അത്ര എളുപ്പമല്ല... ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സ്ത്രീയുടെ വിമാനയാത്ര എങ്ങനെയെന്നറിയാമോ?

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ വനിതയായ റുമെയ്‌സ ഗെല്‍സി തന്റെ വ്യത്യസ്തമായ വിമാനയാത്രയെക്കുറിച്ച് പറയുന്നു

dot image

മറ്റാരെയും പോലെയല്ല റുമെയ്‌സ ഗല്‍സിയുടെ വിമാനയാത്ര. നമ്മളെല്ലാവരും ടിക്കറ്റ് ബുക്ക് ചെയ്ത് ഫ്‌ളൈറ്റില്‍ കയറി സീറ്റിലിരുന്ന് യാത്രചെയ്യും അല്ലേ. എന്നാല്‍ റുമെയ്‌സയുടെ യാത്ര അങ്ങനെയൊന്നുമല്ല. ഈ കഴിഞ്ഞയിടെയാണ് ലോകത്തിലെ ഏറ്റവും ഉയരമുളള റുമേയ്‌സ അമേരിക്കയും ഇംഗ്ലണ്ടും സന്ദര്‍ശിക്കുന്നത്. താന്‍ എങ്ങനെയാണ് 'സാഹസികമായി' വിമാന യാത്ര നടത്തിയതെന്ന് ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പറയുകയാണ് അവര്‍.

എങ്ങനൊയാണ് വിമാനത്തില്‍ യാത്രചെയ്യുന്നതെന്നാണ് അവർ വ്യക്തമാക്കുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (GWR) ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയിലാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സില്‍ യാത്രചെയ്ത അനുഭവം റുമെയ്‌സ പങ്കിടുന്നത്. തനിക്ക് 'സ്‌കോളിയോസിസ്' എന്ന അവസ്ഥയുള്ളതിനാല്‍ അതായത് നട്ടെല്ല് വളവ് ഉള്ളതിനാല്‍ വിമാനത്തില്‍ ഇരുന്ന് യാത്ര ചെയ്യാനാകില്ലെന്നും കിടന്ന് യാത്ര ചെയ്യേണ്ടി വരുമെന്നും റുമേസ പറയുന്നു.

മാത്രമല്ല നട്ടെല്ലില്‍ 2 നീളമുള്ള വടികളും 30 സ്‌ക്രൂവും ഉണ്ട്. ഇത് നല്ലെല്ല് വളയാതിരിക്കാനും ഒടിവ് വരാതിരിക്കാനും ഇട്ടിരിക്കുന്നതാണ്. അതുകൊണ്ട് സ്‌ട്രെക്ചറില്‍ കിടക്കുന്നതാണ് തനിക്ക് വിമാനയാത്ര ചെയ്യാനുളള ഏറ്റവും നല്ല മാര്‍ഗമെന്നും റുമേസ വ്യക്തമാക്കുന്നുണ്ട്.

ഏഴ് അടി 0.7 ഇഞ്ച് നീളമുള്ള ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സ്ത്രീയെന്ന റെക്കോര്‍ഡിന് പുറമേ റുമേസിയ ഗെല്‍സി ഒരു ആക്ടിവിസ്റ്റും പൊതുപ്രഭാഷകയുമാണ്. അപൂര്‍വ്വമായ ജനിതകമാറ്റമായ വീവര്‍ സിന്‍ഡ്രോം ആണ് അവരുടെ അസാധാരണമായ പൊക്കത്തിന് കാരണം.

Content Highlights :The world's tallest woman, Rumeysa Gelsi, talks about her unusual flight

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us