ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം പുതുക്കി രാജ്യാന്തര നാണ്യനിധി

നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം പുതുക്കി രാജ്യാന്തര നാണ്യനിധി

dot image

നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമാക്കി ഉയര്‍ത്തി രാജ്യാന്തര നാണ്യനിധി. ഗ്രാമീണ മേഖലയില്‍ ഉപഭോഗം കൂടിയത് അടക്കമുള്ള ഘടകങ്ങളാണ് വളര്‍ച്ചാ അനുമാനം പുതുക്കാന്‍ പ്രേരണയായത് എന്ന് രാജ്യാന്തര നാണ്യനിധിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2026 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനത്തില്‍ മാറ്റമില്ല. 6.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ജൂണില്‍ റിസര്‍വ് ബാങ്കും ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം പുതുക്കിയിട്ടുണ്ട്.

ഏഴുശതമാനത്തില്‍ നിന്ന് 7.2 ശതമാനമായാണ് ഉയര്‍ത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യ ഏഴുശതമാനത്തിലധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2024 സാമ്പത്തികവര്‍ഷം മാത്രം 8.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us