സമാനതകളില്ലാത്ത അഗ്നിപരീക്ഷണം, പതിവില്ലാത്ത മിതത്വം; ബിജെപിയെ ഘടകകക്ഷികൾ കുരുക്കുമ്പോൾ

എൻഡിഎ സർക്കാർ അധികാരത്തിലേറി രണ്ടര മാസം പിന്നിടുമ്പോൾ ഘടകകക്ഷികൾ നൽകുന്ന തലവേദനകൾ ബിജെപിയ്ക്ക് താങ്ങാവുന്നതിലും അധികമാണ്.

dot image

കഴിഞ്ഞ പത്ത് വർഷക്കാലമായി നരേന്ദ്രമോദി അഭിമാനപൂർവം ഉപയോഗിച്ചിരുന്ന ഒരു വാക്കായിരുന്നു 'മോദി സർക്കാർ' എന്നത്. എന്നാൽ 2024 ജൂൺ നാല് വൈകുന്നേരമാകുമ്പോളേക്കും മോദിക്ക് അത് എൻഡിഎ സർക്കാർ എന്ന് തിരുത്തേണ്ടിവന്നു. ബിജെപി സ്വപ്നം പോലും കാണാത്ത ഒരു തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം അവർക്ക് സമ്മാനിച്ചത്. ഘടകകക്ഷികളുടെ പിൻബലത്തിൽ നിലവിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയ്ക്ക് കാര്യങ്ങൾ ഇപ്പോഴും അത്ര സുരക്ഷിതമല്ല എന്ന് തന്നെയാണ് അടുത്തിടെ നടന്ന ചില സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.

സമാനതകളില്ലാത്ത അഗ്നിപരീക്ഷയാണ് ബിജെപി നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷം പാർലമെന്റിൽ ബില്ലുകളുടെയും നിയമങ്ങളുടെയും കാര്യത്തിൽ 'ഈസി വാക്കോവർ' നടത്തിയ ബിജെപിക്ക് ഇപ്പോൾ പക്ഷേ നിരവധി പേരെ അനുനയിപ്പിക്കേണ്ടതായുണ്ട്. ഇപ്പോഴുള്ള ഈ മിതത്വം പാർട്ടിക്ക് പതിവില്ലാത്തതാണെന്ന അഭിപ്രായങ്ങളും പല കോണുകളിൽ നിന്നുയരുന്നുണ്ട്. എൻഡിഎ സർക്കാർ അധികാരത്തിലേറി രണ്ടര മാസം പിന്നിടുമ്പോൾ ഘടകകക്ഷികൾ നൽകുന്ന തലവേദനകൾ ബിജെപിയ്ക്ക് താങ്ങാവുന്നതിലും അധികമാണ്.

'അജ്മീർ ഭീകരത', അതിക്രൂര ലൈംഗികാതിക്രമം; നൂറോളം പെൺകുട്ടികൾക്ക് മൂന്നു പതിറ്റാണ്ടിനു ശേഷം നീതി

'ലാറ്ററൽ എൻട്രി'യിൽ 'യു ടേൺ'

ദിവസങ്ങൾക്ക് മുൻപാണ് കേന്ദ്രസർക്കാർ വിവിധ പ്രധാനപ്പെട്ട കേന്ദ്ര ഗവൺമെൻ്റ് തസ്തികകളിലേക്ക് യു പി എസ് സി വഴിയല്ലാതെ നേരിട്ട് നിയമനം നടത്താനുള്ള തീരുമാനമെടുത്തത്. ഇതിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആദ്യമേ രംഗത്തിറങ്ങിയിരുന്നു. 'ലാറ്ററൽ എൻട്രി' നീക്കം ഭരണഘടനാവിരുദ്ധമെന്നും സംവരണ തത്വങ്ങളെ അട്ടിമറിക്കുന്നതുമെന്നതുമായിരുന്നു കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ വിമർശനം. പ്രതിപക്ഷ വിമർശനം സ്വാഭാവികമെന്ന് കരുതിയ ബിജെപിയ്ക്ക് പക്ഷേ 'ഔട്ട് ഓഫ് സിലബസ്' ആയിരുന്നു സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാന്റെ പ്രതികരണം.

ദ്രാവിഡ രാഷ്ട്രീയം കീഴ്മേല് മറിയുമോ? സിനിമയിൽ നിന്നുള്ള പുതിയ രാഷ്ട്രീയ താരോദയമാകാൻ വിജയ്

കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തെ പാർട്ടി അനുകൂലിക്കുന്നില്ലെന്നാണ് മൂന്നാം മോദി സർക്കാരിൽ ഭക്ഷ്യസംസ്കരണ മന്ത്രി കൂടിയായ ചിരാഗ് പാസ്വാൻ പറഞ്ഞത്. തൻ്റെ പാർട്ടി എല്ലായ്പ്പോഴും പിന്നാക്ക വിഭാഗങ്ങള്ക്കൊപ്പമാണെന്നും സർക്കാരിൻ്റെ നീക്കം തികച്ചും തെറ്റാണെന്നും ചിരാഗ് പാസ്വാൻ പ്രതികരിച്ചിരുന്നു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എൻഡിഎ സർക്കാരിലെ പ്രധാനപ്പെട്ട ഘടകകക്ഷിയായ ജെഡിയു വരെ നീക്കത്തെ എതിർത്തിരുന്നു. 'സംവരണവിരുദ്ധം' എന്ന പ്രതിപക്ഷ വിമർശനം അടിത്തട്ടിലേക്കിറങ്ങുന്നതായി ബോധ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ജെഡിയുവിന്റെ എതിർപ്പ്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി തന്നെ നീക്കം മരവിപ്പിക്കാൻ നിർദേശിച്ചതും 'ലാറ്ററൽ എൻട്രി' സഖ്യത്തിലെ സമവായമില്ലായ്മയുടെ പുതിയ തെളിവായതും.

കൊല്ക്കത്ത കേസില് 'മാ, മാട്ടി, മാനുഷ്' തിരിച്ചടിയാകുമ്പോള് മമതയ്ക്ക് അടിതെറ്റുന്നോ?

വഖഫ് ബില്ലിൽ ഇടഞ്ഞ് സഖ്യകക്ഷികൾ

മൂന്നാം എൻഡിഎ സർക്കാരിന്റെ കീഴിൽ പാർലമെന്റിൽ ഏറ്റവും കൂടുതൽ ചർച്ച നടന്നത് വഖഫ് ബില്ലിലായിരുന്നു. ഏറെ വിവാദമായ ഈ ബില്ലിലും വലിയ ഒരു തലവേദന ബിജെപിയെ കാത്തിരിക്കുന്നുണ്ടായിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയുമായിരുന്നു ബില്ലിന്റെ ആദ്യ വിമർശകർ. 13 ശതമാനത്തോളം മുസ്ലിം വോട്ടുകളുള്ള ആന്ധ്രയിൽ ബില്ലിനെ പൊടുന്നനെ അനുകൂലിച്ചൊരു തീരുമാനം പാർട്ടിയ്ക്ക് വലിയൊരു തിരിച്ചടി സമ്മാനിക്കുമെന്ന് നായിഡുവിനറിയാം.

എന്നാൽ ആദ്യം അനുകൂലിച്ച നിതീഷിന്റെ ജെഡിയു പിന്നീട് എതിർപ്പുമായി രംഗത്തുവന്നതാണ് ബിജെപിയെ ഞെട്ടിച്ചത്. വിവിധ മുസ്ലിം സംഘടനാ നേതാക്കൾ നിതീഷുമായി ചർച്ചകൾ നടത്തിയ ശേഷമായിരുന്നു ജെഡിയുവിന്റെ യു ടേൺ. ഇതോടെ ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടെങ്കിലും ബിജെപിയുടെ നെഞ്ചിടിപ്പ് വർധിക്കുക തന്നെയാണ്.

സുപ്രീംകോടതി ഉപസംവരണം നടപ്പിലാക്കണമെന്ന് വിധിച്ചപ്പോൾ പോലും പ്രകടമായിരുന്നു സഖ്യത്തിലെ അഭിപ്രായഭിന്നത. അപ്പോഴും ആദ്യം എതിർപ്പുമായി വന്നത്, മുൻപെല്ലാം വന്നതുപോലെ ചിരാഗ് പാസ്വാൻ തന്നെയായിരുന്നു.

ഇത്തവണ ഹരിയാനയ്ക്കൊപ്പം മഹാരാഷ്ട്രയില്ല!; ബിജെപി സഖ്യത്തിന് തുണയായോ തിരഞ്ഞെടുപ്പ് കമ്മീഷൻ?

പതിവില്ലാത്ത മിതത്വം, അസാധാരണ വിട്ടുവീഴ്ചകൾ

മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് തന്നെ എത്രത്തോളം പക്ഷപാതപരമായിരുന്നുവെന്ന് നമ്മൾ കണ്ടതാണ്. 'സർക്കാരിനെ താങ്ങിനിർത്തിയതിന് നന്ദി കാണിച്ച ബജറ്റ്' എന്ന വിമർശനം പലയിടത്തുനിന്നും ഉയരുന്നതും നമ്മൾ കണ്ടു. ഇത്രയെല്ലാം ചെയ്തിട്ടും ബിജെപിക്ക് സഖ്യകക്ഷികൾക്കിടയിൽ ഐക്യമുണ്ടാക്കാൻ പറ്റുന്നില്ലേ എന്നതാണ് രാഷ്ട്രീയ നിരീക്ഷകരടക്കം ഉയർത്തുന്ന ചോദ്യം. 'ലാറ്ററൽ എൻട്രി'. വഖഫ് പോലുള്ള പ്രധാനപ്പെട്ട നീക്കങ്ങൾ കൊണ്ടുവരുമ്പോൾ പോലും സഖ്യകക്ഷികളുമായി ബിജെപി ചർച്ചകൾ നടത്തുന്നില്ലേ എന്നതാണ് ഇവിടെ പ്രസക്തമാകുന്ന മറ്റൊരു ചോദ്യം.

എന്തുതന്നെയായാലും സ്പീക്കർ സ്ഥാനം മുതൽക്കേ തുടർന്നുപോന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോഴും സഖ്യത്തിൽ പ്രകടമായുണ്ടെന്ന് ഇത്തരം ആവർത്തിച്ചുവരുന്ന വിയോജിപ്പുകളിൽ നിന്ന് അനുമാനിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. ഒരു കാര്യം ഉറപ്പാണ്, മോദിയുടെയും ബിജെപിയുടെയും ഈ 'വിട്ടുവീഴ്ച' തികച്ചും അസാധാരണം തന്നെയാണ്. ഇത്തരം യു ടേണുകളിൽ ബിജെപി ഇപ്പോൾ പുലർത്തുന്ന മിതത്വം തീർത്തും പതിവില്ലാത്തതും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us