
അടൂര്: കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മ കിണറ്റില് വീണു. പത്തനംതിട്ട അടൂര് തുവയൂരിലാണ് സംഭവം. തുവയൂര് സ്വദേശിനി 58 വയസ്സുള്ള എലിസബത്താണ് കിണറ്റില് വീണത്. ഫയര്ഫോഴ്സ് എത്തി എലിസബത്തിനെ രക്ഷപ്പെടുത്തി. വീട്ടമ്മയെ അടൂര് താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു.