ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം ഇഷാന്ത് ശർമയ്ക്ക് ഇന്ന് 36-ാം പിറന്നാൾ
ഒരു കാലഘട്ടത്തിൽ വിസ്മയിപ്പിക്കുന്ന ബൗളിംഗിനാൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസിൽ കയറിയ ബോളറാണ് ഇഷാന്ത് ശർമ.
ഇന്ത്യയ്ക്കായി 100ലധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരം. ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരിൽ സഹീർ ഖാനൊപ്പം രണ്ടാമൻ. ടെസ്റ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ അഞ്ചാമൻ.
2013 ലെ ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിൽ അംഗം
ആറടി നാലിഞ്ചുകാരനായ ഇഷാന്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഉയരം കൂടിയ താരങ്ങളിൽ ഒരാളാണ്. 14-ാം വയസിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ ഇഷാന്തിന് പ്രോത്സാഹനമായത് ഓസ്ട്രേലിയൻ മുൻ പേസർ ഗ്ലെൻ മഗ്രാത്താണ്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രഥമ പതിപ്പിൽ 3.8 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇഷാന്തിനെ സ്വന്തമാക്കി. അന്നത്തെ താരലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റഴിഞ്ഞ ബൗളറും ഇഷാന്താണ്.
2014 ൽ ലോഡ്സ് ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഒരിന്നിംഗ്സിൽ 74 റൺസ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റെടുത്ത താരം
2014 ൽ ന്യുസിലാൻഡിനെതിരെ ഓക്ലാന്ഡില് ഒരിന്നിംഗ്സിൽ ആറ് വിക്കറ്റ് നേട്ടം. 2011 വെസ്റ്റ് ഇൻഡീസിനെതിരെ ബ്രിഡ്ജ്ടൗൺ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലായി 10 വിക്കറ്റുകൾ..