സ്വിഗ്ഗിയിലെ ഇഡ്ഡലി കൊതിയൻ; ഒരു വർഷം കൊണ്ട് ഓഡർ ചെയ്തത് ഏഴു ലക്ഷം രൂപയ്ക്ക്

മസാല ദോശയ്ക്ക് തൊട്ടുപിന്നിലായി, സ്വിഗ്ഗിയില് ഏറ്റവും കൂടുതല് ആളുകള് ഓര്ഡര് ചെയ്ത പ്രഭാത ഭക്ഷണങ്ങളുടെ കൂട്ടത്തില് രണ്ടാം സ്ഥാനമാണ് ഇഡ്ഡലിക്കുള്ളത്.

dot image

അരിയും ഉഴുന്നും കുതിർത്തരച്ച മാവ് പുളിപ്പിച്ചശേഷം ആവിയിൽ വേവിച്ചുണ്ടാക്കുന്ന ഇഡ്ഡലി കേരളത്തിലും തമിഴ്നാട്ടിലും മാത്രമല്ല അങ്ങ് ഹൈദരാബാദിലും സ്റ്റാർ ആണ്. ലോക ഇഡ്ഡലി ദിനമായ മാര്ച്ച് മുപ്പതിന് കഴിഞ്ഞ 12 മാസത്തിനിടെ ഏറ്റവും കൂടുതൽ ഇഡലി ഓർഡർ ചെയ്ത ഉപയോക്താവിനെ കണ്ടെത്തിയിരിക്കുകയാണ് സ്വിഗ്ഗി. ഹൈദരാബാദ് സ്വദേശിയായ ഇദ്ദേഹം 7.3 ലക്ഷം രൂപയുടെ ഇഡ്ഡലിയാണ് ഒരു വർഷത്തിൽ വാങ്ങിയിരിക്കുന്നത്.

ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂർ, മുംബൈ തുടങ്ങി വിവിധ നഗരങ്ങളിൽ നിന്നുള്ള ഒട്ടേറെ ഉപഭോക്താക്കൾ അത്താഴമായി ഇഡ്ഡലിയാണ് കഴിക്കുന്നത്. ഇഡ്ഡലി ഏറ്റവും കൂടുതൽ ഓർഡർ ചെയ്യുന്ന ആദ്യ മൂന്ന് നഗരങ്ങളാണ് ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ എന്നിവ. മസാല ദോശയ്ക്ക് തൊട്ടുപിന്നിലായി, സ്വിഗ്ഗിയില് ഏറ്റവും കൂടുതല് ആളുകള് ഓര്ഡര് ചെയ്ത പ്രഭാത ഭക്ഷണങ്ങളുടെ കൂട്ടത്തില് രണ്ടാം സ്ഥാനമാണ് ഇഡ്ഡലിക്കുള്ളത്.

കേരളത്തിൽ പാലക്കാട് ജില്ലയിലുള്ള രാമശ്ശേരി എന്ന ഗ്രാമം, രാമശ്ശേരി ഇഡ്ഡലി എന്ന പ്രത്യേക തരം ഇഡ്ഡലിക്ക് പ്രശസ്തമാണ്. ഒരാഴ്ച വച്ചാലും കേടു വരാത്ത രാമശ്ശേരി ഇഡ്ഡലിയുടെ രുചിയറിയാൻ വിദേശികളടക്കം ഇവിടെയെത്തുന്നുണ്ട്. നെയ്യ് ഒഴിച്ചും ചമ്മന്തി പൊടി ചേർത്തും നിരവധി കോമ്പിനേഷനുകൾ ഇഷ്ടപ്പെടുന്നവരുമുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us