'മിടുക്കരായ നിരവധിപ്പേർ നമ്മെ വിട്ടുപോകും'; ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്പോട്ടിഫൈ

കമ്പനി നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ലോക സമ്പദ്വ്യവസ്ഥ അത്ര മികച്ചതല്ലെന്ന് സിഇഒ

dot image

ലണ്ടന്: ജീവനക്കാരെ വെട്ടിച്ചുരുക്കാനൊരുങ്ങി പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് കമ്പനിയായ സ്പോട്ടിഫൈ. ആഗോളതലത്തില് 17 ശതമാനം ജീവനക്കാരെയാണ് വെട്ടിക്കുറയ്ക്കുന്നതെന്നാണ് റിപ്പോര്ട്ട്. കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകാനും ചെലവുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും ആഗ്രഹിക്കുന്നതിനാലാണ് പുതിയ തീരുമാനമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സ്പോട്ടിഫൈ സിഇഒ ഡാനിയേല് എക് ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് കമ്പനിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് അറിയിച്ചത്. കമ്പനി നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ലോക സമ്പദ്വ്യവസ്ഥ അത്ര മികച്ചതല്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

'കാര്യങ്ങൾ കൂടുതൽ ചെലവേറിയതായി മാറിയിരിക്കുന്നു. ഇത് സ്പോട്ടിഫൈ അതിന്റെ പണം എങ്ങനെ ചെലവഴിക്കുന്നുവെന്നും ജോലി ചെയ്യാൻ എത്ര ആളുകളെ ആവശ്യമാണെന്നും ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഞങ്ങളുടെ ഭാവി ലക്ഷ്യങ്ങളുമായി സ്പോട്ടിഫൈയെ വികസിപ്പിക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചു. ഞങ്ങളുടെ മൊത്തം ജീവനക്കാരുടെ എണ്ണം ഏകദേശം 17 ശതമാനം കുറയ്ക്കുകയെന്ന ബുദ്ധിമുട്ടുള്ള തീരുമാനമെടുത്തിട്ടുണ്ട്. വിലപ്പെട്ട സംഭാവനകൾ നൽകിയ നിരവധി വ്യക്തികളെ ഇത് ബാധിക്കുമെന്ന് ഞാൻ തിരിച്ചറിയുന്നു. വ്യക്തമായി പറഞ്ഞാൽ, മിടുക്കരും കഴിവുള്ളവരും കഠിനാധ്വാനികളുമായ നിരവധി ആളുകൾ നമ്മെ വിട്ടുപോകും', ഡാനിയൽ പറഞ്ഞു.

നടത്തിപ്പിന് പണമില്ല; 700 കോടി കണ്ടെത്താന് ബൈജു രവീന്ദ്രന്, ശമ്പളം നല്കാന് വീട് പണയപ്പെടുത്തി

എത്രകാലം ജോലി ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിൽ അവരെ സഹായിക്കാൻ ഒരു പേയ്മെന്റ്നൽകും. അവരിതുവരെ എടുക്കാത്ത എല്ലാ ലീവുകൾക്കും പണം നൽകും. കമ്പനി തുടർന്നും കുറച്ചുകാലത്തേക്ക് ആരോഗ്യ സംരക്ഷണം നൽകും, കൂടാതെ അവരുടെ ജോലിയുമായി ബന്ധപ്പെട്ട ഇമിഗ്രേഷൻ പ്രശ്നങ്ങളുള്ള ആളുകളെയും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ജൂണിൽ പോഡ്കാസ്റ്റ് യൂണിറ്റിൽ നിന്ന് 200 ജീവനക്കാരെ സ്പോട്ടിഫൈ പിരിച്ചുവിട്ടിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us