പ്രതിഷേധത്തിന്റെ തെരുവുകളിൽ നിന്ന് പാരിസിലെ പോഡിയത്തിലേക്ക്; സ്വർണത്തിനരികെ വിനേഷ് ഫോഗട്ട്

അന്താരാഷ്ട്ര വേദിയിലെ 82 വിജയങ്ങൾക്ക് ശേഷം സുസാകി ആദ്യമായി പരാജയപ്പെട്ടിരിക്കുന്നു.

dot image

പാരിസ് ഒളിംപിക്സിന്റെ 11-ാം ദിനം ഇന്ത്യയ്ക്ക് ഏറെ സന്തോഷം നല്കുന്നതാണ്. ടോക്കിയോ ഒളിംപിക്സിലെ സ്വര്ണ മെഡല് ജേതാവ് നീരജ് ചോപ്ര വീണ്ടും ജാവലിന് ത്രോയുടെ ഫൈനലില് കടന്നു. അന്താരാഷ്ട്ര വേദിയിലെ തന്റെ ഏറ്റവും മികച്ച ദൂരമായ 89.34 മീറ്റര് ജാവലിന് എത്തിച്ചാണ് നീരജിന്റെ ഫൈനല് പ്രവേശനം. അതിനിടെ മറ്റൊരു ചരിത്ര നേട്ടവും ഇന്ത്യയെ തേടിയെത്തി. ഒളിംപിക്സ് ചരിത്രത്തില് തന്നെ ആര്ക്കും നേടാന് കഴിയാത്ത ഒരു വിജയം. ഇന്ത്യന് വനിത താരം വിനേഷ് ഫോഗട്ട് അത് നേടിയെടുത്തു.

പാരിസ് ഒളിംപിക്സിന്റെ വനിത വിഭാഗം ഗുസ്തിയില് ക്വാര്ട്ടര് ഫൈനല് മത്സരം. ഇന്ത്യന് താരം വിനേഷ് ഫോഗട്ടിന് എതിരാളി ജപ്പാന് താരം സുസാകി യുയിയായിരുന്നു. ടോക്കിയോയിലെ സ്വര്ണ മെഡല് ജേതാവും പാരിസ് ഒളിംപിക്സിനെത്തിയ ഒന്നാം സീഡുകാരിയുമായിരുന്നു സുസാകി. പാരിസ് ഒളിംപിക്സ് ഗുസ്തിയിൽ ക്വാര്ട്ടർ ഫൈനലിനിറങ്ങുമ്പോൾ അപൂർവ്വമായ റെക്കോർഡുകൾ സുസാകിയുടെ പേരിലുണ്ടായിരുന്നു. 14 വര്ഷത്തെ ഗുസ്തി കരിയറില് മൂന്ന് മത്സരങ്ങളില് മാത്രമാണ് ജപ്പാൻ താരം പരാജയപ്പെട്ടത്. ഒരിക്കല്പോലും ജപ്പാന് താരത്തോടല്ലാതെ സുസാകി ഗുസ്തിയില് പരാജയപ്പെട്ടിട്ടില്ല. അന്താരാഷ്ട്ര വേദിയില് മത്സരിച്ച 82 തവണയും തോല്വി അറിയാത്ത താരം. ടോക്കിയോയില് എതിരാളിക്ക് ഒരു പോയിന്റ് പോലും വിട്ടുകൊടുക്കാതെ സുവര്ണ നേട്ടം സ്വന്തമാക്കി. ഏതൊരു ഗുസ്തി താരത്തിന്റെ ഒളിംപിക്സ് മോഹങ്ങളും സുസാകിയ്ക്ക് മുന്നില് അവസാനിക്കും. കൃത്യമായ ഭക്ഷണക്രമം, സാങ്കേതികപൂര്ണത, എതിരാളിയെ നിഷ്ഫലമാക്കാനുള്ള തന്ത്രങ്ങള്. എല്ലാത്തിലും പൂര്ണത കൈവരിച്ച താരം. പാരിസില് ജപ്പാന്റെ പതാകവാഹകയായ താരം എന്നിങ്ങനെ ഏറെ വിശേഷണങ്ങളുമായാണ് സുസാകി മത്സരത്തിനെത്തിയത്.

അന്താരാഷ്ട്ര വേദിയിലെ 82 മത്സരങ്ങളുടെ വിജയത്തിന് ശേഷം സുസാകി ആദ്യമായി പരാജയപ്പെട്ടിരിക്കുന്നു. അതിന് കാരണമായത് ഒരു ഇന്ത്യന് താരമെന്നതിൽ 140 കോടി ജനങ്ങൾക്ക് ഏറെ അഭിമാനിക്കാം. ഒളിംപിക്സ് ചരിത്രത്തില് ഇതുപോലൊരു വിജയത്തിന് താരതമ്യപ്പെടുത്തലുകള് സാധ്യമല്ല. ഏതൊരു കായികതാരത്തിന്റെയും കരിയറിൽ അടയാളപ്പെടുത്തുന്നതാണ് ഒളിംപിക്സ്. 2016ല് റിയോ ഒളിംപിക്സില് വിനേഷ് പരിക്കേറ്റ് പിന്മാറി. 2021ല് ടോക്കിയോയില് വീണ്ടും പരിക്ക് വില്ലന്. ഇത്തവണ രണ്ടാം റൗണ്ടിനപ്പുറം മുന്നേറാന് സാധിച്ചില്ല. കരിയറിന് തന്നെ അവസാനമായെന്ന് വിധിക്കപ്പെട്ട വര്ഷങ്ങള്. 2023ല് ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി വിനേഷ് തെരുവിലുണ്ടായിരുന്നു. ബജ്റംഗ് പൂനിയ പറഞ്ഞതുപോലെ രാജ്യത്തിന്റെ അഭിമാനമാണ് തെരുവുകളിൽ വലിച്ചിഴയ്ക്കപ്പെട്ടത്.

റിയോയില് ആദ്യ ഒളിംപിക്സിനെത്തുമ്പോള് 22 വയസായിരുന്നു വിനേഷിന്റെ പ്രായം. 48 കിലോഗ്രാം വിഭാഗത്തിലാണ് താരം മത്സരിച്ചത്. എന്നാല് പ്രായം കൂടുമ്പോള് ശരീരഭാരം നിയന്ത്രിക്കാനാവില്ല. ടോക്കിയോയില് 53 കിലോഗ്രാം വിഭാഗത്തില് മത്സരിച്ച വിനേഷ് പാരിസ് ഒളിംപിക്സിൽ ലക്ഷ്യം വെച്ചത് 57 കിലോഗ്രം വിഭാഗത്തിൽ മത്സരിക്കാനാണ്. എന്നാല് പരിക്കുകള് താരത്തിന്റെ കരിയറിനെ അലട്ടിക്കൊണ്ടിരുന്നു. 57 കിലോഗ്രാം വിഭാഗത്തില് അന്ഷു മാലിക്കും 53 കിലോഗ്രാം വിഭാഗത്തില് അന്തിം പാഗലും യോഗ്യത നേടി. ഇതോടെ 50 കിലോഗ്രാം വിഭാഗത്തില് അല്ലാതെ വിനേഷിന് മത്സരിക്കാന് മറ്റ് മാര്ഗങ്ങള് ഇല്ലെന്നായി. ഒടുവില് ഈ വിഭാഗത്തില് മത്സരിക്കാന് വിനേഷ് ശരീരഭാരം കുറച്ചുതുടങ്ങി. ഇത് താരത്തിന്റെ പരിക്കില് നിന്നുള്ള മോചനം കഠിനമാക്കി.

പാരിസ് ഒളിംപിക്സ്; വനിത ഗുസ്തിയിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് ഫൈനലിൽ

പാരിസ് ഒളിംപിക്സ് ഗുസ്തിയില് സുസാകിയുമായുള്ള ക്വാര്ട്ടര് ഫൈനല് മത്സരം ആരംഭിച്ചു. ആദ്യം വിനേഷ് 2-0ത്തിന് പിന്നിലായി. മിനിറ്റുകള്ക്കുള്ളില് മത്സരഫലം വന്നപ്പോള് കായികലോകം ഞെട്ടി. 2-3 എന്ന സ്കോറില് വിനേഷ് ഫോഗട്ടിന് വിജയം. പിന്നാലെ യുക്രെയ്ന് താരം ഒക്സാന ലിവാച്ചിനെ പരാജയപ്പെടുത്തി സെമിയിലേക്ക്. ക്യൂബന് താരം യുസ്നെലിസ് ലോപ്പസിനെ പരാജയപ്പെടുത്തി സ്വർണ മെഡലിനായുള്ള പോരാട്ടത്തിലേക്ക്. ബുധനാഴ്ച രാത്രിയിൽ പാരിസിൽ വിനേഷിലൂടെ ത്രിവർണ പതാക ഉയരാൻ ഒരു രാജ്യം കാത്തിരിക്കുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us