ജെസ്ന എവിടെ, നേരറിയാന് 'വീണ്ടും' സിബിഐ; ലോഡ്ജ് ജീവനക്കാരിയുടെ മൊഴി നിര്ണായകമാകുമോ?

പുതിയ വെളിപ്പെടുത്തലുകള് ജെസ്ന തിരോധാനക്കേസില് വഴിത്തിരിവാകുമോ? കേസിന്റെ നാള്വഴികള് ഇങ്ങനെ...

ഷെറിങ് പവിത്രന്‍
3 min read|22 Aug 2024, 11:58 am
dot image

ആറ് വര്ഷങ്ങള്ക്ക് മുന്പാണ് കാഞ്ഞിരപ്പള്ളി സെന്റ്ഡൊമനിക് കോളജിലെ രണ്ടാംവര്ഷ ബികോം വിദ്യാര്ഥിനിയും കൊല്ലമുള, കുന്നത്ത് വീട്ടില് ജെയിംസിന്റെ മകളുമായ ജെസ്നയെ കാണാതാകുന്നത്. മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ ജെസ്ന എവിടെയാണെന്നത് ഒരു ചോദ്യമായിത്തന്നെ ഇപ്പോഴും ബാക്കിയാണ്. ഇക്കഴിഞ്ഞ ആറ് വര്ഷങ്ങള്ക്കിടയില് ജെസ്നയെ പലയിടങ്ങളില് വച്ച് കണ്ടുവെന്ന മൊഴികളുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില് പല അന്വേഷണങ്ങളും നടന്നിരുന്നു. പക്ഷേ ഒരു വിവരവും ലഭിച്ചില്ല. പെണ്കുട്ടിയെ പിതാവ് അപായപ്പെടുത്തിയെന്നതടക്കം നിരവധി ദുരൂഹതകളും അഭ്യൂഹങ്ങളും കേസിൽ ഉയർന്നു വന്നിരുന്നു. ലൗജിഹാദ് അടക്കം കേസിൽ ഉയർന്ന അഭ്യൂഹങ്ങൾ നിരവധിയായിരുന്നു. എന്നാൽ സിബിഐ അന്വേഷണത്തിൽ ഈ അഭ്യൂഹങ്ങളൊന്നും ശരിവെയ്ക്കപ്പെട്ടില്ല. മാത്രമല്ല ജസ്നയെ കണ്ടെത്താൻ കഴിയാതെ കേസ് ഏതാണ്ട് പൂര്ണ്ണമായും അവസാനിക്കുന്ന നിലയിലായിരുന്നു. ജെസ്ന മരിച്ചതിനും മത പരിവര്ത്തനം നടത്തിയതിനും തെളിവില്ലെന്ന് സിബിഐ കോടതിയിൽ അറിയിച്ചിരുന്നു. സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ  ജെസ്നയുടെ കുടുംബം തടസ്സ ഹർജി നൽകുകയായിരുന്നു. തുടർന്ന് ജെസ്നയുടെ തിരോധാനം സംബന്ധിച്ച പുതിയ വിവരങ്ങൾ ജെസ്നയുടെ പിതാവ് വെളിപ്പെടുത്തുകയും തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് തുടരന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

ഇതിനിടയിലാണ് മുണ്ടക്കയത്തെ ഒരു ലോഡ്ജില് വെച്ച് ഒരു ചെറുപ്പക്കാരനൊപ്പം ജെസ്നയെ കണ്ടുവെന്ന അപ്രതീക്ഷിത വെളിപ്പെടുത്തലുണ്ടാകുന്നത്. ലോഡ്ജിലെ മുന് ജീവനക്കാരിയാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ വീണ്ടും അന്വേഷണം നടത്താന് രംഗത്തെത്തിയിട്ടുണ്ട്. മുണ്ടക്കയത്തെ ലോഡ്ജ് ഉടമ ബിജു സേവ്യറിന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. ലോഡ്ജില് അന്വേഷണം നടത്തിയതിനൊപ്പം കേസിന്റെ മറ്റ് വിവരങ്ങളും സിബിഐ ശേഖരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ വെളിപ്പെടുത്തൽ നടത്തിയ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയും സിബിഐ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

LIVE BLOG: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി; കുട്ടി താംബരം എക്സ്പ്രസില്

ജെസ്നയെ കാണാതാകുന്നു

2018 മാര്ച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്. മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്ന വീട്ടില്നിന്ന് ഇറങ്ങിയത്. അതിന് ശേഷം പിന്നീട് ഇതുവരെ ജെസ്നയെ ആരും കണ്ടിട്ടില്ല. കാണാതായ അന്ന് വൈകിട്ടുതന്നെ ജെസ്നയുടെ വീട്ടുകാര് വെച്ചൂച്ചിറ പോലീസ് സ്റ്റേഷനില് പരാതി നല്കി. പോലീസ് വീട്ടുകാരെയും നാട്ടുകാരെയും സഹപാഠികളെയുമെല്ലാം ചോദ്യം ചെയ്തു. പുഞ്ചവയലിലേക്കുളള വഴിയില് കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങളില് സ്വകാര്യബസിലിരിക്കുന്ന ജെസ്നയുടെ ദൃശ്യങ്ങള് ലഭിച്ചിരുന്നു. ഇതേതുടര്ന്ന് പോലീസ് ഊര്ജ്ജിതമായ തിരച്ചില് നടത്തിയെങ്കിലും തുമ്പുകളൊന്നും ലഭിച്ചില്ല.

പാർട്ടി ചരിത്രത്തിൽ ഇതാദ്യം; രാഹുലും ഖർഗെയും ഇന്ന് ജമ്മുവിൽ; കശ്മീർ പിടിക്കാനുറച്ച് കോൺഗ്രസ്

'ബംഗളൂരുവില് ആണ് സുഹൃത്തിനൊപ്പം'

ജെസ്നയെ ബംഗളൂരുവില് ആണ്സുഹൃത്തിനൊപ്പം കണ്ടുവെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ആദ്യം ഉണ്ടാകുന്നത്. മഡിവാളയില് വച്ച് ഇവരെ കണ്ടെന്ന് പാല സ്വദേശിയാണ് വെളിപ്പെടുത്തല് നടത്തിയത്. തുടര്ന്ന് പോലീസ് ആ വഴിക്ക് അന്വേഷണം നടത്തി. ബംഗളൂരുവില് നിന്ന് മൈസൂരിലേക്ക് ഇവര് കടന്നെന്ന് കരുതി പിന്നീടുള്ള അന്വേഷണം ആ വഴിക്കായി. എന്നാല് അതൊന്നും ജെസ്ന ആയിരുന്നില്ല എന്ന് തെളിയുകയും ചെയ്തു. താന് കണ്ടത് ജെസ്നയെത്തന്നെയാണെന്ന് പാലാ സ്വദേശി ഉറപ്പിച്ച് പറഞ്ഞെങ്കിലും പോലീസ് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളില് അത് ജെസ്നയല്ലെന്ന് തെളിയുകയായിരുന്നു. പിന്നീടും പലരും ജെസ്നയെ പലയിടങ്ങളില്വച്ച് കണ്ടുവെന്ന് അവകാശപ്പെട്ടെങ്കിലും ഒരു അന്വേഷണവും ഫലം കണ്ടില്ല.

ഒബാമ മുതൽ കമല വരെ; രാഷ്ട്രീയ എതിരാളികളോടുള്ള ട്രംപിൻ്റെ വംശീയാധിക്ഷേപം തുടരുന്നു

പോക്സോകേസ് തടവുകാരന്റെ വെളിപ്പെടുത്തല്

കേസില് പലരും പല വെളിപ്പെടുത്തലുമായി എത്തി. പൂജപ്പുര സെന്ട്രല് ജയിലിലെ പോക്സോകേസ് തടവുകാരന്റെ വെളിപ്പെടുത്തലായിരുന്നു അതില് പ്രധാനം. കൊല്ലം ജില്ലാ ജയിലില് തന്റെ ഒപ്പം കഴിഞ്ഞിരുന്ന മോഷണകേസ് പ്രതി ജെസ്നയെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്നാണ് തടവുകാരന് പറഞ്ഞത്. എന്നാല് ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണം ഫലം കണ്ടില്ല.

ദൃശ്യം മോഡല് കൊലപാതകം

ഇതിനിടയിൽ നടന്ന പ്രചരണം ജെസ്നയുടെ പിതാവ് ജെയിംസുമായി ബന്ധപ്പെടുത്തിയായിരുന്നു. ദൃശ്യം സിനിമയുടെ മോഡലില് ജെയിംസ് ജെസ്നയെ കൊലപ്പെടുത്തുകയും വീടിനുള്ളില് മൃതദേഹം മറവുചെയ്തുവെന്നുമായിരുന്നു അത്. വീടിനോട് ചേര്ന്ന് ഒരു മുറികൂടി പണിയാനുളള നടപടി അന്ന് നടക്കുന്നുണ്ടായിരുന്നു. അതാണ് അത്തരത്തിലുള്ള ആരോപണങ്ങള്ക്ക് പിന്നിലുളള കാരണമെന്നാണ് പിതാവ് ജയിംസ് അന്ന് വിശദീകരണം നല്കിയത്. തന്നോട് ശത്രുതയുള്ളവര് നടത്തുന്ന കുപ്രചരണമാണ് ഇതിന് പിന്നിലെന്നും ജയിംസ് പറഞ്ഞിരുന്നു. ഈ നിലയിലും സിബിഐ അന്വേഷിച്ചിരുന്നു.

ഫോണ് വീട്ടില് വച്ച് മറന്നതിന് പിന്നില്

ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ ജെസ്ന മൊബൈല് ഫോണ് കൊണ്ടുപോയിരുന്നില്ല. ഫോണ് കൊണ്ടുപോകാതിരുന്നതുകൊണ്ടുതന്നെ കേസില് ഫോണ്നമ്പര് കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നില്ല. കാണാതായ ദിവസം 16 തവണ ജെസ്നയെ വിളിച്ച ആണ്സുഹൃത്തിനെ ചോദ്യം ചെയ്തിട്ടും പ്രയോജനമുണ്ടായില്ല.വീട്ടിലുണ്ടായിരുന്ന ഫോണ് നമ്പര് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും ലഭിക്കുകയും ചെയ്തില്ല. ഈ ഫോണ്നമ്പര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില് 4000 ത്തോളം നമ്പറുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഇന്റര്പോളിന്റെ സഹായം തേടി

ജെസ്നയെ കണ്ടെത്താന് 191 രാജ്യങ്ങളിലാണ് രാജ്യാന്തര പോലീസ് സംഘടനയായ ഇന്റര്പോള് മുഖേനെ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചത്. ആദ്യം നടത്തിയ അന്വേഷണങ്ങളില് വിവരങ്ങളൊന്നും ലഭിക്കാതായപ്പോള് ജെസ്നയുടെ ഫോട്ടോയും കേസുമായി ബന്ധപ്പെട്ട മറ്റ് പ്രധാന വിവരങ്ങളും ഇന്റര്പോളിന് കൈമാറുകയായിരുന്നു. പക്ഷേ ഈ രാജ്യങ്ങിലെവിടെനിന്നും പോലീസിന് അനൂകൂലമായ വിവരങ്ങള് ലഭിച്ചില്ല. അതിനിടയില് ജസ്നയെ കണ്ടെത്താന് സഹായിക്കുന്നവര്ക്ക് ആദ്യഘട്ടത്തില് പോലീസ് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അടുത്ത ഘട്ടത്തില് അത് അഞ്ച് ലക്ഷം രൂപയായി ഉയര്ത്തി.

വെച്ചൂച്ചിറ പോലീസ് മുതല് സിബിഐ വരെ

ആദ്യഘട്ടങ്ങളില് വെച്ചൂച്ചിറ പോലീസാണ് കേസന്വേഷിച്ചത്. അതിന് ശേഷം തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരന് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം കേസന്വേഷിക്കുകയും ഡിവൈഎസ്പി ചന്ദ്രശേഖരന് പിള്ള സര്വ്വീസില്നിനിന്ന് വിരമിച്ചപ്പോള് 2018മെയ് 27 ന് ഐജി മേനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില് ജെസ്നയെക്കുറിച്ച് വിവരങ്ങള് ലഭിച്ചുവെന്ന് എഡിജിപി ആയിരുന്ന ടോമിന് തച്ചങ്കരി തന്റെ വിരമിക്കലിന് മുന്പ് പ്രഖ്യാപിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടയില് അന്നത്തെ പത്തനംതിട്ട പോലീസ് മേധാവിയായിരുന്ന കെ ജി സൈമണും ജെസ്നയെ ഉടനെ കണ്ടെത്തുമെന്നാണ് അറിയിച്ചത്. എല്ലാ അന്വേഷണങ്ങള്ക്കുമൊടുവില് പ്രതീക്ഷകളൊക്കെ അസ്ഥാനത്താക്കിയാണ് സിബിഐയും കേസ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

വീണ്ടും വെളിപ്പെടുത്തലുമായി ലോഡ്ജ് ജീവനക്കാരി

കാണാതാകുന്നതിന് ദിവസങ്ങള്ക്ക് മുന്പ് ജെസ്നയെപ്പോലെ തോന്നിക്കുന്ന ഒരു പെണ്കുട്ടി ഒരു യുവാവിനൊപ്പം താന് ജോലി ചെയ്തിരുന്ന മുണ്ടക്കയത്തെ ലോഡ്ജില് വന്നിരുന്നുവെന്നാണ് ലോഡ്ജിലെ മുന് ജീവനക്കാരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ജെസ്നയെ കാണാതായ വാര്ത്ത പത്രത്തില് വന്നപ്പോള് താന് ശ്രദ്ധിച്ചിരുന്നുവെന്നും പത്രത്തില് കണ്ട ഫോട്ടായില്നിന്ന് ലോഡ്ജിലെത്തിയ പെണ്കുട്ടി ജെസ്നയാണെന്ന് തിരിച്ചറിഞ്ഞതെന്നും ജീവനക്കാരി പറയുകയുണ്ടായി. ഇക്കാര്യം ലോഡ്ജുടമയെ അറിയിച്ചപ്പോള്. ആരോടും പറയണ്ട എന്നാണ് തന്നോട് പറഞ്ഞതെന്നുമാണ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്. ലോഡ്ജിലെ മുന് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല് പ്രകാരം ലോഡ്ജിന്റെ കോണിപ്പടികളിലാണ് ജെസ്നയുടെ രൂപ സാദ്യശ്യമുളള പെണ്കുട്ടിയെ ആണ്സുഹൃത്തിനൊപ്പം അന്ന് കണ്ടത്. പടിക്കെട്ടുകെട്ടുകള് കയറി രണ്ടാമത്തെ നിലയില് എത്തുമ്പോഴാണ് ജെസ്നയും ആണ്സുഹൃത്തും എടുത്തുവെന്ന് പറയുന്ന 102-ാം നമ്പര് മുറി. മുണ്ടക്കയം ബസ് സ്റ്റാന്റിന്റെ നേരേ എതിര് വശത്തുള്ള കെട്ടിടത്തിലാണ് ജെസ്ന എത്തിയതെന്ന് പറയപ്പെടുന്ന ലോഡ്ജ് പ്രവര്ത്തിക്കുന്നത്. എന്നാല് മുണ്ടക്കയത്തെ ലോഡ്ജില് കണ്ടത് ജസ്നയെയല്ലെന്നാണ് പിതാവ് ജെയിംസ് ഉറപ്പിച്ച് പറയുന്നത്. ലോഡ്ജ് ജീവനക്കാരിയുടെ ഈ വെളിപ്പെടുത്തല് ലോഡ്ജുടമയും തള്ളിയിട്ടുണ്ട്.

വര്ഷങ്ങളിത്ര കഴിഞ്ഞിട്ടും ഉത്തരമില്ലാത്ത ചോദ്യമായി കാണാമറയത്ത് മറഞ്ഞിരിക്കുകയാണ് ജെസ്ന ഇപ്പോഴും. ഇക്കാലങ്ങള്ക്കിടയില് പോലീസ് അന്വേഷണം നടന്നിട്ടും കേസില് പലതരം വഴിത്തിരിവുകള് ഉണ്ടായിട്ടും, പലതരത്തിലുള്ള ഊഹാപോഹങ്ങള് പരന്നിട്ടും, അതിനുപിറകെ പോലീസുകാര് നെട്ടോട്ടമോടിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. എവിടെയായിരിക്കും ജെസ്ന. സിബിഐ യ്ക്ക് കണ്ടെത്താനാവുമോ?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us