പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിന്റെ അന്താരാഷ്ട്ര ബിസിനസ് സിഇഒ ആയി അപ്ഗ്രേഡിന്റെ മുന്‍ സിഇഒ അര്ജുന് മോഹനെ നിയമിച്ചു. ബൈജൂസ് ആപ്പിന്റെ ഗ്രൂപ്പ് സിഇഒയായി ബൈജു രവീന്ദ്രന് തുടരും. മൃണാള്‍ മോഹിത് ഇന്ത്യന്‍ ബിസിനസിന്റെ മേധാവിയായി തുടരുമെന്നും വ്യത്തങ്ങള്‍ പിടിഐയോട് സ്ഥിരീകരിച്ചു.
11വര്‍ഷത്തിലേറെ ബൈജൂസിന്റെ ചീഫ് ബിസിനസ്സ് ഓഫീസറായി സേവനമനുഷ്ഠിച്ചയാളാണ് മോഹന്‍. 2020 ഏപ്രിലിലാണ് മോഹൻ അപ്ഗ്രേഡിൻ്റെഭാഗമായത്. കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹം അപ്ഗ്രേഡിൽ നിന്ന് രാജിവച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ബോർഡ് അംഗങ്ങളും ഓഡിറ്ററും രാജിവെച്ചത് ഉൾപ്പടെ കമ്പനി ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കമ്പനിയിൽ നിന്ന് അയ്യായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. തിങ്കളാഴ്ച, കോച്ചിംഗ് വിഭാഗമായ ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡിന്റെ രണ്ട് ഡയറക്ടർമാർ ബോർഡിൽ നിന്ന് രാജിവച്ചതായും റിപ്പോർട്ടുണ്ട്.