
കൊല്ലം: കൊല്ലത്ത് കിണറിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി വിനോദിനെ പുറത്തെടുത്തു. ഒന്നര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇയാളെ പുറത്തെടുക്കാനായത്. രാമൻകുളങ്ങരയിലാണ് ഉച്ചയോടെ കിണറിന് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായത്. കല്ലുംപുറം സ്വദേശിയാണ് വിനോദ്. കിണറ്റിൽ നിന്ന് പുറത്തെടുത്ത വിനോദിനെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.