ഫ്രാന്സ് തലസ്ഥാന നഗരം പാരിസിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പാലമാണ് പോണ്ട് അലക്സാണ്ട്രെ മൂന്നാമന്. പാലം സ്ഥിതി ചെയ്യുന്നത് സെന് നദിയുടെ മധ്യഭാഗത്തും. എണ്ണിയാലൊടുങ്ങാത്ത സ്മാരകങ്ങളാല് നിറഞ്ഞ പാരിസിലെ ഏറ്റവും അവിസ്മരണീയമായ ചരിത്രമുണ്ട് ഈ പാലത്തിന്.
1900ത്തില് അലക്സാണ്ട്രെ മൂന്നാമന് പാലം ലോകത്തിനായി തുറക്കപ്പെട്ടു. റഷ്യ-ഫ്രാന്സ് ബന്ധത്തിന്റെ കെട്ടുറപ്പിനായാണ് റഷ്യന് ഭരണാധികാരിയായിരുന്ന അലക്സാണ്ടര് മൂന്നാമന് രാജാവിന്റെ പേരില് ഈ പാലം അറിയപ്പെടുന്നത്. 45 മീറ്റര് വീതിയിലും 107 മീറ്റര് നീളത്തിലും അലക്സാണ്ട്രെ മൂന്നാമന് സ്ഥിതി ചെയ്യുന്നു. നാല് സ്തൂപങ്ങള് പാലത്തിന്റെ ഓരോ വശങ്ങളിലും സ്ഥിതി ചെയ്യുന്നു. ഓരോ സ്തൂപത്തിനും മുകളിലായി സ്വര്ണ്ണത്താലും വെങ്കലത്താലും നിര്മ്മിച്ച സിംഹത്തിന്റെ പ്രതിമകളുമുണ്ട്. ഈ സിംഹങ്ങളാല് പാലം സംരക്ഷിക്കപ്പെടുന്നുവെന്നാണ് വിശ്വാസം.
'നിങ്ങള് കണ്ടത് എന്നെയും എതിരാളിയെയും, പക്ഷേ ഞങ്ങള് മൂന്നാളുണ്ടായിരുന്നു'; ഞെട്ടിച്ച് നദ ഹഫീസ്പാരിസ് ഒളിംപിക്സിന്റെ പല വേദികളെയും തമ്മില് കൂട്ടിയോജിപ്പിക്കുന്ന പാലമാണ് അലക്സാണ്ട്രെ മൂന്നാമന്. ലോകകായിക മാമാങ്കത്തെ കൂടുതല് ജനപ്രീയമാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. ട്രയാത്ത്ലോണ്, റോഡ് സൈക്കളിംഗ്, നീന്തല് തുടങ്ങിയ ഒളിംപിക്സ് ഇനങ്ങള്ക്ക് അലക്സാണ്ട്രെ മൂന്നാമന് പാലം സാക്ഷിയാകും.