എല്ലാ വീടുകളിലും ഇനി സോളാര് വൈദ്യുതി? മൂപ്പന്സ് സോളാര് CFPLമായി കൈകോര്ക്കുന്നു

പ്രധാനമന്ത്രിയുടെ റെസിഡന്ഷ്യല് പ്രൊജക്ടുകള് കേരളത്തില് സജീവമാക്കാന് മൂപ്പന്സ് സോളാര് CFPLമായി കൈകോര്ക്കുന്നു

dot image

കേരളത്തിലെ പ്രമുഖ സോളാര് എനര്ജി സൊല്യൂഷന്സ് പ്രൊവൈഡറായ മൂപ്പന്സ് സോളാര്, CFPL-മായി ചേര്ന്ന് സംയുക്ത പങ്കാളിത്തം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ സൂര്യ ഘര് റെസിഡന്ഷ്യല് പ്രൊജെക്ടുകള്ക്കായി 0% പലിശ, നോ-കോസ്റ്റ് ഇഎംഐ, ഈസി ഫിനാന്സിംഗ് ഓപ്ഷനുകള് എന്നിവ സജ്ജീകരിക്കുന്നതിനായാണ് മൂപ്പന്സ് സോളാറും CFPL-ഉം കൈകോര്ക്കുന്നത്. കേരളത്തില് ആദ്യമായി സോളാറിന് 0% പലിശയില് നോ കോസ്റ്റ് EMI അവതരിപ്പിക്കുകയാണ് മൂപ്പന്സ് സോളാര്. ഈ സംയുക്ത സഹകരണം, പിഎം സൂര്യ ഘര് പ്രോഗ്രാമിലെ ഒരു നാഴികക്കല്ല് അടയാളപ്പെടുത്തുകയും മുമ്പത്തേക്കാള് കൂടുതല് വ്യാപകമായി സൗരോര്ജ്ജം ലഭ്യമാക്കാനും സഹായിക്കുകയും ചെയ്യും.

ഇന്ത്യയൊട്ടാകെ റൂഫ് ടോപ്പ് സോളാറിന് വമ്പിച്ച സബ്സിഡിയുമായി ഒരു കോടി വീടുകളില് സോളാര് സ്ഥാപിക്കുവാന് 2024 ഫെബ്രുവരിയില് ഇന്ത്യന് പ്രധാനമന്ത്രി തുടക്കമിട്ട പദ്ധതിയാണ് പിഎം സൂര്യ ഘര് മുഫ്ത് ബിജ്ലി യോജന. വൈദ്യുതി കണക്ഷന് ഉള്ള ഒന്നരക്കോടിയോളം വീടുകളുള്ള കേരളത്തില് ഇതുവരെ രണ്ട് ലക്ഷത്തില് താഴെ ഉപഭോക്താക്കള് മാത്രമാണ് സോളാര് സ്ഥാപിച്ചിട്ടുള്ളത്. ഈ പദ്ധതിയിലൂടെ 10 ലക്ഷത്തോളം വീടുകള് എങ്കിലും കുറഞ്ഞ സമയത്തിനകം സോളാര് സ്ഥാപിക്കുവാനാണ് കേരളം ലക്ഷ്യമിടുന്നത്. മുടക്ക് മുതലിന്റെ ഭാരം ലഘൂകരിക്കാന് പൊതുമേഖല ബാങ്കുകള് ഉള്പ്പെടെ ലോണുകള് കൊടുക്കുന്നുണ്ട്. ഇപ്പോള്, മൂപ്പന്സ് സോളാര് അവതരിപ്പിക്കുന്ന പലിശരഹിതവായ്പ എന്ന പദ്ധതി ഈ മേഖലയില് തന്നെ വലിയ വഴിത്തിരിവാകാന് ഉതകുന്നതാണ്. പിഎം സൂര്യ ഘര് പദ്ധതി നടപ്പിലാക്കുന്നതില് കേരളം നിലവില് മൂന്നാം സ്ഥാനത്താണെന്നും രണ്ടു ലക്ഷം രജിസ്ട്രേഷനുകള്ക്ക് പുറമെ 65000 ത്തിലധികം ആപ്ലിക്കേഷനുകളും ഇതുവരെ ലഭിച്ചിട്ടുണ്ടെന്നും PM Surya Ghar, KSEBL State Nodal Officer നൗഷാദ് പ്രസ്താവിച്ചു. ഏകദേശം 500 കോടി രൂപ മുതല്മുടക്കുവരുന്ന ഈ പദ്ധതിയുടെ ലക്ഷ്യം സൗരോര്ജ്ജത്തിന്റെ പ്രാധാന്യം കൂടുതല് ആളുകളിലേക്കെത്തിച്ച് സോളാര് ഉപഭോഗത്തില് ഇന്ത്യയെ ഒന്നാമതെത്തിക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

പദ്ധതിയുടെ പ്രധാന ഹൈലൈറ്റുകള്:

കേരളത്തില് ആദ്യമായി സോളാറിന് 0% പലിശ, നോ-കോസ്റ്റ് ഇഎംഐ, യോഗ്യത മാനദണ്ഡങ്ങളില് ഇളവുകള്

മൂപ്പന്സ് സോളാര്, CFPL-ന്റെ പങ്കാളിത്തത്തോടെ, ഉപഭോക്താക്കള്ക്ക് അവരുടെ PM സൂര്യ ഘര് റെസിഡന്ഷ്യല് പ്രോജക്റ്റുകള്ക്കായി മറ്റു ചെലവുകളോ പലിശ നിരക്കുകളോ ഇല്ലാതെ സോളാര് സിസ്റ്റം സ്ഥാപിക്കാനുള്ള അവസരം നല്കുന്നു. ഈ ആകര്ഷകമായ ഫിനാന്സിംഗ് പ്ലാന് സാമ്പത്തിക ബാധ്യതയില്ലാതെ ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ സൗരോര്ജത്തിന്റ ആനുകൂല്യങ്ങള് ലഭിക്കാന് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.

ഫ്ലെക്സിബിള് ടെനര് ഓപ്ഷനുകള്: ഉപഭോക്താക്കള്ക്ക് 12 മാസം വരെ അവരുടെ ആവശ്യങ്ങള്ക്ക് അനുയോജ്യമായ ഒരു സമയപരിധി തിരഞ്ഞെടുക്കാനുള്ള സൗകര്യം നല്കുന്നു. ഇത് ഉപഭോക്താക്കള്ക്ക് അവരുടെ ബഡ്ജറ്റിനും ആവശ്യത്തിനും അനുസൃതമായി പേയ്മെന്റുകള് ക്രമീകരിക്കാന് സഹായിക്കുന്നു.

മിതമായ വിലയില് ഉയര്ന്ന ഗുണമേന്മയുള്ള ഉല്പ്പന്നങ്ങള്: ഉപഭോക്താക്കള്ക്ക് മിതമായ വിലയില് ഉയര്ന്ന നിലവാരമുള്ള സോളാര് ഉല്പ്പന്നങ്ങള് നല്കാന് മൂപ്പന്സ് സോളാര് സഹായിക്കുന്നു.

മൂപ്പന്സ് സോളാര്

കേരളത്തിലെ പ്രമുഖ സോളാര് എനര്ജി സൊല്യൂഷന് പ്രൊവൈഡറായ മൂപ്പന്സ് സോളാര് 2012 ലാണ് ആരംഭിച്ചത്. മികച്ച സോളാര് ഇപിസി കമ്പനിക്കുള്ള കേരള സര്ക്കാരിന്റെ പുരസ്കാരം ലഭിച്ച കമ്പനി കൂടിയാണ് മൂപ്പന്സ്. സോളാര് വ്യവസായത്തിലെ ഏറ്റവും മികച്ച ട്രാക്ക് റെക്കോര്ഡുള്ള മൂപ്പന്സിന്, പ്രഥമ DG സിന്ക്രൊണൈസ്ഡ് ഐലന്ഡ് പ്രൊജക്റ്റ് സംഭാവന ചെയ്തതിനായി, അടുത്തിടെ യുകെ പാര്ലമെന്റില് വെച്ച് ആഗോളതലത്തില് 2024 ലെ മികച്ച സോളാര് ഇപിസി കമ്പനിയ്ക്കുള്ള അവാര്ഡ് ലഭിച്ചിരുന്നു. കൂടാതെ, മൂപ്പന്സ് സോളാറിനെ 2024-ലെ ഇന്ത്യയിലെ എമര്ജിംഗ് സോളാര് ബ്രാന്ഡായി അംഗീകരിച്ചിട്ടുണ്ട്. ഈ അഭിമാനകരമായ അവാര്ഡ് കമ്പനിയുടെ സോളാര് മേഖലയിലെ ദ്രുതഗതിയിലുളള വളര്ച്ചയും നവീകരണവും തുറന്നുകാണിക്കുന്നതുകൂടിയാണ്. സൗരോര്ജ്ജ വ്യവസായത്തില് അതിന്റെ വൈദഗ്ധ്യവും നേതൃത്വവും പ്രകടിപ്പിക്കുകയും കഴിഞ്ഞ 13 വര്ഷത്തിനുള്ളില് 6000-ലധികം പദ്ധതികള് പൂര്ത്തിയാക്കുകയും ഒപ്പം KSEB ഫേസ് 2 സൗര സബ്സിഡി പ്രോഗ്രാമിന് കീഴില് 5045 റെസിഡന്ഷ്യല് പ്രോജക്ടുകള് വിജയകരമായി പൂര്ത്തിയാക്കാനും മൂപ്പന്സിന് കഴിഞ്ഞിട്ടുണ്ട്. കൂടുതല് വിവരങ്ങള്ക്ക് വിളിക്കൂ 9946888837.

dot image
To advertise here,contact us
dot image