6,959 കോടി രൂപ ലാഭവിഹിതം സര്ക്കാരിന് കൈമാറി എസ്ബിഐ

എസ്ബിഐ ചെയര്മാന് ദിനേശ് കുമാര് ഖരയാണ് ധനമന്ത്രി നിര്മല സീതാരാമന് തുക കൈമാറിയത്

dot image

ന്യൂഡല്ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2023-24 സാമ്പത്തിക വര്ഷത്തെ ലാഭവിഹിതം 6,959 കോടി രൂപ സര്ക്കാരിന് കൈമാറി. ഡിവിഡന്റ് ചെക്ക് ഫിനാന്ഷ്യല് സര്വീസസ് സെക്രട്ടറി വിവേക് ജോഷിയുടെ സാന്നിധ്യത്തില് എസ്ബിഐ ചെയര്മാന് ദിനേശ് കുമാര് ഖരയാണ് ധനമന്ത്രി നിര്മല സീതാരാമന് തുക കൈമാറിയത്. 2023 സാമ്പത്തിക വര്ഷത്തില്, എസ്ബിഐ സര്ക്കാരിന് ഡിവിഡന്റ് വരുമാനമായി 5,740 കോടി രൂപയുടെ ചെക്ക് നല്കിയിരുന്നു. അതുവരെ നല്കിയ ഏറ്റവും ഉയര്ന്ന ലാഭവിഹിതമായിരുന്നു കഴിഞ്ഞ വര്ഷം നല്കിയത്.

'2023-24 സാമ്പത്തിക വര്ഷത്തില് എസ്ബിഐ ഒരു ഓഹരിക്ക് 13.70 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു, മുന് വര്ഷം വിതരണം ചെയ്ത ഇക്വിറ്റിക്ക് 11.30 രൂപയേക്കാള് കൂടുതലാണ്. 2023-24 കാലയളവില്, മുന് വര്ഷത്തെ 55,648 കോടി രൂപയില് നിന്ന് 67,085 കോടി രൂപയുടെ റെക്കോര്ഡ് ഏകീകൃത അറ്റാദായം ബാങ്ക് നേടി', ദിനേശ് കുമാര് ഖര പറഞ്ഞു.

സര്ക്കാര് ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) വെള്ളിയാഴ്ച 857 കോടി രൂപയുടെ ഡിവിഡന്റ് ചെക്ക് ധനമന്ത്രി നിര്മ്മല സീതാരാമന് കൈമാറി. ഫിനാന്ഷ്യല് സര്വീസസ് സെക്രട്ടറി വിവേക് ജോഷിയുടെ സാന്നിധ്യത്തില് ബിഒഎം മാനേജിങ് ഡയറക്ടര് നിധു സക്സേനയും എക്സിക്യൂട്ടീവ് ഡയറക്ടര് ആശിഷ് പാണ്ഡെയും ചേര്ന്നാണ് ചെക്ക് കൈമാറിയത്.

dot image
To advertise here,contact us
dot image