ഒരു വശത്ത് ടെക്ക് കമ്പനികൾ അടക്കമുള്ളവർ തൊഴിലാളികളെ പിരിച്ചുവിടുമ്പോൾ മറുവശത്ത് ജോലിക്ക് ആളെ തേടുകയാണ് ചില കമ്പനികൾ. ദീപാവലി, ഗണേശ ചതുർഥി അടക്കമുള്ള ഫെസ്റ്റിവൽ സീസണുകൾക്ക് മുന്നോടിയായാണ് ചില കമ്പനികൾ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുന്നത്.
രാജ്യത്തെ ടയർ 2 , ടയർ 3 നഗരങ്ങളിലാണ് പ്രധാനമായും ഈ വർധനയുണ്ടാകുക. ഫ്ലിപ്കാർട്ട് പോലുള്ള ഇ- കോമേഴ്സ് കമ്പനികൾക്കാണ് നിലവിൽ തൊഴിലാളികളെ ആവശ്യമായുള്ളത്. ഉത്തരേന്ത്യൻ നഗരങ്ങളിൽ അടക്കം വിവിധ ആഘോഷങ്ങളുടെ ദിവസങ്ങൾ വരാൻ പോകുന്നതിനാൽ ഇപ്പോൾത്തന്നെ ആൾക്ഷാമം രൂക്ഷമാണെന്നാണ് കമ്പനി അധികൃതരുടെ പ്രതികരണം. നിലവിൽ ഫ്ലിപ്കാർട്ടിന് മാത്രമായി ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയുണ്ട് എന്നാണ് 'ഇന്ത്യൻ എക്സ്പ്രസ്സ്' റിപ്പോർട്ട് ചെയ്യുന്നത്.
'ചിലതിന് വില കൂടും ചിലതിന് കുറയും'; സബ്സിഡി സാധനങ്ങളുടെ വില വര്ധന ന്യായീകരിച്ച് മന്ത്രിതാത്കാലിക ജോലിക്കാർക്കും ആവശ്യക്കാർ ഏറെയാണെന്നാണ് എച്ച് ആർ കമ്പനിയായ സിഐഇഎല്ലിന്റെ അധികൃതർ പറയുന്നത്. തൊഴിലാളിക്ഷാമം പ്രധാനമായുമുള്ളത് ഇ കോമേഴ്സ്, ലോജിസ്റ്റിക്സ്, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ആണെന്ന് സിഐഇഎൽ പറയുന്നു. ഈ മേഖലകളിൽ കൂടുതലായും ആവശ്യമുള്ളത് മുൻ നിര ജീവനക്കാരെയാണ് എന്നതിനാൽ വിദ്യാഭ്യാസമുള്ള യുവാക്കൾക്ക് സാധ്യതയേറെയാണെന്നും കമ്പനി അധികൃതർ പറയുന്നു.
ടെക്ക് കമ്പനികൾ അടക്കമുള്ളവ തൊഴിലാളികളെ പിരിച്ചുവിടുമ്പോഴാണ് മറുവശത്ത് കമ്പനികള് തൊഴിലിന് ആളുകളെ തേടുന്നത്. ഓഗസ്റ്റിൽ മാത്രം ടെക്ക് മേഖലയിൽ ജോലി നഷ്ടപ്പെട്ടവർ 27,065 പേരെന്നാണ് കണക്കുകൾ. പിരിച്ചുവിടൽ നടപടികൾ നിരീക്ഷിക്കുന്ന ലേഓഫ്സ് എന്ന വെബ്സൈറ്റായിരുന്നു കണക്കുകൾ പുറത്തുവിട്ടത്.
ഇന്റൽ, സിസ്കോ തുടങ്ങിയ ടെക്ക് ഭീമന്മാരുടെ കൂട്ടപ്പിരിച്ചുവിടലാണ് സംഖ്യ ഇത്രയേറെ ഉയരാൻ കാരണമായത്. ഓഗസ്റ്റ് മാസം മാത്രം ഇന്റൽ 15000 തൊഴിലാളികളെയും, സിസ്കോ 5900 തൊഴിലാളികളെയും പിരിച്ചുവിട്ടിരുന്നു. ഇവർക്ക് പിറകെ ചെറുകമ്പനികളും ചേർന്നതോടെ സംഖ്യ ഉയരുകയായിരുന്നു.