്ങള് സര്ക്കാര് മേഖലയെ അപേക്ഷിച്ച് ആകര്ഷകമോ സുരക്ഷിതമോ അല്ല. സര്ക്കാര് മേഖലയിലെ ജോലികളില് മാനദണ്ഡ പ്രകാരമുള്ള വേതന വര്ദ്ധനവും മറ്റ് പ്രത്യേക അവകാശങ്ങളും ഉണ്ട്. ബംഗ്ലാദേശില് സ്വകാര്യ മേഖലയില് തൊഴില് വളര്ച്ച മുരടിച്ച അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശിലെ ക്വാട്ട സംവരണം വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന വിഷയമായി മാറിയത്. ക്വാട്ട സംവരണം നടപ്പിലാക്കപ്പെടുന്ന സാഹചര്യത്തില് സര്ക്കാര് ജോലികളില് 44 ശതമാനത്തില് മാത്രമേ യോഗ്യതയുടെ അടിസ്ഥാനത്തില് നിയമനം നടക്കുകയുള്ളു. ഈ നിലയില് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനത്തിന്റെ സാധ്യത സര്ക്കാര് ജോലികളില് പരിമിതപ്പെടുമെന്ന ആശങ്കയാണ് വിദ്യാര്ത്ഥികളെ തെരുവില് ഇറക്കിയത്.

വിദ്യാര്ത്ഥി പ്രക്ഷോഭം പതിയെ വൈകാരിക രാഷ്ട്രീയ വിഷയമായും പിന്നാലെ സർക്കാർ വിരുദ്ധ സമരമായും മാറുകയായിരുന്നു. പ്രക്ഷോഭത്തില് ബംഗ്ലാദേശി ജമാ-അത്തെ ഇസ്ലാമി വിഭാഗത്തിന്റെ വിദ്യാര്ത്ഥി വിഭാഗമായ ഛത്ര ഷിബിര് നുഴഞ്ഞു കയറി പ്രശ്നമുണ്ടാക്കിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു

വിദ്യാര്ത്ഥി പ്രക്ഷോഭം പതിയെ വൈകാരിക രാഷ്ട്രീയ വിഷയമായും പിന്നാലെ സർക്കാർ വിരുദ്ധ സമരമായും മാറുകയായിരുന്നു. പ്രക്ഷോഭത്തില് ബംഗ്ലാദേശി ജമാ-അത്തെ ഇസ്ലാമി വിഭാഗത്തിന്റെ വിദ്യാര്ത്ഥി വിഭാഗമായ ഛത്ര ഷിബിര് നുഴഞ്ഞു കയറി പ്രശ്നമുണ്ടാക്കിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ബംഗ്ലാദേശിലെ ഏറ്റവും വലുതും സുസംഘടിതവുമായ ഇസ്ലാമിക് പാര്ട്ടിയാണ് ബംഗ്ലാദേശ് ജമാ-അത്തെ ഇസ്ലാമി. എന്നാല് തിരഞ്ഞെടുപ്പ് നിരോധനം അടക്കമുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ജമാ-അത്തെ ഇസ്ലാമി ബംഗ്ലാദേശി രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേയ്ക്ക് വരാന് പ്രക്ഷോഭത്തെ ഉപയോഗപ്പെടുത്തി എന്നും നീരീക്ഷണങ്ങളുണ്ട്. സംവരണ ക്വാട്ട പുനഃസ്ഥാപിച്ച ഹൈക്കോടതി നിലപാട് സുപ്രീം കോടതി തിരുത്തുകയും പ്രക്ഷോഭകാരികൾക്ക് അനുകൂലമായ നിലപാട് കോടതി സ്വീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ സംവരണ വിരുദ്ധ പ്രക്ഷോഭം സർക്കാർ വിരുദ്ധ പ്രക്ഷോഭമെന്ന നിലയിൽ പിന്നെയും ശക്തിപ്പെടുകയായിരുന്നു. ഹസീന രാജിവെയ്ക്കണമെന്ന ആവശ്യത്തിലേയ്ക്കും പ്രക്ഷോഭം വളർന്നു. ഏറ്റവും ഒടുവിൽ പ്രക്ഷോഭകാരികൾ രാഷ്ട്രീയ ആവശ്യം നേടിയെടുക്കുന്നതിലും വിജയിച്ചു. ഹസീനയെ അനുകൂലിക്കുന്ന സൈനിക മേധാവി ഹസീനയുടെ രാജിക്കും സുരക്ഷിതമായി രാജ്യം വിടാനുമുള്ള സാഹചര്യം ഒരുക്കി. മറിച്ചായിരുന്നെങ്കിൽ പിതാവ് മുജീബൂർ റഹ്മാൻ്റെ വിധി ഒരുപക്ഷെ ഹസീനയെയും തേടിയെത്തിയേനെ. പ്രക്ഷോഭകാരികൾ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കയ്യേറിയതെല്ലാം പരിഗണിക്കുമ്പോൾ ജീവരക്ഷാർത്ഥമായിരുന്നു ഹസീനയുടെ പാലായനം എന്നും വിലയിരുത്തേണ്ടി വരും. മുജീബൂർ റഹ്മാൻ്റെ പ്രതിമ തകർത്ത പ്രക്ഷോഭകാരികളുടെ രാഷ്ട്രീയ ലക്ഷ്യം പരിഗണിക്കുമ്പോൾ രാജ്യം വിടാനുള്ള ഹസീനയുടെ തീരുമാനം ചരിത്രം മറ്റൊരു രീതിയിൽ ആവർത്തിക്കാനുള്ള അവസരം ഇല്ലാതാക്കി എന്നും വിലയിരുത്താം. മുജീബൂർ റഹ്മാൻ്റെ കൊലപാതകത്തിന് ശേഷമുള്ള രണ്ട് ദശകത്തോളം ബംഗ്ലാദേശിൽ രൂപപ്പെട്ട രാഷ്ട്രീയ അനിശ്ചിതാവസ്ഥയും ജനാധിപത്യത്തിൻ്റെ തകർച്ചയും അതേ രീതിയിൽ ആവർത്തിക്കപ്പെടുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us