ഇനി വ്യാജ ലോണ് ആപ്പുകളുടെ കെണിയില് പെടില്ല; പുതിയ സംവിധാനവുമായി ആര്ബിഐ

അംഗീകൃത ലോണ് ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാബേസിന് രൂപം നല്കാന് ഒരുങ്ങി റിസര്വ് ബാങ്ക്

dot image

മുംബൈ: നിലവില് രാജ്യത്ത് ഓരോ ദിവസവും നിരവധിപ്പേരാണ് ലോണ് ആപ്പുകളുടെ കെണിയില് വീഴുന്നത്. ഇതില് നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് വേണ്ടി അംഗീകൃത ലോണ് ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാബേസിന് രൂപം നല്കാന് ഒരുങ്ങി റിസര്വ് ബാങ്ക്. ഇതിലൂടെ അംഗീകാരമില്ലാത്ത ലോണ് ആപ്പുകള് ഏതെല്ലാമാണ് എന്ന് ഉപഭോക്താവിന് തിരിച്ചറിയാന് സാധിക്കും. ആര്ബിഐയുടെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള് അംഗീകൃത ലോണ് ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാബേസിന് മേല്നോട്ടം വഹിക്കുന്ന തരത്തിലാണ് പദ്ധതിക്ക് രൂപം നല്കുന്നത്.

ലോണ് ആപ്പുകളെ കുറിച്ചുള്ള വിവരങ്ങള് നല്കുകയും വിശദാംശങ്ങള് സൂക്ഷിക്കുകയും ചെയ്യുന്ന തരത്തിലാണ് ആര്ബിഐയുടെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള് പ്രവര്ത്തിക്കുകയെന്ന് റിസര്വ് ബാങ്ക് ഗവര്ണര് ശക്തികാന്ത ദാസ് അറിയിച്ചു. ലോണ് ആപ്പുകളെ കുറിച്ചുള്ള വിവരങ്ങള് നല്കുകയും വിശദാംശങ്ങള് സൂക്ഷിക്കുകയും ചെയ്യുന്ന തരത്തിലാണ് ആര്ബിഐയുടെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള് പ്രവര്ത്തിക്കുക.

നിലവില് വ്യാജ ലോണ് ആപ്പുകളെ നിയന്ത്രിക്കുന്നതിന് നിരവധി നടപടികള് സ്വീകരിച്ചിട്ടുണ്ട്. എന്നാല് കൂടുതല് സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് പുതിയ സംവിധാനം ഒരുക്കുന്നത്. അംഗീകൃത ലോണ് ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാ ബേസ് റിസര്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള് നിയന്ത്രിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us