നിങ്ങളുടെ പ്രോഡക്റ്റ് മാർക്കറ്റ് ചെയ്യണോ?; 'ദ ബ്രാൻഡിം​ഗ് കമ്പനി'യുമായി വിനയ് ഫോർട്ട്

വിനയ് ഫോർട്ടും സുനീഷും മധുവുമാണ് കമ്പനിയുടെ തലപ്പത്ത്

dot image

സിനിമ താരം വിനയ് ഫോർട്ടിന്റെ നേതൃത്വത്തിൽ മീഡിയ ബ്രാൻഡിം​ഗ് -ഡിജിറ്റൽ മാർക്കറ്റിം​ഗ് സേവനവുമായി പുതിയൊരു കമ്പനി. വിനയ് ഫോർട്ടിനൊപ്പം പരസ്യ രം​ഗത്ത് സജീവമായ സുനീഷ്, മധു എന്നിവർ ചേർന്നുള്ള ദ ബ്രാൻഡിം​ഗ് കമ്പനി പ്രവർത്തനമാരംഭിച്ചു.

ഒരു ഉൽപ്പന്നത്തിന്റെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ ലോഗോ ഡിസൈനിങ് മുതൽ ആ പ്രോഡക്റ്റ് എങ്ങനെ മാർക്കറ്റിൽ ഏത് സമയത്ത് ഇറങ്ങണം എന്നും ഏതുതരം പ്രമോഷനുകൾ ചെയ്യണം എന്നുമുള്ള കംപ്ലീറ്റ് മാർക്കറ്റ് സ്റ്റഡിയും, ബ്രാൻഡ് മാനേജ്മെന്റിന്റെ കൂടെ സമയം ചിലവിട്ട് അവരുടെ പ്രോഡക്റ്റിൻ്റെ അല്ലെങ്കിൽ സർവീസിൻ്റെ ക്വാളിറ്റിയും, പ്രശ്നങ്ങളും, വിപണിയിലെ മത്സരങ്ങളും അടക്കം മനസിലാക്കിയാണ് TBC പ്രമോഷൻ പ്ലാനുകൾ ഉണ്ടാക്കുന്നത്. അതുതന്നെയാണ് ഈ ഏജൻസിയെ മറ്റ് സാധാരണ പരസ്യ കമ്പനികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.ബ്രാൻഡിംഗ്, ബ്രാൻഡ് consulting, മീഡിയ buying & പ്ലാനിങ്,ലോഗോ ഡിസൈനിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, പ്രീ ലോഞ്ച് പ്രമോഷനുകൾ, Video / still പരസ്യങ്ങളുടെ Concept Making, shoot and Post Production, online /offline മീഡിയ കാംപെയ്നുകൾ, product launch, celebrity and influencer campaigns, market study തുടങ്ങി ഒരു ബ്രാൻഡിൻ്റെ മാർക്കറ്റിങ്ങിലെ സമസ്ത മേഖലകളെയും TBC കൈകാര്യം ചെയ്യുന്നുണ്ട്.

കഴിഞ്ഞ 10 വർഷത്തിലേറെയായി പരസ്യ മേഖലയിലെ സജീവ സാന്നിധ്യമാണ് സുനീഷ് . മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും, കഴിഞ്ഞ 5 വർഷത്തിലേറേയായി പരസ്യ ഏജൻസി യുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ എന്നീ ജോലികൾ ചെയ്ത പരിചയസമ്പത്തുമായാണ് സുനീഷ് TBC ക്ക് രൂപം നൽകിയത്. ബ്രാൻഡ് പ്രമോട്ടർ എന്ന രീതിയിലും ബ്രാൻഡ് അഡ്വൈസർ എന്ന രീതിയിലും സുനീഷിന്റെ സേവനം തങ്ങളുടെ വളർച്ചയിൽ ഉപയോഗപ്പെടുത്തിയ കമ്പനികളുടെ എണ്ണം നിരവധിയുണ്ട്. XYLEM LEARNING, ELANCE LEARNING, ENGLISH CAFE, KENZA TMT, OXYGEN DIGITAL EXPERT, KIWI ICE CREAM, SKEI ICE CREAM,EDUMPUS STUDY ABROAD എന്നിവ അവയിൽ ചിലത് മാത്രം.

കഴിഞ്ഞ 15 വർഷക്കാലമായി മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിനയ് ഫോർട്ട്. പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസിസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും അഭിനയത്തിൽ ബിരുദാനനന്തര ബിരുദം കരസ്ഥമാക്കിയ ശേഷമാണ് വിനയ് സിനിമ മേഖലയിൽ നിലയുറപ്പിച്ചത്. ലോകനിലവാരത്തിലുള്ള പ്രോഡക്റ്റ് ബ്രാൻഡിങ്ങുകളിൽ അതീവ ശ്രദ്ധാലുവായ വിനയ് ആണ് TBC യുടെ ക്രിയേറ്റിവ് ടീമിനെ നയിക്കുന്നത്. 15 വർഷത്തിനുശേഷം വിനയ് ആദ്യമായി ഭാഗമാവുന്ന ഒരു കമ്പനി എന്നുള്ള വിശേഷണവും TBC ക്ക് ഉണ്ട്.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇവന്റ് മാനേജ്മെൻറ് രംഗത്ത് മധു പ്രവർത്തിച്ചു വരുന്നു. നിരവധി product Launch കൾക്കും കോർപ്പറേറ്റ് ഇവൻ്റുകൾക്കും ഇന്ത്യക്കകത്തും പുറത്തും മധു നേതൃത്വം നൽകിയിട്ടുണ്ട്.TBC യുടെ ഇവൻ്റ് മാനേജ്മെൻ്റ് ടീം മധുവിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.

അടുത്ത ഒരുവർഷത്തിൽ കേരളത്തിലെ ചെറുതും വലുതുമായ ബ്രാന്റുകൾക്കും, സ്റ്റാർട്ട് അപ്പുകൾക്കും വേണ്ട എല്ലാ വിധ ബ്രാൻഡിംഗ് & മാർക്കറ്റിംഗ് സേവനങ്ങളും നൽകുകയും തുടർന്ന് TBC യുടെ സേവനം ഇന്ത്യയിലുടനീളവും GEC കൺട്രികളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് TBC യുടെ ലക്ഷ്യം എന്ന് TBC മാനേജ്മെന്റ് അറിയിച്ചു.

dot image
To advertise here,contact us
dot image