മോഹന്ലാല് ബ്രാന്ഡ് അംബാസിഡര്: ക്രേസ് ബിസ്ക്കറ്റ്സ് ഇനി ലോകമാകെ

രാജ്യത്തെ ഒന്നാം നിര ബിസ്ക്കറ്റ് ബ്രാന്ഡായി ജനപ്രിയമായ ക്രേസ് ബിസ്ക്കറ്റിനെ ആസ്കോ ഗ്ലോബല് ഏറ്റെടുത്താണ് ലോകോത്തര നിലവാരത്തില് പുനരവതരിപ്പിച്ചത്.

dot image

കൊച്ചി: ലോക വിപണിയിലേക്ക് വ്യാപിക്കുന്ന ക്രേസ് ബിസ്ക്കറ്റിന്റെ ബ്രാന്ഡ് അംബാസിഡറായി മോഹന്ലാല് ധാരണാപത്രത്തില് ഒപ്പു വെച്ചു. ക്രേസ് ബിസ്ക്കറ്റ്സിന്റെ 38 വര്ഷത്തെ ചരിത്രത്തില് ആദ്യ ബ്രാന്ഡ് അംബാസിഡറായി മോഹന്ലാല് ചുമതലയേല്ക്കുന്ന ചടങ്ങില് ക്രേസ് ചെയര്മാന് അബ്ദുള് അസീസ് ചൊവ്വഞ്ചേരി, ഡയറക്ടര് അലി സിയാന്, ബ്രാന്ഡ് സ്ട്രാറ്റജിസ്റ്റ് വി എ ശ്രീകുമാര് തുടങ്ങിയവര് പങ്കെടുത്തു.

'ലോക സഞ്ചാരികള് രുചി തേടി വന്ന മഹാഭൂമികയാണ് ഇന്ത്യ. ഇവിടെ നിന്നും ക്രേസ് ലോകത്തേക്ക് സഞ്ചരിക്കുകയാണ്. രാജ്യത്തിനാകെ അഭിമാനകരമായ ഈ യാത്രയില് ക്രേസ് ബിസ്ക്കറ്റിനൊപ്പം ഞാനും പങ്കുചേരുകയാണ്', മോഹന്ലാല് പറഞ്ഞു.

'ക്രേസ് ബിസ്ക്കറ്റിന് ലോകമാകെ സ്വീകാര്യത ലഭിക്കുക എന്ന ദൗത്യത്തിന് ഒപ്പമാണ് ലാലേട്ടന് പങ്കുചേരുന്നത്. എക്കാലത്തും നല്ല രുചിയുടെ അംബാസിഡറാണ് അദ്ദേഹം. ക്രേസിനെ ലോകത്തിന് പ്രിയങ്കരമാക്കാന് ലാലേട്ടന് സാധിക്കും എന്ന് ഉറപ്പാണ്', അബ്ദുള് അസീസ് ചൊവ്വഞ്ചേരി പറഞ്ഞു.

'ക്രേസിന്റെ എക്കാലത്തെയും പ്രിയങ്കരമായിരുന്ന ശ്രേണി, ക്രീം ബിസ്ക്കറ്റ്സ് വിവിധ രുചിഭേദങ്ങളില് ഉടന് വിപണിയില് എത്തും', ഡയറക്ടര് അലി സിയാന് പറഞ്ഞു.

രാജ്യത്തെ ഒന്നാം നിര ബിസ്ക്കറ്റ് ബ്രാന്ഡായി ജനപ്രിയമായ ക്രേസ് ബിസ്ക്കറ്റിനെ ആസ്കോ ഗ്ലോബല് ഏറ്റെടുത്താണ് ലോകോത്തര നിലവാരത്തില് പുനരവതരിപ്പിച്ചത്. കോഴിക്കോട് കിനാലൂരില് ഒരു ലക്ഷം ചതുരശ്ര അടിയില് കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ആന്ഡ് കണ്ഫക്ഷണറി ഫാക്ടറിയും അന്താരാഷ്ട്ര നിലവാരമുള്ള പ്രൊഡക്ഷന് യൂണിറ്റും സ്ഥാപിച്ചാണ് ക്രേസ് വിപണിയിലെത്തിയത്. ക്രേസ് പുറത്തിറക്കിയ 12 വേരിയന്റുകളും വിപണി വിജയം നേടി.

ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യന് രാജ്യങ്ങളിലായി പടര്ന്നു കിടക്കുന്ന ബിസിനസ് ശൃംഖലകളുള്ള ആസ്കോ ഗ്ലോബല് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിര്മ്മാണ സംരംഭമാണ് ക്രേസ് ബിസ്ക്കറ്റ്സ്. അതിനൂതന സാങ്കേതിക വിദ്യയും അന്താരാഷ്ട്ര പ്രശസ്തി നേടിയ ഫുഡ് ടെക്നോളജിസ്റ്റുകളും നേരിട്ടു തയ്യാറാക്കുന്ന രുചിക്കൂട്ടുകളും ക്രേസ് ബിസ്ക്കറ്റുകളുടെ പ്രത്യേകതകളാണ്.

ചോക്കോ റോക്കി, ബോര്ബോണ്, കാരമല് ഫിംഗേഴ്സ്, കാര്ഡമം ഫ്രഷ്, കോഫി മാരി, തിന് ആരോറൂട്ട്, മില്ക്ക് ക്രഞ്ച്, കാഷ്യൂ കുക്കി, ബട്ടര് കുക്കി, ഫിറ്റ് ബൈറ്റ് തുടങ്ങിയ 12 വേരിയന്റുകളും 22 എസ് കെയുകളുമായാണ് ക്രേസ് ബിസ്ക്കറ്റ്സ് ഇപ്പോള് മാര്ക്കറ്റിലുള്ളത്. വയനാടന് കോഫി, മൂന്നാര് ഏലക്ക-ഗ്രാമ്പു തുടങ്ങി കേരളത്തില് നിന്നുള്ള തനത് രുചികളിലും ക്രേസ് ബിസ്ക്കറ്റുകളുണ്ട്.

സൗദിയിലേക്കും തുടര്ന്ന് യൂറോപ്യന് രാജ്യങ്ങളിലേക്കുമാണ് ക്രേസ് ആദ്യഘട്ട കയറ്റുമതി ആരംഭിക്കുന്നത്. ഗുജറാത്തിലും യുപിയിലുമടക്കം ഇന്ത്യയിലെ സുപ്രധാന ബിസ്ക്കറ്റ് കേന്ദ്രങ്ങളിലെല്ലാം ഫുഡ് ആന്ഡ് കണ്ഫക്ഷണറി ഫാക്ടറികള് ആരംഭിക്കാനും ക്രേസിന് പദ്ധതിയുണ്ട്. ചോക്ലേറ്റ് ക്രീമോടു കൂടിയ ബോര്ബോണ്, ചോക്ലേറ്റ് കുക്കീസായ ചോക്കോറോക്കി എന്നിവയാണ് ക്രേസ് അവസാനം പുറത്തിറക്കിയ വേരിയന്റുകള്. മോഹൻലാൽ ബ്രാൻഡ് അംബാസിഡറായ പരസ്യ ചിത്രങ്ങൾ ഈ മാസം പാലക്കാട് ചിത്രീകരിക്കും.

dot image
To advertise here,contact us
dot image