ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി കാമേശ്വര റാവു കൊടവന്തിയെ നിയമിച്ചു. ചരൺജിത് സുരീന്ദർ സിംഗ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് നിയമനം. ജൂലൈ ഒന്നുമുതലാണ് നിയമനം പ്രാബല്യത്തിൽ വന്നത്.
1991 ആഗസ്റ്റ് മുതൽ എസ്ബിഐയിൽ ജോലിക്കാരനാണ് കാമേശ്വര റാവു. ബാങ്കിംഗ്, ഫോറെക്സ്, ഫിനാൻസ്, അക്കൗണ്ടിംഗ് എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
രാജ്യത്തെ ചെറുകിട ബിസിനസുകൾക്ക് മികച്ച സേവനം നൽകുന്നതിനായി എസ്ബിഐ ശനിയാഴ്ച 34 ബാങ്കിംഗ് ഹബുകൾ ആരംഭിച്ചു. രാജ്യത്തെ 21 മികച്ച ജില്ലാ കേന്ദ്രങ്ങളിൽ ഏറ്റവും വലിയ വായ്പാ ദാതാവിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് ഹബ്ബുകൾ ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബാങ്കിന്റെ ചെയർമാൻ ദിനേഷ് ഖാരയാണ് ഈ സംരംഭം തുടങ്ങിയത്.