ബെംഗളൂരു: ജനുവരി ഒമ്പതിന് ബെംഗളൂരുവിലെ ലളിത് അശോകില് നടന്ന ആദ്യ സൗത്ത് ഇന്ഡ്യ കണ്ടന്റ് സമ്മിറ്റ് 2024 അടയാളപ്പെടുത്തിയത് മേഖലയുടെ സുപ്രധാന വളര്ച്ചയെ. മാധ്യമ വ്യവസായ രംഗത്ത് സുപ്രധാന പരിപാടികള് സംഘടിപ്പിക്കുന്നതില് പ്രമുഖരായ ഫോര്ത്ത് ഡയമന്ഷന് മീഡിയ സൊല്യൂഷന്സ് ആയിരുന്നു സംഘാടകര്.
ദക്ഷിണേന്ത്യയിലെ ഡിജിറ്റല് കണ്ടന്റ് നിര്മ്മാണ മേഖലയില് ഉണ്ടായ വലിയ വളര്ച്ചയെ ബോധ്യപ്പെടുത്തുന്നതായിരുന്നു സമ്മിറ്റ്. ഡിജിറ്റല് കണ്ടന്റിന് ഉപഭോക്താക്കളേറിയതോടെ മേഖലയിലുണ്ടായ വികാസത്തെയും സമ്മിറ്റ് സാക്ഷ്യപ്പെടുത്തി.
കര്ണാടക പിആര്ഡി ഐപിഎസ് കമ്മീഷണര് ഹേമന്ത് നിംബാല്ക്കര് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. മധൂസൂദനന് സായി, ദുഷ്യന്ത് ശ്രീധര്, മാധവന് തുടങ്ങിയവര് അഭിസംബോധന ചെയ്ത് സംസാരിച്ചു. മീഡിയ സ്ട്രാറ്റജി, കണ്ടന്റ് നിര്മ്മാണം, മാര്ക്കറ്റിംഗ്, ബ്രാന്റിംഗ് എന്നീ മേഖലകളില് വിശദമായ ചര്ച്ചകള് സമ്മിറ്റില് നടന്നു. ഇ കോമേഴ്സ്, ഫിലിം പ്രൊഡക്ഷന്, മാര്ക്കറ്റിംഗ് എന്നീ മേഖലകളെ കുറിച്ചും വിശദമായ ചര്ച്ചയാണ് നടന്നത്.