ഇവിടെ ഇത്രയും ശതകോടീശ്വരന്മാരോ! ബീജിങ്ങിനെ മറികടന്ന് ഇന്ത്യൻ നഗരം ഒന്നാമത്

ഡൽഹി ആണ് പട്ടികയിൽ രണ്ടാമത്. ഇവിടെ 18 പേരാണ് പുതിയതായി പട്ടികയിൽ ഇടം പിടിച്ചത്, ആകെ എണ്ണം 217.

dot image

ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഏഷ്യയിലെ ഒന്നാം നമ്പർ നഗരമായി മുംബൈ. ബീജിങ്ങിനെ മറികടന്നാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ നഗരം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 2024 Hurun India Rich List റിപ്പോർട്ടാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

മുംബൈയിൽ 58 പേരാണ് പുതിയതായി ശതകോടീശ്വരന്മാരുടെ പട്ടികയിലേക്ക് എത്തിയിരിക്കുന്നത്. നിലവിൽ നഗരത്തിൽ 386 ശതകോടീശ്വരന്മാരുണ്ടെന്നാണ് കണക്ക്. 'പട്ടികയിലെ 25 ശതമാനം പേരുമുള്ളത് മുംബൈയിലാണ്. മുംബൈ ഏഷ്യയുടെ ശതകോടീശ്വര തലസ്ഥാനം മാത്രമല്ല, ബീജിങ്ങിനെ അക്കാര്യത്തിൽ പിന്നിലാക്കുകയും ചെയ്തു.'- റിപ്പോർട്ട് പറയുന്നു.

ശതകോടീശ്വരന്മാരുടെ കാര്യത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ നഗരം ഡൽഹി ആണ്. ഇവിടെ 18 പേരാണ് പുതിയതായി പട്ടികയിൽ ഇടം പിടിച്ചത്, ആകെ എണ്ണം 217. ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ മൂന്നാമതുള്ളത് ഹൈദരാബാദ് ആണ്. ഇവിടെ 17 പേർ കൂടി ശതകോടീശ്വരന്മാരായതോടെ ആകെ എണ്ണം 104 ആയി. 100 ശതകോടീശ്വരന്മാരുള്ള ബംഗളൂരുവാണ് 2024 Hurun India Rich List പട്ടികയിൽ നാലാമതുള്ളത്. പട്ടികയിൽ ആദ്യപത്തിലുള്ള മറ്റ് നഗരങ്ങൾ യഥാക്രമം ചെന്നൈ (82), കൊൽക്കത്ത (69), അഹമ്മദാബാദ് (67), പൂനെ (53). സൂറത്ത് (28), ഗുരുഗ്രാം (23) എന്നിവയാണ്.

ശതകോടീശ്വരന്മാരുടെ എണ്ണത്തിന്റെ കാര്യത്തിൽ മുംബൈ ദ്രുതഗതിയിലുള്ള വളർച്ചയാണ് രേഖപ്പെടുത്തുന്നതെന്ന് ഈ വർഷം മാർച്ചിൽ പുറത്തുവിട്ട റിപ്പോർട്ടിൽ Hurun India Rich List പറഞ്ഞിരുന്നു. അതേസമയം, നിലവിൽ ആഗോളതലത്തിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് മുംബൈയ്ക്കുള്ളത്. 119 പേർ പുതിയതായി പട്ടികയിലെത്തിയ ന്യൂ യോർക്കാണ് ഒന്നാമതുള്ളത്. ലണ്ടൻ ആണ് രണ്ടാം സ്ഥാനത്തുള്ളത്.

ഹിൻഡൻബർഗ് റിപ്പോർട്ട് ഏറ്റില്ല? അംബാനിയെ മറികടന്ന് അദാനി, ഇന്ത്യൻ ധനികരിൽ നമ്പർ വൺ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us