ഡെലിവറി തൊഴിലാളികളുടെ അവസ്ഥ അതീവ പരിതാപകരം; ഇവരെക്കുറിച്ച് നമ്മൾ ഓർക്കാറുണ്ടോ?

നമ്മൾക്ക് വേണ്ടി ദിവസേന കഷ്ടപ്പെടുന്ന ഒരു വിഭാഗം ജീവിക്കാൻ പെടാപ്പാട് പെടുകയാണത്രെ.

dot image

എന്തിനും ഏതിനും നമ്മൾ ഓൺലൈൻ ഡെലിവറി അപ്ലിക്കേഷനുകളെ ആശ്രയിക്കുന്ന കാലമാണിത്. ഷോപ്പിങ് ആകട്ടെ, ഭക്ഷണമാകട്ടെ, എന്തിന് പലചരക്ക് പോലും ഓൺലൈനായി, ഒറ്റ ക്ലിക്കിൽ ലഭിക്കുന്ന കാലമാണ്. അവയെല്ലാം നമുക്ക് ഒരു നിമിഷം പോലും വൈകാതെ എത്തിക്കാനായി നിരവധി ഡെലിവറി തൊഴിലാളികളും രാത്രി പകലെന്നില്ലാതെ ജോലി ചെയ്യുന്നുമുണ്ട്. നമ്മളെപ്പോഴെങ്കിലും അവരുടെ ജീവിതാവസ്ഥ ആലോചിച്ചിട്ടുണ്ടോ? അവർ നിത്യേന കഴിഞ്ഞുകൂടുന്നത് എങ്ങനെയാണെന്ന് നമ്മൾ ഓർക്കാറുണ്ടോ?

അടുത്തിടെ ഇത്തരം ഗിഗ് തൊഴിലാളികൾക്കിടയിൽ അവരുടെ ജീവിതനിലവാരവും വരുമാനവും സംബന്ധിച്ച ചില പഠനങ്ങൾ നടന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ആ സർവേയിലൂടെ പുറത്തുവന്നത്. സർവേ നടത്തിയതിൽ വെച്ച് ഏകദേശം 78 ശതമാനത്തോളം ഗിഗ് തൊഴിലാളികളും മാസം 12000 രൂപ പോലും സമ്പാദിക്കുന്നില്ലത്രെ ! അതായത് ഒരു വർഷമെടുത്താൽ രണ്ടര ലക്ഷം രൂപ പോലും ഇവർക്ക് സമ്പാദിക്കാനാകുന്നില്ലെന്ന് സാരം!

ബോർസോ എന്ന ഡെലിവറി കമ്പനിയാണ് ഈ പഠനം നടത്തിയത്. ഇന്ത്യയിലെ ടയർ 1,ടയർ 2 നഗരങ്ങളായ മുംബൈ, പൂനെ, ദില്ലി, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ നിന്ന് 2000 ത്തോളം വരുന്ന തൊഴിലാളികളിലാണ് ഈ പഠനം നടന്നത്. ഇത് കൂടാതെ ചില ടയർ 3 നഗരങ്ങളിലും പഠനം നടന്നിരുന്നു. അവയിലാണ് ഞെട്ടിക്കുന്ന ഈ കണക്ക് പുറത്തുവന്നത്.

വിവിധ ഫുഡ് ഡെലിവറി കമ്പനികളുടെയും, ആമസോൺ പോലുള്ള എംഎൻസികളുടെയും ഡെലിവറി തൊഴിലാളികളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഇതിലാണ് 78 ശതമാനത്തോളം വരുന്ന തൊഴിലാളികൾ തീർത്തും അരക്ഷിതരാണെന്ന ഞെട്ടിക്കുന്ന ഫലം പുറത്തുവന്നത്. അതായത് നമ്മൾക്ക് വേണ്ടി ദിവസേന കഷ്ടപ്പെടുന്ന ഒരു വിഭാഗം ജീവിക്കാൻ പെടാപ്പാട് പെടുകയാണത്രെ.

ഇത് കൂടാതെ ഇവരിൽ പലർക്കും നിക്ഷേപങ്ങളെക്കുറിച്ചോ, നികുതി അടയ്ക്കുന്നതിനെക്കുറിച്ചോ കൃത്യമായ അവബോധമില്ലെന്നും ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കണമെന്നോ, എങ്ങനെ ഇരട്ടിപ്പിക്കണെമെന്നതിനെക്കുറിച്ചോ ധാരണയില്ലെന്നും റിപ്പോർട്ടിലുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us