പുതിയ വൻകരകൾ കീഴടക്കിയ മനുഷ്യന്റെ ചരിത്രം സമുദ്രാന്തര യാത്രകളുടെ അത്ഭുതവും ആവേശവും നിറഞ്ഞ് നിൽക്കുന്നതാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് സമുദ്രമാർഗം പരസ്പരം ബന്ധിപ്പിക്കപ്പെട്ട വൻകരകൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ ആകെയുള്ള ചരിത്രമാണ് ഇന്നത്തെ ലോകത്തെ ഈ നിലയിൽ രൂപപ്പെടുത്തിയത്. 20-ാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയോടെ വ്യോമഗതാഗതം സാർവ്വത്രികമായതോടെ വൻകരകൾ തമ്മിലുള്ള ദൂരം മാസങ്ങളിൽ നിന്ന് ദിവസങ്ങളിലേയ്ക്കും മണിക്കൂറുകളിലേയ്ക്കും ചുരുങ്ങി.
ഇതിനിടയിൽ വിവരങ്ങൾ കൈമാറുന്ന തൽസമയ ആശയവിനിമയത്തിന്റെ വ്യത്യസ്തങ്ങളായ ആശയവിനിമയ മാർഗ്ഗങ്ങളും ശാസ്ത്ര-സാങ്കേതിക വളർച്ചയുടെ ചൂണ്ടുപലകയെന്ന നിലയിൽ വികസിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ഇൻ്റർനെറ്റിന്റെ കടന്നുവരവ് വൻകരകൾക്കിടയിൽ തൽസമയ ആശയവിനിമയത്തിൻ്റെ മറ്റൊരു ലോകമാണ് തുറന്നിട്ടത്. 'ഇൻ്റർനെറ്റിന് മുമ്പ്, ശേഷം' എന്ന നിലയിൽ ലോക ചരിത്രത്തെ അടയാളപ്പെടുത്താവുന്നതിലേയ്ക്കാണ് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ വൻകരകൾ തമ്മിലുള്ള അകലം സെക്കൻ്റുകളായി ചരുങ്ങിയത്.
ന്യൂയോർക്കിൽ നിന്നും സിംഗപ്പൂരിലേയ്ക്കുള്ള വ്യോമപാതയാണ് സഞ്ചാരവേഗതയുടെ പുതിയ കാലത്ത് ലോകത്ത് ഏറ്റവും ദൈർഘ്യമേറിയ യാത്രാപാത. 15000 കിലോമീറ്റർ ആകാശദൂരം 19 മണിക്കൂർ എടുത്ത് പിന്നിടാൻ കഴിയുന്ന ദൂരം. എന്നാൽ ന്യൂയോർക്കിൽ നിന്ന് അയക്കുന്ന ഒരു ഇ-മെയിൽ സന്ദേശം തൽസമയം തന്നെ സിംഗപ്പൂരിൽ എത്തിച്ചേരുന്ന വേഗതയിലേയ്ക്കാണ് ഇന്ന് തൽസമയം ആശയവിനിമയം പുരോഗമിച്ചിരിക്കുന്നത്
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ സമുദ്രപാതയായി കണക്കാക്കുന്നത് ഏഷ്യയ്ക്കും തെക്കേ അമേരിക്കയുടെ കിഴക്കൻ തീരത്തിനും ഇടയിലുള്ള ദൂരമാണ്. ഏതാണ്ട് 35,000 കിലോമീറ്റർ ദൂരമുണ്ട് ഈ പാതയ്ക്ക്. ഏകദേശം 45 ദിവസം കൊണ്ട് സമുദ്രമാർഗ്ഗം പിന്നിടാവുന്ന ദൂരം. ന്യൂയോർക്കിൽ നിന്നും സിംഗപ്പൂരിലേയ്ക്കുള്ള വ്യോമപാതയാണ് സഞ്ചാരവേഗതയുടെ പുതിയ കാലത്ത് ലോകത്ത് ഏറ്റവും ദൈർഘ്യമേറിയ യാത്രാപാത. 15000 കിലോമീറ്റർ ആകാശദൂരം 19 മണിക്കൂർ എടുത്ത് പിന്നിടാൻ കഴിയുന്ന ദൂരം. എന്നാൽ ന്യൂയോർക്കിൽ നിന്ന് അയക്കുന്ന ഒരു ഇ-മെയിൽ സന്ദേശം തൽസമയം തന്നെ സിംഗപ്പൂരിൽ എത്തിച്ചേരുന്ന വേഗതയിലേയ്ക്കാണ് ഇന്ന് തൽസമയം ആശയവിനിമയം പുരോഗമിച്ചിരിക്കുന്നത്. സിംഗപ്പൂരിൽ നിന്നും ചെയ്യുന്ന ഒരു തൽസമയ വീഡിയോ കോൾ അതേ നിമിഷം ന്യൂയോർക്കിൽ ഇരുന്ന് അറ്റൻഡ് ചെയ്യാൻ കഴിയുന്ന നിലയിൽ നമ്മുടെ തൽസമയ ആശയവിനിമയ മാർഗ്ഗം പുരോഗമിച്ചിട്ടുണ്ട്.
ഏത് ഡാറ്റയും കണ്ണടച്ച് തുറക്കുന്ന വേഗതയിൽ ലോകത്തിന്റെ ഏത് കോണിൽ ഇരുന്നും മറ്റൊരു കോണിലേയ്ക്ക് അയക്കാനും സ്വീകരിക്കാനും സാധിക്കുന്ന നിലയിലേയ്ക്ക് നമ്മുടെ ആശയ വിനിമയ ശേഷി വർദ്ധിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് വൻകരകൾ തമ്മിലുള്ള അകലം കുറച്ചതിന് ചാലകമായ സമുദ്രം തന്നെയാണ് പുതിയ കാലത്തും വൻകരകളെ തമ്മിൽ ഇത്രയേറെ വേഗതയിൽ പരസ്പരം ബന്ധപ്പെടാനുള്ള കണ്ണിയായി മാറുന്നത്. പറഞ്ഞു വരുന്നത് അദൃശ്യവും എന്നാൽ ലോകത്തിന്റെ നിലനിൽപ്പിന്റെ പോലും നട്ടെല്ലായി മാറുന്ന, ലോകത്തെ പരസ്പരം തൽസമയം ബന്ധിക്കുന്ന സമുദ്രത്തിന് അടിയിലൂടെയുള്ള ഫൈബർ കേബിളുകളുടെ ശ്യംഖലകളെക്കുറിച്ചാണ്. ലോകത്തിന്റെ ഹൃദയധമനി പോലെ വൻകരകൾക്കിടയിലെ സമുദ്രത്തിന് അടിയിലൂടെ നീണ്ടുപോകുന്ന ഫൈബർ കേബിളുകളാണ് ഇന്ന് ലോകത്തിന്റെ ഹൃദയമിടിപ്പ് നിലനിർത്തുന്നതെന്ന് പറഞ്ഞാൽ പോലും അത് അതിശയോക്തിയാകില്ല.
ഇന്ത്യയിലെ ഇന്റർനെറ്റ് കണക്ടിവിറ്റിയുടെ വേഗം നാലിരട്ടിയായി വർദ്ധിപ്പിക്കാൻ ശേഷിയുള്ള മൂന്ന് സമുദ്രാന്തർ കേബിൾ പദ്ധതികൾ ഉദ്ഘാടനത്തിനൊരുങ്ങുകയാണ് എന്നതാണ് നമ്മളെ സംബന്ധിച്ച് ഏറ്റവും പുതിയ വാർത്ത. ഇന്ത്യ-യൂറോപ്പ്-എക്സ്പ്രസ്, ഇന്ത്യ-ഏഷ്യ എക്സ്പ്രസ്, 2 ആഫ്രിക്ക പേൾസ് എന്നീ സമുദ്രാന്തർ ഇൻ്റർനെറ്റ് കേബിൾ പദ്ധതികൾ ഈ വർഷം തന്നെ പ്രവർത്തനക്ഷമമാകുമെന്നാണ് റിപ്പോർട്ടുകൾ
ഇന്ത്യയിലെ ഇന്റർനെറ്റ് കണക്ടിവിറ്റിയുടെ വേഗം നാലിരട്ടിയായി വർദ്ധിപ്പിക്കാൻ ശേഷിയുള്ള മൂന്ന് സമുദ്രാന്തർ കേബിൾ പദ്ധതികൾ ഉദ്ഘാടനത്തിനൊരുങ്ങുകയാണ് എന്നതാണ് നമ്മളെ സംബന്ധിച്ച് ഏറ്റവും പുതിയ വാർത്ത. ഇന്ത്യ-യൂറോപ്പ്-എക്സ്പ്രസ്, ഇന്ത്യ-ഏഷ്യ എക്സ്പ്രസ്, 2 ആഫ്രിക്ക പേൾസ് എന്നീ സമുദ്രാന്തർ ഇൻ്റർനെറ്റ് കേബിൾ പദ്ധതികൾ ഈ വർഷം തന്നെ പ്രവർത്തനക്ഷമമാകുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യം ഇപ്പോൾ പ്രയോജനപ്പെടുത്തുന്ന സമുദ്രാന്തർ ഇൻ്റർനെറ്റ് കേബിൾ സംവിധാനങ്ങളുടെ നാലിരട്ടി ശേഷിയാണ് ഇതോടെ കൈവരിക്കുക. ഇതിൽ തന്നെ 2 ആഫ്രിക്ക പദ്ധതിക്ക് ഏറെ സവിശേഷതകളുണ്ട്. 45,000 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള സബ് മറൈൻ കേബിൾ വഴി സെക്കൻ്റിൽ 180 ടെറാബിറ്റ് ഡാറ്റ കൈമാറാൻ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. 33 രാജ്യങ്ങളെ പരസ്പരം ബന്ധിക്കുന്നതാണ് ഈ സമുദ്രാന്തർ ഇൻ്റർനെറ്റ് കേബിൾ ശൃംഖല. മെറ്റ, സൗദി ടെലികോം, ഭാരതി എയർടെൽ ഉൾപ്പെടെയുള്ള വിവിധ കമ്പനികളാണ് ഈ വമ്പൻ പദ്ധതിയിലെ നിക്ഷേപകർ. ഇന്ത്യയിൽ മുംബൈ ആണ് ഇതിന്റെ ലാൻഡിങ്ങ് സ്റ്റേഷൻ.
1980-കളിൽ ഫൈബർ ഒപ്റ്റിക് ടെക്നോളജിയിൽ സംഭവിച്ച വിപ്ലവകരമായ കണ്ടുപിടുത്തങ്ങളാണ് നൂറ്റാണ്ടുകൾ കൊണ്ട് കൈവരിച്ച ആശയവിനിമയ ഗതിവേഗങ്ങളെ സ്വപ്നസമാനമായ വേഗതയിലേയ്ക്ക് നയിച്ചത്. സന്ദേശങ്ങൾ മാത്രമല്ല ദൃശ്യ-ശ്രവ്യ-അച്ചടി രൂപത്തിലുള്ള ഡാറ്റകളും കണ്ണടച്ച് തുറക്കുന്ന വേഗതയിൽ കൈമാറ്റം ചെയ്യപ്പെടുന്ന നിലയിലേയ്ക്ക് ഈ കണ്ടുപിടുത്തം ലോകത്തെ പ്രാപ്തമാക്കി. വൻകരകൾ തമ്മിലുള്ള ദൂരത്തെ ഈ നിലയിൽ ഒരൊറ്റ വൻകരയെന്ന നിലയിൽ ചുരുക്കാൻ സമുദ്രങ്ങൾ തന്നെ നിമിത്തമായി എന്നതും മറ്റൊരു കൗതുകമാണ്. ലോകത്തെ പരുവപ്പെടുത്തുന്നതിൽ പുതിയ കാലത്തും സമുദ്രങ്ങൾ പ്രധാന വഴിത്താരയാകുന്നു എന്നതും പ്രകൃതിയുടെ ചില നിയോഗങ്ങളുടെ തെളിവാകുന്നുണ്ട്.
1988-ൽ TAT-8ൻ്റെ അവതരണമാണ് യഥാർത്ഥത്തിൽ തൽസമയ ആശയ വിനിമയത്തിൻ്റെ ഗതിവേഗങ്ങളെ മാറ്റിമറിച്ചത്. ആദ്യമായി സമുദ്രത്തിന് അടിയിലൂടെ ഫൈബർ-ഒപ്റ്റിക് കേബിൾ സാധ്യമായത് ഈ ഘട്ടത്തിലാണ്. ഓരോ സെക്കൻഡിലും ടെറാബിറ്റ് ശേഷിയുള്ള ഡാറ്റകൾ കൈമാറാൻ കഴിയുന്ന ട്രാൻസ് അറ്റ്ലാൻ്റിക് കേബിളുകൾ ഫൈബർ സാങ്കേതിക വിദ്യകളുടെ അത്ഭുതകരമായ സാധ്യതകളെ കൂടിയായിരുന്നു ലോകത്തിന് മുമ്പിൽ തുറന്ന് വെച്ചത്. 36 കൊല്ലത്തിനിപ്പുറം ലോകമെമ്പാടും സഞ്ചരിക്കുന്ന ഡാറ്റകളുടെ 95 ശതമാനവും കടന്ന് പോകുന്നത് കടലിനടിയിൽ സ്ഥാപിച്ചിരിക്കുന്ന ഫൈബർ-ഒപ്റ്റിക്കൽ കേബിളുകൾ വഴിയാണെന്നത് ഈ വഴിയിൽ ചുരുങ്ങിയ കാലം കൊണ്ട് ലോകം എത്ര മുന്നേറി എന്നതിൻ്റെയും അടയാളമാകുന്നുണ്ട്.
ഒരു സെക്കൻഡിൽ ഒരു ടെറാബിറ്റ് ഡാറ്റാകൈമാറ്റമെന്നതിനെ, രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒരു ഡസനോളം 4കെ എച്ച് ഡി സിനിമകൾ സംപ്രേക്ഷണം ചെയ്യാൻ കഴിയുന്ന വേഗതയെന്ന നിലയിൽ മനസ്സിലാക്കുമ്പോഴാണ് ഇന്ന് തൽസമയ ഡാറ്റാകൈമാറ്റത്തിൽ ലോകം കൈവരിച്ചിരിക്കുന്ന വേഗതയെയും അതിൽ കടലിനടിയിലൂടെയുള്ള ഫൈബർ-ഒപ്റ്റിക് കേബിൾ ശൃംഖലയുടെ പ്രാധാന്യത്തെയും തിരിച്ചറിയാൻ സാധിക്കുകയുള്ളു
ഇന്ന് കടലിനടിലൂടെ കടന്ന് പോകുന്ന ഫൈബർ-ഒപ്റ്റിക് കേബിളുകൾക്ക് ഒന്നിലധികം ടെറാബിറ്റ് ഡാറ്റ കൈമാറാവും. ഒരു സെക്കൻഡിൽ ഒരു ടെറാബിറ്റ് ഡാറ്റാകൈമാറ്റമെന്നതിനെ, രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒരു ഡസനോളം 4കെ എച്ച് ഡി സിനിമകൾ സംപ്രേക്ഷണം ചെയ്യാൻ കഴിയുന്ന വേഗതയെന്ന നിലയിൽ മനസ്സിലാക്കുമ്പോഴാണ് ഇന്ന് തൽസമയ ഡാറ്റാകൈമാറ്റത്തിൽ ലോകം കൈവരിച്ചിരിക്കുന്ന വേഗതയെയും അതിൽ കടലിനടിയിലൂടെയുള്ള ഫൈബർ-ഒപ്റ്റിക് കേബിൾ ശൃംഖലയുടെ പ്രാധാന്യത്തെയും തിരിച്ചറിയാൻ സാധിക്കുകയുള്ളു. നിലവിൽ ഏതാണ്ട് 900000 മൈലിധികം ദൂരമുള്ള 485 കേബിളുകളാണ് കടലിനടിയിൽ ഉള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ കേബിളുകൾ അറ്റ്ലാൻ്റിക്, പസഫിക് സമുദ്രങ്ങൾ, സൂയസ് കനാൽ തുടങ്ങിയ സമുദ്രാന്തർ ശൃംഖലയിലൂടെ വൻകരകളെ തമ്മിൽ കണ്ണടച്ച് തുറക്കുന്ന വേഗതയിൽ ബന്ധപ്പെടാൻ പര്യാപ്തമാക്കുന്നു.
കടലിനടിയിലൂടെ കടന്ന് പോകുന്ന കേബിളുകൾക്ക് കുറഞ്ഞ നഷ്ടത്തിൽ വലിയ അളവിലുള്ള ഡാറ്റ കൂടുതൽ ദൂരത്തേയ്ക്ക് കൊണ്ടുപോകാൻ സാധിക്കുന്നു. ഒന്നിലധികം ഒപ്റ്റിക്കൽ നാരുകൾ, ഗ്ലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക് എന്നിവയുടെ നേർത്ത ഇഴകളാണ് ഓരോ കേബിളിലും അടങ്ങിയിരിക്കുന്നത്. കടലിനടിയിലൂടെ കടന്ന് പോകുന്നതിനാൽ തന്നെ കടലിനടിയിലെ പ്രതികൂല ഘടകങ്ങളെയെല്ലാം അതിജീവിക്കാനുള്ള കരുത്തിലാണ് ഈ കേബിളുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. കടലിനടിയിലെ മർദ്ദം, തേയ്മാനം, കപ്പലിൻ്റെ നങ്കൂരങ്ങൾ, മത്സ്യബന്ധന പ്രവർത്തനങ്ങൾ തുടങ്ങി ഉണ്ടാകാനിടയുള്ള എല്ലാ നാശനഷ്ടങ്ങളെയും മറികടക്കാനുള്ള ശേഷി ഈ കേബിളുകൾക്കുണ്ട്. ഈ പ്രതികൂല സാഹചര്യങ്ങളെയെല്ലാം നേരിടാൻ സാധിക്കുന്ന നിലയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന സംരക്ഷിത പാളികൾക്കുള്ളിലാണ് ഫൈബർ നാരുകൾ ബണ്ടിൽ ചെയ്തിരിക്കുന്നത്. ഗാർഡൻ ഹോസ് പോലെ വീതിയുള്ളവയാണ് സാധാരണയായി ഈ കേബിളുകൾ.
കേബിൾ ലേയിംഗ് കപ്പലുകൾ ഉപയോഗിച്ചാണ് കേബിളുകൾ കടലിനടിയിൽ സ്ഥാപിക്കുന്നത്. പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കുന്നതിനും പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുമായി കൃത്യമായി പഠനവിധേയമാക്കി ഒരു മാപ്പ് തയ്യാറാക്കിയാണ് കേബിളുകളുടെ പാത നിർണ്ണയിക്കുന്നത്. ഫൈബർ-ഒപ്റ്റിക് കേബിൾ ചുറ്റാനുള്ള ഭീമാകാരമായ സ്പൂളുകൾ സജ്ജീകരിക്കുന്നവയാണ് കേബിൾ ലേയിംഗ് കപ്പലുകൾ. ഈ സ്പൂളുകളിൽ ചുറ്റിവെച്ചിരിക്കുന്ന ഫൈബർ-ഒപ്റ്റിക് കേബിളുകളാണ് മുൻകൂട്ടി തയ്യാറാക്കിയ റൂട്ട്മാപ്പിന്റെ സഹായത്തോടെ കടലിനടിയിൽ സ്ഥാപിക്കുന്നത്. കപ്പൽ നീങ്ങുന്നതിനനുസരിച്ച് കേബിളുകൾ കടലിനടിത്തട്ടിൽ സ്ഥാപിക്കുന്നു. ആഴം കുറഞ്ഞ ഇടങ്ങളിൽ കൂടുതൽ സംരക്ഷണം ലഭിക്കുന്നതിനായി കേബിളുകൾ സമുദ്രത്തിന് അടിയിൽ കുഴിച്ചിടുന്നതാണ് രീതി. ആഴം കൂടിയ സമുദ്രാന്തർ ഭാഗത്ത് കേബിളുകൾ നേരിട്ട് കടലിൽ സ്ഥാപിക്കാനുള്ള സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഒപ്റ്റിക്കൽ സിഗ്നൽ വർദ്ധിപ്പിക്കുന്നതിനും ഡാറ്റ നഷ്ടമില്ലാതെ കൂടുതൽ ദൂരം സഞ്ചരിക്കുമെന്ന് ഉറപ്പാക്കുന്നതിനും വഴിയിലുടനീളം ഇടവിട്ട് റിപ്പീറ്ററുകളും ഇൻസ്റ്റാൾ ചെയ്യും. കേബിൾ കടന്ന് പോകുന്ന റൂട്ടമാപ്പിന്റെ ദൈർഘ്യവും സങ്കീർണ്ണതയും അനുസരിച്ച് കേബിൾ സ്ഥാപിക്കുന്ന പ്രക്രിയ പൂർത്തിയാകാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം.
ഫൈബറുകൾ ഉപയോഗിച്ചിരിക്കുന്ന ഒരു ഇലക്ട്രിക്കൽ കേബിളാണ് ഫൈബർ ഒപ്റ്റിക്കൽ കേബിൾ. അകത്ത് ഒരു കോർമെറ്റീരിയലും പുറത്ത് ഒരു ക്ലാഡിങ്ങ് മെറ്റീരിലുമാണ് ഇതിലുള്ളത്. ഉള്ളിലുള്ള കോർമെറ്റീരിയൽ ഫൈബറും പുറത്തുള്ള ക്ലാഡിങ്ങ് മെറ്റീരിയൽ ഗ്ലാസോ പ്ലാസ്റ്റിക്കോ ആകാം. ഇതിലൂടെ കടന്നു പോകുന്ന പ്രകാശമാണ് സിഗ്നലിനെ വഹിക്കുന്നത്. ഇതിലൂടെ കടന്ന് പോകുന്ന ലൈറ്റ്, ഫൈബർ മെറ്റീരിയലിൻ്റെ ഭിത്തിയിൽ തട്ടി പ്രതിഫലിച്ചാണ് ഡാറ്റ ട്രാൻസ്ഫർ നടക്കുന്നത്. ടോട്ടൽ ഇൻ്റേണൽ റിഫ്ളക്ഷൻ എന്നാണ് ഇതിനെ പറയുന്നത്. ഇതിലൂടെ കടന്ന് പോകുന്ന പ്രകാശം ഫൈബറിൻ്റെ ഒരു വാളിൽ തട്ടി പ്രതിഫലിച്ച് അടുത്ത വാളിൽ തട്ടി പ്രതിഫലിച്ചാണ് മുന്നോട്ട് കടന്നു പോകുന്നത്. ഈ നിലയിൽ കടന്നു പോകുന്ന സിഗ്നലിന് നഷ്ടം സംഭവിക്കാതിരിക്കാനാണ് പുറത്തുള്ള ക്ലാഡിങ്ങ്.
ഒരു ഒപ്റ്റിക്കൽ ഫൈബർ കേബിളിൻ്റെ അകത്ത് ഉപയോഗിച്ചിരിക്കുന്ന കോറിന് മനുഷ്യൻ്റെ മുടിയുടെ പത്തിലൊന്ന് മാത്രം വീതിയാണുള്ളത്. ഈ നിലയിലുള്ള അനേകം ഫൈബർ ഒപ്റ്റിക്കൽ കേബിളുകളാണ് ഒരുവലിയ കേബിളിനുള്ളിലുണ്ടാകുക. ക്ലാഡിങ്ങ് മെറ്റീരിയൽ ഒരു ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി കടന്നു പോകുന്ന സിഗ്നലിനെ പുറത്തേയ്ക്ക് കടന്ന് പോകാതെ സംരക്ഷിക്കുന്നതിനാൽ തന്നെ തൊട്ടടുത്ത ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി കടന്നു പോകുന്ന സിഗ്നലുമായി ഒരു ബന്ധവും ഉണ്ടാകുന്നില്ല. അതിനാൽ തന്നെ തൊട്ടുചേർന്ന് കടന്നു പോകുന്ന വ്യത്യസ്ത ബാൻഡ് ഓഫ് ഫ്രീക്വൻസിയുമായി കൂടി കൂടിച്ചേരാതെയും ഇത് തടയുന്നു. ഇതും സിഗ്നൽ നഷ്ടമില്ലാതെ ക്വാളിറ്റിയോടെ ഡാറ്റ കൈമാറാൻ സഹായിക്കുന്നു.
ഓരോ വർഷവും കടലിനടിയിൽ സ്ഥാപിച്ചിരിക്കുന്ന കേബിളുകളിൽ 100 മുതൽ 150 വരെ എണ്ണം മുറിഞ്ഞ് പോകുന്നതായാണ് കണക്ക്. പ്രധാനമായും മത്സ്യബന്ധന ഉപകരണങ്ങളോ കപ്പലിന്റെ നങ്കൂരങ്ങളോ ആണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നത്. ചില ഘട്ടങ്ങളിൽ അട്ടിമറി സാധ്യതകളും ഇതിന് പിന്നിലുണ്ടാകാറുണ്ടെന്ന് വിലയിരുത്തലുകളുണ്ട്. ഭൗമരാഷ്ട്രീയത്തിലെ സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡാറ്റകൾ വഹിക്കുന്ന ഈ കേബിളുകളുടെ സുരക്ഷ വലിയ കൺസേണാണ്. ടെലികോം കമ്പനികളുടെ കൺസോർഷ്യമാണ് ഈ കേബിൾ ശൃംഖലയുടെ ഉടമസ്ഥർ. പലപ്പോഴും ഒറ്റപ്പെട്ട പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന ഇത്തരം കേബിൾ ശൃംഖലകൾ ആക്രമണത്തിനായി ലക്ഷ്യം വെയ്ക്കാൻ എളുപ്പമാണ്.
ഏറ്റവും ഒടുവിൽ 2024 മാർച്ച് 14-ന് പശ്ചിമാഫ്രിക്കയുടെ തീരത്ത് ഒന്നിലധികം കേബിളുകൾക്ക് നാശനഷ്ടം ഉണ്ടായത് ഈ സുരക്ഷാ ഭീഷണിയിലേയ്ക്ക് വിരൽ ചൂണ്ടുന്നതാണ്. ഇതിന്റെ ഭാഗമായി ചുരുങ്ങിയത് പത്ത് രാജ്യങ്ങളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടത്. 2023-ൽ ബാൾട്ടിക് കടലിൽ ഉണ്ടായ നിരവധി കേബിൾ തകരാറുകൾക്ക് പിന്നിൽ അട്ടിമറി സാധ്യതകൾ സംശയിക്കപ്പെട്ടിരുന്നു
ഏറ്റവും ഒടുവിൽ 2024 മാർച്ച് 14-ന് പശ്ചിമാഫ്രിക്കയുടെ തീരത്ത് ഒന്നിലധികം കേബിളുകൾക്ക് നാശനഷ്ടം ഉണ്ടായത് ഈ സുരക്ഷാ ഭീഷണിയിലേയ്ക്ക് വിരൽ ചൂണ്ടുന്നതാണ്. ഇതിന്റെ ഭാഗമായി ചുരുങ്ങിയത് പത്ത് രാജ്യങ്ങളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടത്. 2023-ൽ ബാൾട്ടിക് കടലിൽ ഉണ്ടായ നിരവധി കേബിൾ തകരാറുകൾക്ക് പിന്നിൽ അട്ടിമറി സാധ്യതകൾ സംശയിക്കപ്പെട്ടിരുന്നു. തന്ത്രപ്രധാനമായ ചെങ്കടൽ ഇടനാഴിയിൽ ഈ നിലയിൽ കടലിനടിയിലെ കേബിളുകൾ സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. ഈ മേഖലയിലെ ഹൂതി വിമതരുടെ സാന്നിധ്യമാണ് ഈ ആശങ്കയുടെ പ്രധാനകാരണം. കപ്പൽ നങ്കൂരത്തിൽ നിന്നും കടലിനടിയിലെ കേബിളുകൾക്കുണ്ടായ കേടുപാടുകൾ ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ഇൻ്റർനെറ്റ് ട്രാഫിക്കിങ്ങിനെ തടസ്സപ്പെടുത്തിയിരുന്നു. എന്തുതന്നെയായാലും ഭൗമരാഷ്ട്രീയത്തിലെ വൈരുദ്ധ്യങ്ങളും ആഗോള ഇൻ്റർനെറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയും പരസ്പര ബന്ധിതമായ ഒരു ആശങ്കയായി വർത്തമാന കാലത്ത് ഉയർന്ന് വരുന്നുണ്ട്.
അപകട സാധ്യതയുള്ള മേഖലകളും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളുള്ള പ്രദേശങ്ങളും ഒഴിവാക്കി റൂട്ട് പ്ലാൻ ചെയ്യുന്നതാണ് കടലിനടിയിലെ കേബിളുകൾ സംരക്ഷിക്കാനുള്ള ഏറ്റവും ഉചിതമായ മാർഗ്ഗമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കടലിനടിയിൽ സ്ഥാപിച്ചിരിക്കുന്ന കേബിളുകൾക്ക് സമീപം ഉയർന്ന അപകടസാധ്യതയുള്ള പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുന്ന നിലയിൽ "കേബിൾ സംരക്ഷണ മേഖലകൾ" സ്ഥാപിക്കാൻ വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്. അട്ടിമറികൾ തടയാൻ കേബിളുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങൾ ഭേദഗതി ചെയ്യാനും അത്തരം പ്രദേശങ്ങളിലെ ഇടപെടലുകൾ നിയമവിരുദ്ധമാക്കുന്ന ഉടമ്പടികൾ വികസിപ്പിക്കാനുമുള്ള നിർദ്ദേശങ്ങളും ഉയർന്ന് വരുന്നുണ്ട്. ഭാവിയിൽ ലോകത്തിൻ്റെ ഭൂരിഭാഗം ഇൻ്റർനെറ്റ് ട്രാഫിക്കും കടലിനടിയിലെ കേബിളികൾ വഴിയാകാൻ സാധ്യതകളുണ്ട്. കടലിനടിയിലെ കേബിളുകളും ഉപഗ്രഹങ്ങളും ഉപയോഗിക്കുന്ന ഒരു മിശ്രരീതി കേബിളുകൾക്കെതിരായ സുരക്ഷാ ഭീഷണിയെ മറികടക്കാനുള്ള മാർഗ്ഗമാണെന്നും വിലയിരുത്തലുകളുണ്ട്.
റഫറൻസ്: ഡൗൺ ടു എർത്ത് മാഗസിൻ, പിങ്കി കെ