ട്വന്റി 20യില് പവർപ്ലേയിൽ ഉയർന്ന സ്കോർ; ചരിത്രനേട്ടവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ്

dot image

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ പവർപ്ലേയിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ടീമായി ഓസ്ട്രേലിയ

സ്കോട്ട്ലന്ഡിനെതിരായ മത്സരത്തിൽ ഓസീസ് ടീം ആറ് ഓവറിൽ അടിച്ചെടുത്തത് ഒരു വിക്കറ്റ് നഷ്ടത്തിൽ 113 റൺസാണ്

ജെയ്ക്ക് ഫ്രെയ്സർ മക്ഗർഗിനെ റൺസൊന്നും എടുക്കും മുമ്പെ ഓസീസിന് നഷ്ടമായി

രണ്ടാം വിക്കറ്റിൽ 113 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തിയ മിച്ചൽ മാർഷും ട്രാവിസ് ഹെഡുമാണ് ചരിത്ര നേട്ടത്തിലേക്കെത്തിയത്

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്ഡ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു

മറുപടി ബാറ്റിംഗിൽ 9.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് സംഘം ലക്ഷ്യത്തിലെത്തി

ട്രാവിസ് ഹെഡ് 25 പന്തിൽ 80 റൺസും മിച്ചൽ മാർഷ് 12 പന്തിൽ 39 റൺസും നേടി

ഓസ്ട്രേലിയയ്ക്കായി വേഗത്തിൽ അർദ്ധ സെഞ്ച്വറിയെന്ന നേട്ടവും ഹെഡ് സ്വന്തമാക്കി. 17 പന്തിലാണ് ഹെഡ് അർദ്ധ സെഞ്ച്വറിയിലെത്തിയത്

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us