പ്രശസ്ത ഇന്ത്യന്‍ ബ്രാന്‍ഡായ വിജയ് ബ്രാന്‍ഡിന്റെ പേരും ലോഗോയും ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കുമെതിരെ കമ്പനി രംഗത്ത്. വിജയ് ഇനി മുതല്‍ മറ്റൊരു പേരായ് മാറുന്നു എന്ന രീതിയില്‍ ഒരു സിനിമാ താരത്തിന്റെ ഫോട്ടോ വച്ചു പരസ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ വന്ന വാര്‍ത്തകളും പരസ്യങ്ങളും തികച്ചും അടിസ്ഥാന രഹിതമാണെന്നും ഉപഭോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും കമ്പനി അറിയിച്ചു.
കാല്‍ നൂറ്റാണ്ടായി വിജയ് ബ്രാന്‍ഡിന്റെ പേരും ലോഗോയും സൗദി അറേബ്യയില്‍ SAIP യില്‍ ട്രേഡ് മാര്‍ക്ക് നിയമമനുസരിച്ച് മൂലന്‍സ് ഇന്റര്‍നാഷ്ണല്‍ എക്സസിം പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും വിജയ് ബ്രാന്‍ഡ് നാല് പതിറ്റാണ്ട് പഴക്കമുള്ള ബ്രാന്‍ഡാണെന്നും കമ്പനി അധീകൃതര്‍ പറഞ്ഞു.
വിപണിയില്‍ വിജയ് ബ്രാന്‍ഡിന്റെ സ്വീകാര്യതയും പ്രശസ്തിയും മുതലെടുക്കാനും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്ത്തതെന്നും കമ്പനി പറയുന്നു. വിജയ് ബ്രാന്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് ഇറക്കിയതിനു സൗദി ഗവണ്‍മെന്റിന്റെ നിയമ നടപടികള്‍ നേരിടുന്നവര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് കരുതുന്നുവെന്നും കമ്പനി വ്യക്തമാക്കി.