മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനിയുടെ പതനം ഇന്ത്യൻ വ്യവസായ രംഗത്തെ സമാനകളില്ലാത്ത വീഴ്ചയാണ്. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ തിരിച്ചടിയാണ് വെള്ളിയാഴ്ച അനിൽ അംബാനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിൽ നിന്നുള്ള ഫണ്ട് വകമാറ്റത്തിന് വെള്ളിയാഴ്ച സെബി അനിൽ അംബാനിക്ക് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിതാവ് ധീരുഭായ് അംബാനി പടുത്തുയർത്തിയ റിലയൻസ് സാമ്രാജ്യം മക്കളായ മുകേഷ് അംബാനിക്കും അനിൽ അംബാനിക്കും ഇടയിൽ വീതം വെയ്ക്കുന്നതേടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്.
ഒരു വശത്ത് മുകേഷ് അംബാനി ഏറ്റവും വിജയകരമായി തൻ്റെ സംരംഭങ്ങളെ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ അനിൽ അംബാനിക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. കമ്പനികളുടെ വർധിച്ചുവരുന്ന കടങ്ങളും, നിയമപരമായ തർക്കങ്ങളും അനിൽ അംബാനിയുടെ സംരഭങ്ങളെ പ്രതിസന്ധിയിലാക്കി. നടത്തിപ്പ് പരമായ തിരിച്ചടികളും ഇക്കാലയളവിൽ അഭിമുഖീകരിക്കേണ്ടതായി വന്നു. ഇത് ആത്യന്തികമായി അനിൽ അംബാനിയെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിച്ചു.
2005
റിലയൻസ് ഗ്രൂപ്പ് രണ്ടാക്കി മുകേഷ് അംബാനിക്കും അനിൽ അംബാനിക്കും വീതിച്ചു നൽകാൻ അംബാനി കുടുംബം തീരുമാനിച്ചു.
2006
റിലയൻസ് ഗ്രൂപ്പ് രണ്ടായതിന് പിന്നാലെ മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രി ലിമിറ്റഡ് കൈവശം വെച്ചു. അനിൽ അംബാനി അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പ് രൂപീകരിച്ച് മുന്നോട്ടുപോയി. റിലയൻസ് കമ്മ്യൂണിക്കേഷൻസും റിലയൻസ് ഇൻഫ്രാസ്ട്രെക്ച്ചറുമായിരുന്നു അനിൽ അംബാനിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നത്.
2008
അനിൽ അംബാനി നയിച്ചിരുന്ന റിലയൻസ് സൗത്ത് ആഫ്രിക്കയിലെ എംടിഎന്നുമായി ലയന ചർച്ച നടത്തി. അനിൽ അംബാനിയുടെ ടെലകോം കമ്പനികളിൽ മുകേഷ് അംബാനി അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് അനിൽ അത്തരമൊരു നീക്കം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
2009 ജൂൺ മുതൽ 2010 മെയ് വരെ
റിലയൻസ് ഇൻസ്ട്രീസും റിലയൻസ് നാച്ചുറൽസ് റിസോർസസും തമ്മിൽ ഗ്യാസ് സപ്ലൈയുമായി ബന്ധപ്പെട്ട് നിയമതർക്കം ഉടലെടുത്തു. മുകേഷ് അംബാനിക്ക് അനുകൂലമായിട്ടായിരുന്നു ഓടുവിൽ കോടതി വിധി.
2013
അനിൽ അംബാനിയും മുകേഷ് അംബാനിയും 200 മില്യൺ ഡോളറിന്റെ ടെലകോം കരാറിൽ ഒപ്പുവെച്ചു. ഒരു അനുരഞ്ജന നീക്കമായാണ് അത് വിലയിരുത്തപ്പെട്ടത്.
2014
അനിൽ അംബാനിയുടെ ഊർജ്ജ അടിസ്ഥന വികസന കമ്പനികൾക്ക് വലിയ തോതിൽ കടം വർദ്ധിച്ചു
2015-2017
റിലയൻസ് ഡിഫെൻസും റിലയൻസ് നേവൽ എൻജിനീയറിങ്ങ് ലിമിറ്റഡും പാപ്പരത്ത നടപടികളെ അഭിമുഖീകരിച്ചു.
2017 ഫെബ്രുവരി
അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ദേനാ ബാങ്കിൽ നിന്നും 250 കോടി രൂപ കടമെടുത്ത്. നാല് കൊല്ലത്തിന് ശേഷവും തിരിച്ചടവ് തെറ്റി ബാക്കിയായി.
2018
കടം കുറയ്ക്കുന്നതിനായി 25000 കോടിരൂപയുടെ ടെലകോം ആസ്തി വിൽക്കാനുള്ള പദ്ധതി റിലയൻസ് കമ്മ്യൂണിക്കേഷൻസ് പ്രഖ്യാപിച്ചു.
2019
അനിൽ അംബാനി നിയമനടപടികളെ അഭിമുഖീകരിക്കാൻ തുടങ്ങി. എറിക്സൺ എബിക്ക് തിരിച്ചടവ് മുടങ്ങുകയും ചൈനീസ് ബാങ്കുകളുമായി ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർന്നപ്പോൾ അനിൽ അംബാനിയെ ജയിൽ വാസം ഉൾപ്പെടെയുള്ള നടപടികൾ തുറിച്ച് നോക്കി.
2021
2400 കോടി രൂപ മൂല്യമുള്ള ബോണ്ട് ഇടപാടിൽ പ്രതിസന്ധി ഉണ്ടായതോടെ റിലയൻസ് ക്യാപിറ്റൽ പാപ്പർ ഹര്ജി ഫയൽ ചെയ്തു.
2022 ഫെബ്രുവരി
അനിൽ അംബാനിക്കെതിരെ സെബി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
2024 അഗസ്റ്റ് 23
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിൽ നിന്നും പണം വകമാറ്റിയതുമായി ബന്ധപ്പെട്ട് അനിൽ അംബാനിക്കും 24 സ്ഥാപനങ്ങൾക്കും സെബി അഞ്ച് വർഷത്തെ നിരോധനം ഏർപ്പെടപത്തി. അനിൽ അംബാനിക്ക് 25 കോടി പിഴ ചുമത്തുകയുകയും ഓഹരി വിപണയിൽ ഏതെങ്കിലും സ്ഥാനം വഹിക്കുന്നതിൽ നിന്ന് അഞ്ച് കൊല്ലത്തേയ്ക്ക് വിലക്കുകയപം ചെതു. ഒരു തട്ടിപ്പ് പദ്ധതി വഴി 8.800 കോടി രൂപ ഗ്രൂപ്പ് കമ്പനികൾക്ക് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തി.