ആര്എസ്എസ് നേതാവിന്റെ വീട്ടില് നിന്ന് പിടികൂടിയത് 770 കിലോ സ്ഫോടക വസ്തു; കേസെടുത്ത് പൊലീസ്

ലൈസന്സ് ഇല്ലാതെ അനധികൃതമായാണ് ഇത് സൂക്ഷിച്ചിരുന്നത്.

dot image

പാനൂര്: ആര്എസ്എസ് നേതാവിന്റെ വീട്ടില് നിന്നും 770 കിലോ സ്ഫോടക വസ്തു ശേഖരം പിടികൂടി. കൊളവല്ലൂര് പൊലീസ് സ്റ്റേഷന് പരിധിയില് സെന്റര് പൊയിലൂരിലാണ് സംഭവം. ആര്എസ്എസ് പ്രാദേശിക നേതാവ് വടക്കേയില് പ്രമോദ്, ബന്ധു വടക്കേയില് ശാന്ത എന്നിവരുടെ വീടുകളില് സൂക്ഷിച്ച 770 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളാണ് പൊലീസ് പിടികൂടിയത്.

ലൈസന്സ് ഇല്ലാതെ അനധികൃതമായാണ് ഇത് സൂക്ഷിച്ചിരുന്നത്. കൊളവല്ലൂര് പൊലീസ് രണ്ട് കേസുകള് രജിസ്റ്റര് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us